ISL-2018-219
18
January 2019 - 11:25 pm IST

Yoga

yoga-class.jpg

ശരിയായി യോഗ ചെയ്തില്ലെങ്കിൽ ഗുണത്തിന് പകരം ദോഷമായിരിക്കും ഫലം

Published:10 January 2019

എന്നാൽ കൃത്യമായ വിവരമില്ലാതെ യോഗ പരിശീലിക്കുന്നത് മരണത്തിന് വരെ കാരണമാകും എന്നാണ് പറയപ്പെടുന്നത്. കാരണം യോഗയിലെ പല ആസനങ്ങളും പരസ്പര പൂരകങ്ങളാണ്. അതായത് ഒരു ആസനമുറ ശരീരപേശികളെ നീട്ടുകയാണെങ്കിൽ അതിന്‍റെ പൂരകമായ ആസനമുറ ശരീരപേശികളെ  വളയ്ക്കുന്നതാകും. അതിനാൽ ഇവ രണ്ടും ഒന്നിനു പുറകെ ഒന്നായി ചെയ്യണം.

എല്ല സമയത്തും ആരോഗ്യത്തോടെയിരിക്കാനാണ് പലരും യോഗ ചെയ്യുന്നത്. വെറുമൊരു ശാരീരിക വ്യായാമം മാത്രമല്ല യോഗ, മറിച്ച് ശരീരത്തിനും മനസിനും ഒരുപോലെ ഫലപ്രദമായ ഒരു വ്യായാമ മാർഗമാണ്. യോഗ ക്ലാസുകളിൽ പോയി പരിശീലകരിൽ നിന്നാണ് പലരും യോഗ പഠിക്കുന്നത്. എന്നാൽ ചിലയാളുകൾ സിഡിയിലൂടെയും പുസ്തകങ്ങളിലെ അറിവിലൂടെയുമൊക്കെ യോഗ പരിശീലിക്കുന്നവരുണ്ട്.

എന്നാൽ കൃത്യമായ വിവരമില്ലാതെ യോഗ പരിശീലിക്കുന്നത് മരണത്തിന് വരെ കാരണമാകും എന്നാണ് പറയപ്പെടുന്നത്. കാരണം യോഗയിലെ പല ആസനങ്ങളും പരസ്പര പൂരകങ്ങളാണ്. അതായത് ഒരു ആസനമുറ ശരീരപേശികളെ നീട്ടുകയാണെങ്കിൽ അതിന്‍റെ പൂരകമായ ആസനമുറ ശരീരപേശികളെ  വളയ്ക്കുന്നതാകും. അതിനാൽ ഇവ രണ്ടും ഒന്നിനു പുറകെ ഒന്നായി ചെയ്യണം.

അതുപോലെ എല്ലാവർക്കും എല്ലാ ആസനങ്ങളും ചെയ്യാൻ സാധിക്കണമെന്നില്ല. അതിനാൽ ശാസ്ത്രീയമായി യോഗ അറിയുന്ന ഒരാളുടെ ശിക്ഷണത്തിൽ മാത്രമേ അഭ്യസിക്കാവു. രോഗികൾ ഡോക്റ്റർമാരുമായി ചർച്ച ചെയ്ത ശേഷമേ യോഗ ചെയ്യാവു. യോഗ ചിലപ്പോഴെങ്കിലും മുറിവുകൾക്കും ഉളുക്കിനുമെല്ലാം കാരണമാകാറുണ്ട്. അതിനാൽ എല്ല യോഗമുറകളും കൃത്യമായി പഠിച്ച് വേണം പരിശീലിക്കാൻ. ചില യോഗ പൊസിഷനുകൾ ഗർഭകാലത്ത് ഒഴിവാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് സിസേറിയനു ശേഷം.

എല്ല ദിവസവും ഒരേ തരത്തിലുള്ള യോഗ ചെയ്യുന്നത് ആ ശരീരഭാഗത്തിന് മാത്രം ഫ്ലെക്സിബിലിറ്റി നൽകും. എന്നാൽ മറ്റു ഭാഗങ്ങൾക്ക് ഇത് ആയാസമുണ്ടാക്കുകയാണ് ചെയ്യുന്നത്. ഓരോ പ്രായക്കാരും പ്രായത്തിനനു യോജ്യമായ യോഗാസനങ്ങൾ ഒരു ഗുരുവിന്‍റെ സഹായത്തോടെ അഭ്യസിച്ചാൽ ദോഷമൊന്നും ഉണ്ടാകില്ല. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top