ISL-2018-219
18
January 2019 - 11:23 pm IST

Analysis

indian-cricket-team-match-schedule-list

വി​ശ്ര​മി​ക്കാ​ൻ നേ​ര​മി​ല്ല

Published:10 January 2019

ഓ​സ്ട്രേ​ലി​യ​യി​ൽ ക​ന്നി ടെ​സ്റ്റ് പ​ര​മ്പ​ര ജ​യി​ച്ച് ച​രി​ത്രം സൃ​ഷ്ടി​ച്ച​തി​ന്‍റെ ല​ഹ​രി​യി​ലാ​ണ് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം. ​ലോ​ക​ക​പ്പും ഐ​പി​എ​ല്ലു​മെ​ല്ലാം വ​രാ​നി​രി​ക്കു​ന്ന ക്രി​ക്ക​റ്റ് ദി​ന​ങ്ങ​ളെ സ​മ്പ​ന്ന​മാ​ക്കും, ആ​രാ​ധ​ക​രു​ടെ ക​ണ്ണി​ന് വി​രു​ന്നാ​കും.

ഓ​സ്ട്രേ​ലി​യ​യി​ൽ ക​ന്നി ടെ​സ്റ്റ് പ​ര​മ്പ​ര ജ​യി​ച്ച് ച​രി​ത്രം സൃ​ഷ്ടി​ച്ച​തി​ന്‍റെ ല​ഹ​രി​യി​ലാ​ണ് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം. ​ലോ​ക​ക​പ്പും ഐ​പി​എ​ല്ലു​മെ​ല്ലാം വ​രാ​നി​രി​ക്കു​ന്ന ക്രി​ക്ക​റ്റ് ദി​ന​ങ്ങ​ളെ സ​മ്പ​ന്ന​മാ​ക്കും, ആ​രാ​ധ​ക​രു​ടെ ക​ണ്ണി​ന് വി​രു​ന്നാ​കും. എ​ന്നാ​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളെ സം​ബ​ന്ധി​ച്ച് അ​ത്ര സു​ഖ​ക​ര​മാ​യ ദി​ന​ങ്ങ​ള​ല്ല മു​ന്നി​ലു​ള്ള​ത്. 

തി​ര​ക്കി​ട്ട ഷെ​ഡ്യൂ​ൾ അ​വ​രെ കാ​ത്തി​രി​ക്കു​ന്നു. ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​നം ക​ഴി​ഞ്ഞാ​ൽ ഇ​ന്ത്യ ന്യൂ​സി​ല​ൻ​ഡി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്. ഫെ​ബ്രു​വ​രി പ​ത്തി​ന് കി​വി​ക​ളു​ടെ നാ​ട്ടി​ലെ ക​ളി ക​ഴി​യും. അ​തി​നു പി​ന്നാ​ലെ ഫെ​ബ്രു​വ​രി 24 മു​ത​ൽ മാ​ർ​ച്ച് 13 വ​രെ നീ​ളു​ന്ന പ​ര്യ​ട​ന​ത്തി​ന് ഓ​സ്ട്രേ​ലി​യ ഇ​ന്ത്യ​യി​ലെ​ത്തും. വെ​റും ഒ​മ്പ​തു ദി​വ​സ​ങ്ങ​ൾ ക​ഴി​യു​മ്പോ​ൾ ഐ​പി​എ​ൽ തു​ട​ങ്ങും. 

മെ​യ് പ​കു​തി​വ​രെ അ​തു നീ​ളും. ര​ണ്ടാ​ഴ്ച​യ്ക്കു​ശേ​ഷം ഏ​ക​ദി​ന ലോ​ക​ക​പ്പ്. മാ​ർ​ച്ചി​ൽ ഇ​ന്ത്യ​യും സിം​ബാ​ബ്‌​വെ​യും ത​മ്മി​ൽ മൂ​ന്നു ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യും നി​ശ്ച​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഐ​പി​എ​ല്ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ര​മ്പ​ര ഉ​പേ​ക്ഷി​ച്ച​താ​യാ​ണ് വി​വ​രം. ഇ​തു സം​ബ​ന്ധി​ച്ച് ബി​സി​സി​ഐ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ങ്ങ​ളൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല.

യാ​തൊ​രു വീ​ണ്ടു​വി​ചാ​ര​വു​മി​ല്ലാ​ത്ത ഷെ​ഡ്യൂ​ളെ​ന്ന് ഇ​തി​നെ വി​ല​യി​രു​ത്താം. തി​ര​ക്കി​ട്ട മ​ത്സ​ര​ക്ര​മ​ങ്ങ​ളോ​ടു വി​മു​ഖ​ത കാ​ട്ടി​യി​ട്ടു​ള്ള​യാ​ളാ​ണ് ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി. ഐ​പി​എ​ല്ലി​ൽ നി​ന്ന് പ്ര​ധാ​ന പേ​സ​ർ​മാ​ർ മാ​റി​നി​ൽ​ക്ക​ണ​മെ​ന്നും കോ​ഹ്‌​ലി അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. അ​ടു​പ്പി​ച്ചു​ള്ള മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കാ​രു​ടെ കാ​യി​ക​ക്ഷ​മ​ത​യെ ബാ​ധി​ക്കും. അ​വ​ർ പ​രു​ക്കി​ന്‍റെ പി​ടി​യി​ലാ​കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ക്കു​ക​യും ചെ​യ്യും. പ​ക്ഷേ, ഈ ​വൈ​കി​യ വേ​ള​യി​ൽ ഇ​നി​യൊ​രു മാ​റ്റം സാ​ധ്യ​മ​ല്ല. എ​ന്നി​രു​ന്നാ​ലും ബി​സി​സി​ഐ​യു​ടെ ക​രു​ത​ലി​ല്ലാ​യ്മ​യെ കു​റി​ച്ച് ഇ​ന്ത്യ​യു​ടെ മു​ൻ​താ​ര​ങ്ങ​ളി​ൽ ചി​ല​രെ​ങ്കി​ലും രം​ഗ​ത്തു​വ​ന്നു​ക​ഴി​ഞ്ഞു. ബി​സി​സി​ഐ​യ്ക്ക് അ​നു​കൂ​ല​മാ​യും അ​ഭി​പ്രാ​യ​മു​ണ്ട്.

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top