Flash News
Archives

Decor

dining-room-furniture

ഫർ‌ണിച്ചർ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം

Published:09 January 2019

ദീർഘകാല നിക്ഷേപമെന്ന നിലയിലാണ് ഓരോ ഫർണിച്ചറും വീട്ടിലേക്കെത്തുന്നത്. അതുകൊണ്ടു തന്നെ ബജറ്റിനു ഒതുങ്ങുന്ന, നീണ്ടകാലം നിലനിൽക്കുന്ന ഫർണിച്ചറുകൾ വാങ്ങാൻ ശ്രദ്ധിക്കുക.

വീടിന്‍റെ അകത്തളങ്ങളുടെ രൂപം മാറ്റാൻ കെൽപ്പുള്ളവയാണ് ഫർണിച്ചറുകൾ. വീടിന്‍റെ പ്രൗഢി കൂട്ടുന്നതിൽ നമ്മൾ തെരഞ്ഞെടുക്കുന്ന ഫർണിച്ചറുകൾക്ക് വലിയ സ്ഥാനമാണുള്ളത്. നീണ്ട കാലം നിലനിൽക്കുന്ന,  വീടിന്‍റെ തീമിനു ചേരുന്ന ഫർണിച്ചറുകൾ തെരഞ്ഞെടുക്കാൻ എല്ലായിപ്പോഴും ശ്രദ്ധിക്കുക.  ഫർണിച്ചറിന്‍റെ തെരഞ്ഞെടുപ്പിൽ ഇതു മാത്രമല്ല ഇനിയുമുണ്ട് കാര്യങ്ങൾ. 

ദീർഘകാല നിക്ഷേപമെന്ന നിലയിലാണ് ഓരോ ഫർണിച്ചറും വീട്ടിലേക്കെത്തുന്നത്. അതുകൊണ്ടു തന്നെ ബജറ്റിനു ഒതുങ്ങുന്ന, നീണ്ടകാലം നിലനിൽക്കുന്ന ഫർണിച്ചറുകൾ വാങ്ങാൻ ശ്രദ്ധിക്കുക.

മറ്റുള്ളവരുടെ അഭിപ്രായങ്ങൾ പരിഗണിച്ച് മനസിനിണങ്ങാത്ത ഫർണിച്ചറുകൾ വാങ്ങരുത്. കാരണം, ഇവ അലങ്കരിക്കേണ്ടത് നിങ്ങളുടെ വീടിനെയാണ്. മനസിനിഷ്ടപ്പെടാത്ത വസ്തുക്കൾ അതൃപ്തി മാത്രമേ പ്രദാനം ചെയ്യൂ. 

ഫർണിച്ചറിന്‍റെ ഭംഗി മാത്രം നോക്കിയത് വാങ്ങരുത്. വീടിന്‍റെ ആർക്കിടെക്ചെറിനു യോജിക്കുന്നതാണോ എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം വാങ്ങുക. അതിനു ബുദ്ധിമുട്ടുണ്ടെങ്കിൽ ഒരു ഇന്‍റീരിയൽ ഡിസൈനറുടെ സഹായം തേടാവുന്നതാണ്. 

മുറിയുടെ വലിപ്പത്തിനും ആകൃതിയക്കും യോജിച്ചവ തെരഞ്ഞെടുത്താൽ വീടിനു മനോഹാരിതയും മനസിനു സന്തോഷവും ലഭിക്കും.  


വാർത്തകൾ

Sign up for Newsletter



top