ISL-2018-219
18
January 2019 - 11:51 pm IST
Flash News
Archives

Crime

ഇരുപത്തിയഞ്ചുകാരിയുടെ മൃതദേഹം റോഡരികില്‍

Published:09 January 2019

 ഇരുപത്തിയഞ്ചുകാരിയുടെ മൃതദേഹം റോഡരികില്‍ കണ്ടെത്തി.കിഴക്കന്‍ ഡല്‍ഹിയില്‍ പെട്ടിയില്‍ കുത്തിനിറച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 

ന്യൂഡല്‍ഹി:  ഇരുപത്തിയഞ്ചുകാരിയുടെ മൃതദേഹം റോഡരികില്‍ കണ്ടെത്തി.കിഴക്കന്‍ ഡല്‍ഹിയില്‍ പെട്ടിയില്‍ കുത്തിനിറച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുഖം മനസിലാകത്ത രീതിയില്‍ വികൃതമാക്കിയ നിലയിലാണ്.

മുഖത്ത് പല തവണ മുറിവേല്‍പ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.യുവതിയുടെ കയ്യില്‍ മോഹിത് എന്ന് ടാറ്റു കുത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. 

സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. ന്യൂ അശോക് വിഹാര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top