18
June 2019 - 10:16 am IST

Download Our Mobile App

Flash News
Archives

Bollywood

tinkle-magazine-ranveer-singh

ശുപ്പാണ്ടിയും ശിക്കാരി ശംഭുവും പിന്നെ രൺവീറും

Published:09 January 2019

സ്വപ്നമല്ലെന്ന് വിശ്വസിക്കാൻ സമയമെടുത്തെന്നും ടിങ്കിൾ മാഗസിൻ വായിച്ചാണ് താൻ വളർന്നതെന്നും അതിന്‍റെ കവറിൽ തന്‍റെ പ്രിയ കഥാപാത്രങ്ങൾക്കൊപ്പം സ്വന്തം മുഖം കണ്ടത് വല്ലാത്ത സന്തോഷമാണെന്നും രൺവീർ പറയുന്നു.

രൺവീറിന്‍റെ പല ചിത്രങ്ങളും വിഡിയോകളുമൊക്കെ നേരത്തെത്തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. രൺവീറിന്‍റെ പുതിയ ചിത്രത്തിന്‍റെ പുറകെയാണിപ്പോൾ ആരാധകർ. ചിത്രം കണ്ട രൺവീറും സന്തോഷം പങ്കുവയ്ക്കാൻ മറന്നില്ല. കുട്ടികൾക്കുള്ള ടിങ്കിൽ മാഗസിനിൽ ശുപ്പാണ്ടിക്കും ശിക്കാരി ശംഭുവിനുമൊപ്പം തന്‍റെ കാരിക്കേച്ചറും വന്നതിന്‍റെ സന്തോഷത്തിലാണ് രൺവീർ.

രൺവീർ സിങ് തമാശകളടങ്ങിയ സ്പെഷ്യൽ എഡിഷനിലാണ് മുഖചിത്രത്തിൽ രൺവീറും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രം രൺവീറും തന്‍റെ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. സ്വപ്നമല്ലെന്ന് വിശ്വസിക്കാൻ സമയമെടുത്തെന്നും ടിങ്കിൾ മാഗസിൻ വായിച്ചാണ് താൻ വളർന്നതെന്നും അതിന്‍റെ കവറിൽ തന്‍റെ പ്രിയ കഥാപാത്രങ്ങൾക്കൊപ്പം സ്വന്തം മുഖം കണ്ടത് വല്ലാത്ത സന്തോഷമാണെന്നും രൺവീർ പറയുന്നു.


വാർത്തകൾ

Sign up for Newsletter



top