18
June 2019 - 10:18 am IST

Download Our Mobile App

Flash News
Archives

Crime

Kollam-Thulasi-Anticipatory-Bail-High-Court

സ്ത്രീകള്‍ക്കെതിരെ കൊലവിളി പ്രസംഗം: കൊല്ലം തുളസിക്ക് മുന്‍കൂര്‍ ജാമ്യമില്ല

Published:10 January 2019

രാഷ്ട്രീയ പ്രസംഗം മാത്രമായി ഇതു കാണാനാവില്ലെന്നും വിധിക്കെതിരെ ജനത്തെ സംഘടിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പരാമര്‍ശമായിരുന്നു നടന്‍റേതെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.

കൊച്ചി: ശബരിമലയിൽ യുവതി പ്രവേശം അനുവദിച്ചതിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സ്ത്രീകള്‍ക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ നടൻ കൊല്ലം തുളസിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. കൊല്ലം തുളസി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവണം. രാഷ്ട്രീയ പ്രസംഗം മാത്രമായി ഇതു കാണാനാവില്ലെന്നും വിധിക്കെതിരെ ജനത്തെ സംഘടിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പരാമര്‍ശമായിരുന്നു നടന്‍റേതെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.

മതസ്പർധ വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ, സ്ത്രീകളെ പൊതുസ്ഥലത്ത് അവഹേളിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ചവറ പൊലീസാണ് നടനെതിരെ കേസെടുത്തത്. ഡിവൈഎഫ്ഐ ചവറ ബ്ലോക്ക് കമ്മിറ്റിയുടെ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒക്ടോബർ 12ന് ചവറയിൽ നടന്ന വിശ്വാസ സംരക്ഷണ ജാഥയുടെ ആമുഖ പ്രസംഗത്തിൽ നടത്തിയ പരാമർശമാണു പരാതിക്ക് ആധാരം. അന്നത്തെ സാഹചര്യത്തിൽ വികാരപരമായി പ്രസംഗിച്ചതാണെന്നും ഉടൻ മാപ്പു പറഞ്ഞെന്നും ആരെയും അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും കൊല്ലം തുളസി പിന്നീട് പറഞ്ഞിരുന്നു.


വാർത്തകൾ

Sign up for Newsletter



top