ISL-2018-219
18
January 2019 - 11:22 pm IST

Updates

kerala-bank-nabard-reserve-bank-of-india

കേ​ര​ള ബാ​ങ്ക്: വ്യ​വ​സ്ഥ​ക​ളി​ലെ അ​പ്രാ​യോ​ഗി​ക​ത ന​ബാ​ര്‍ഡി​നെ ബോ​ധ്യ​പ്പെടു​ത്തും

Published:09 January 2019

ബാ​ങ്കു​ക​ളു​ടെ സം​യോ​ജ​നം സ​മ്പൂ​ര്‍ണ​മാ​യും സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ പാ​സാ​ക്കി​യ സ​ഹ​ക​ര​ണ നി​യ​മ​ത്തി​നും ച​ട്ട​ത്തി​നും അ​നു​സൃ​ത​മാ​യി​രി​ക്ക​ണം എ​ന്ന​താ​ണു വ്യ​വ​സ്ഥ​ക​ളി​ല്‍ ഒ​ന്നാ​മ​ത്തേ​ത്.  

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണ​ത്തി​നു റി​സ​ര്‍വ് ബാ​ങ്ക് 19 വ്യ​വ​സ്ഥ​ക​ളോ​ടെ ത​ത്വ​ത്തി​ലു​ള്ള അം​ഗീ​കാ​രം ത​ന്ന​തി​നു​ശേ​ഷം ന​ബാ​ര്‍ഡ് മു​ന്നോ​ട്ടു​വ​ച്ച മൂ​ന്ന് അ​ധി​ക വ്യ​വ​സ്ഥ​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ലെ  നി​യ​മ​ത​ട​സ​ങ്ങ​ളും അ​പ്രാ​യോ​ഗി​ക​ത​ക​ളും ന​ബാ​ര്‍ഡ്-​റി​സ​ര്‍വ് ബാ​ങ്ക് ഉ​ന്ന​ത അ​ധി​കാ​രി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​മെ​ന്നു സ​ഹ​ക​ര​ണ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. 

ബാ​ങ്കു​ക​ളു​ടെ സം​യോ​ജ​നം സ​മ്പൂ​ര്‍ണ​മാ​യും സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ പാ​സാ​ക്കി​യ സ​ഹ​ക​ര​ണ നി​യ​മ​ത്തി​നും ച​ട്ട​ത്തി​നും അ​നു​സൃ​ത​മാ​യി​രി​ക്ക​ണം എ​ന്ന​താ​ണു വ്യ​വ​സ്ഥ​ക​ളി​ല്‍ ഒ​ന്നാ​മ​ത്തേ​ത്.  സം​സ്ഥാ​ന സ​ഹ​ക​ര​ണ നി​യ​മ​പ്ര​കാ​രം  നി​ല​വി​ല്‍ ജി​ല്ലാ​ബാ​ങ്കു​ക​ളു​ടെ വോ​ട്ട​വ​കാ​ശ​മു​ള്ള അം​ഗ​ങ്ങ​ള്‍ പ്രാ​ഥ​മി​ക കാ​ര്‍ഷി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും അ​ര്‍ബ​ന്‍ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​മാ​ണ്.  മ​റ്റ് സം​ഘ​ങ്ങ​ളെ​ല്ലാം നാ​മ​മാ​ത്ര അം​ഗ​ങ്ങ​ളാ​ണ്. നാ​മ​മാ​ത്ര അം​ഗ​ങ്ങ​ളി​ല്‍ ഭൂ​രി​പ​ക്ഷ​വും മു​ന്‍കാ​ല​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ലാ സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളു​ടെ അ​ധി​കാ​രം പി​ടി​ക്കു​ന്ന​തി​ന് രൂ​പീ​ക​രി​ച്ച ക​ട​ലാ​സ് സം​ഘ​ങ്ങ​ളാ​ണ്.  കാ​ര്‍ഷി​ക മേ​ഖ​ല​യെ സം​ര​ക്ഷി​ക്കേ​ണ്ട ന​ബാ​ര്‍ഡ് ഇ​ത്ത​രം സം​ഘ​ങ്ങ​ളു​ടെ വ​ക്താ​ക്ക​ളാ​കു​ന്ന​ത് അ​നു​ചി​ത​മാ​ണ്. 

ജി​ല്ലാ ബാ​ങ്കു​ക​ളി​ലെ ഓ​ഹ​രി മൂ​ല​ധ​നം, വാ​യ്പ, നി​ക്ഷേ​പം, എ​ന്നി​വ​യി​ലും 90 ശ​ത​മാ​ന​ത്തി​ല​ധി​കം പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടേ​താ​ണ്.  സം​യോ​ജ​ന​ത്തി​ലൂ​ടെ കേ​ര​ള ബാ​ങ്ക് രൂ​പീ​ക​രി​ക്കു​മ്പോ​ഴും നി​യ​മ​പ്ര​കാ​രം ഇ​തേ രീ​തി തു​ട​രാ​ന്‍ മാ​ത്ര​മേ സാ​ധി​ക്കൂ.  സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ നി​ല​പാ​ടും അ​തു​ത​ന്നെ​യാ​ണ്. 

ജി​ല്ലാ ബാ​ങ്കു​ക​ളു​ടെ അ​റ്റ​മൂ​ല്യം ക​ണ​ക്കാ​ക്കി അം​ഗ​ങ്ങ​ളു​ടെ ഓ​ഹ​രി മൂ​ല്യം പു​ന​ര്‍നി​ര്‍ണ​യി​ച്ച് കേ​ര​ള ബാ​ങ്കി​ലേ​യ്ക്ക് ട്രാ​ന്‍സ്ഫ​ര്‍ ചെ​യ്യ​ണ​മെ​ന്ന​താ​ണു മ​റ്റൊ​രു വ്യ​വ​സ്ഥ. ഇ​ത് സ​ഹ​ക​ര​ണ ത​ത്വ​ങ്ങ​ള്‍ക്കും, മൂ​ല്യ​ങ്ങ​ള്‍ക്കും സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​ത്തി​നും വി​രു​ദ്ധ​മാ​ണ്.  സ​ഹ​ക​ര​ണ ത​ത്വ​പ്ര​കാ​രം ഒ​രു സം​ഘം എ​ത്ര ഓ​ഹ​രി എ​ടു​ത്താ​ലും ഒ​രു വോ​ട്ടി​ന് മാ​ത്ര​മാ​ണ് അ​വ​കാ​ശം.  ഒ​രം​ഗം ഒ​രു വോ​ട്ട് എ​ന്ന​ത് ആ​ഗോ​ള​ത​ല​ത്തി​ല്‍ അം​ഗീ​ക​രി​ച്ച സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ മൂ​ല്യ​മാ​ണ്.  ഇ​തി​ന് വ്യ​ത്യ​സ്ഥ​മാ​യി കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തെ ന​യി​ക്കാ​നാ​വി​ല്ല. 

റി​സ​ര്‍വ് ബാ​ങ്ക് അം​ഗീ​കാ​ര​ത്തി​നും വ്യ​വ​സ്ഥ​ക​ള്‍ക്കും വി​രു​ദ്ധ​മാ​യ രീ​തി​യി​ല്‍ വ്യ​വ​സ്ഥ​ക​ള്‍ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​തി​ലെ വൈ​രു​ദ്ധ്യം ന​ബാ​ര്‍ഡി​നെ ബോ​ധ്യ​പെ​ടു​ത്തി നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ത​ന്നെ കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണം സാ​ധ്യ​മാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നു​ത​ന്നെ​യാ​ണ് സ​ര്‍ക്കാ​ര്‍ ക​രു​തു​ന്ന​തെ​ന്നും മ​ന്ത്രി.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top