ISL-2018-219
19
January 2019 - 12:10 am IST
Flash News
Archives

Cricket

pandya-rahul.

ടെലിവിഷൻ പരിപാടിക്കിടെ മോശം പരാമർശം: പാണ്ഡ്യക്കും രാഹുലിനും ബിസിസിഐ നോട്ടീസ്

Published:09 January 2019

സംഭവം വിവാദമായതോടെ ഹാർദ്ദിക് പാണ്ഡ്യ ട്വിറ്ററിലൂടെ മാപ്പു പറഞ്ഞു. ആരേയും വേദനിപ്പിക്കാൻ‌ ഉദ്ദേശിച്ചിട്ടില്ലെന്നും പരിപാടിയുടെ സ്വഭാവമനുസരിച്ച് പറഞ്ഞതാണെന്നും പാണ്ഡ്യ വ്യക്തമാക്കി.

മുംബൈ: കരൺ ജോഹർ അവതാരകനായെത്തുന്ന കോഫി വിത്ത് കരൺ എന്ന ചാറ്റ് ഷോയ്ക്കിടെ സ്ത്രീകളെക്കുറിച്ച് മോശം പരാമർശം നടത്തിയ ഹാർദിക് പാണ്ഡ്യക്കും കെ.എൽ രാഹുലിനും ബിസിസിഐ കാരണം കാണിക്കൽ നോട്ടീസയച്ചു. താരങ്ങളെ ടീമിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് ബിസിസിഐ നടപടി. 

താൻ നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നും തന്‍റെ ലൈംഗിക ജീവിതത്തെക്കുറിച്ച് മാതാപിതാക്കൾ തന്നോട് ചോദിക്കാറില്ലെന്നും പാണ്ഡ്യ പറഞ്ഞിരുന്നു. ഞാൻ ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുന്ന ദിവസങ്ങളിൽ ഞാൻ തന്നെ മതാപിതാക്കളോട് പറയും ഞാനത് കഴിഞ്ഞിട്ടാണ് വരുന്നതെന്ന്. അവർ ചോദിക്കാതെ തന്നെ ഞാനത് പറയാറുണ്ട്. ഹാർദിക്കിന്‍റെ മറുപടി അവതാരകനായ കരൺ ജോഹറിനെപ്പോലും അമ്പരപ്പിച്ചിരുന്നു. തന്‍റെ ലൈംഗിക ജീവിതത്തെക്കുറിച്ച് കെ.എൽ. രാഹുലും തുറന്നു പറഞ്ഞിരുന്നു. 

സംഭവം വിവാദമായതോടെ ഹാർദ്ദിക് പാണ്ഡ്യ ട്വിറ്ററിലൂടെ മാപ്പു പറഞ്ഞു. ആരേയും വേദനിപ്പിക്കാൻ‌ ഉദ്ദേശിച്ചിട്ടില്ലെന്നും പരിപാടിയുടെ സ്വഭാവമനുസരിച്ച് പറഞ്ഞതാണെന്നും പാണ്ഡ്യ വ്യക്തമാക്കി. ഇരുതാരങ്ങളും 24 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാണ് ബിസിസിഐ നിർദേശം. 

 

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top