18
June 2019 - 10:40 am IST

Download Our Mobile App

Flash News
Archives

World

radio-signal.jpg

ഭൂമിയിലേക്ക് വീണ്ടും റേഡിയോ സിഗ്നലുകൾ; 1.5 ബില്യൺ പ്രകാശവർഷം അകലെ നിന്നെന്ന് ശാസ്ത്രജ്ഞർ

Published:10 January 2019

ഒരു മില്ലി സെക്കന്‍റിന്‍റെ ആയുസ് മാത്രമേ തരംഗത്തന് ഉണ്ടായിരുന്നുള്ളു. ഭൂമി ഉൾക്കൊള്ളുന്ന സൗരയൂഥത്തിന് പുറത്ത് ജീവന്‍റെ കണിക ഉണ്ടായിരിക്കാമെന്ന പഠനത്തിന് വളരെയേറെ കരുത്ത് പകരുന്നതാണ് ഈ റേഡിയോ സിഗ്നലുകൾ.

ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തുടർച്ചയായി റേഡിയോ തരംഗങ്ങൾ വരുന്നതായി കണ്ടെത്തൽ. 1.5 ബില്യൺ പ്രകാശവർഷം അകലെ നിന്നാണ് ഭൂമിയിലേക്ക് ആവർത്തിച്ച് റേഡിയോ സിഗ്നലുകൾ വരുന്നതായി ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിരിക്കുന്നത്. മുൻപ് എവിടെ നിന്നാണ് തരംഗങ്ങൾ ഭൂമിയിലേക്കെത്തുന്നത് എന്ന് സ്ഥിരീകരണമുണ്ടായിരുന്നില്ല. എന്നാലിപ്പോൾ ഇത് ഭൂമിക്ക് പുറത്തുനിന്നാണെന്ന് ശാസ്ത്രജ്ഞരുടെ സ്ഥിരീകരണം.

യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ കൈം ആണ് കണ്ടെത്തലിന് പിന്നിൽ. ഫാസ്റ്റ് റേഡിയോ ബേസ്റ്റസ്(എഫ്ആർബി) എന്ന സിഗ്നലുകളാണ് ഭൂമിയിലേക്കെത്തുന്നത്. ഒരേ ദിശയിൽ നിന്ന് ആറ് തവണയെങ്കിലും തരംഗങ്ങൾ ആവർത്തിച്ച് ഭൂമിയിലേക്കെത്തിയെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.

ഒരു മില്ലി സെക്കന്‍റിന്‍റെ ആയുസ് മാത്രമേ തരംഗത്തന് ഉണ്ടായിരുന്നുള്ളു. ഭൂമി ഉൾക്കൊള്ളുന്ന സൗരയൂഥത്തിന് പുറത്ത് ജീവന്‍റെ കണിക ഉണ്ടായിരിക്കാമെന്ന പഠനത്തിന് വളരെയേറെ കരുത്ത് പകരുന്നതാണ് ഈ റേഡിയോ സിഗ്നലുകൾ.


വാർത്തകൾ

Sign up for Newsletter



top