Flash News
Archives

Reviews

petta-movie-review

കൊലമാസായി രജനി; പേട്ട സൂപ്പർ ഡ്യൂപ്പർ‌ ഹിറ്റിലേക്ക്

Published:10 January 2019

#  ശ്രീജിത്ത് കൃഷ്‌ണൻ

തലൈവരുടെ മാസ് അവതാരമാണ് പേട്ട. കാളിയായും പേട്ടയായും തലൈവര്‍ മിന്നിച്ചു. മുന്‍കാലരജനി ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കും വിധമാണ് സംവിധായകൻ കാര്‍ത്തിക് സുബ്ബരാജ് ഈ രജനിചിത്രം ഒരുക്കിയിരിക്കുന്നത്.

തലൈവരുടെ മാസ് അവതാരമാണ് പേട്ട. കാളിയായും പേട്ടയായും തലൈവര്‍ മിന്നിച്ചു. മുന്‍കാലരജനി ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കും വിധമാണ് സംവിധായകൻ കാര്‍ത്തിക് സുബ്ബരാജ് ഈ രജനിചിത്രം ഒരുക്കിയിരിക്കുന്നത്. കബാലിയിലും കാലായിലും വഴി മാറി നടക്കുന്ന രജനിയെ ആണ് കണ്ടതെങ്കില്‍ പേട്ട മുൻകാല രജനിയെ തിരിച്ച് നൽകുകയാണ്.  വര്‍ഷങ്ങള്‍ക്ക്  ശേഷമാണ് സ്‌റ്റൈല്‍ മന്നന്‍റെ ഇത്രയും മികച്ച ഒരു ചിത്രം റീലിസാകുന്നത്.

ഇരുപതു വര്‍ഷത്തോളം കൊണ്ടുനടക്കുന്ന പകയുടെ കഥയാണ്  പേട്ടയിലൂടെ പറയുന്നത്. പേട്ടവേല്‍ എന്ന കഥാപാത്രം കാളിയായി ഒരു ഹോസ്റ്റലില്‍ വാർഡനായി എത്തുന്നതോടെയാണ് സിനിമയുടെ തുടക്കം. സംഘടന രംഗംങ്ങളുടെ അകമ്പടിയോടെ ടൈറ്റിൽ തെളിയുമ്പോൾ തന്നെ ചിത്രത്തിന്‍റെ മൂഡ് പ്രേക്ഷകന് മനസിലാകും. കാളിയുടെ കടന്നു വരവോടെ വളരെ മോശമായി റാഗിങ്ങ് നടത്തുന്ന ഹോസ്റ്റലിലെ കഥാപാത്രങ്ങളെല്ലാം നേരെയാകുന്നു.

പീന്നിട് ഈ കഥാപാത്രം അവിടെ നടക്കുന്ന പല  സംഭവങ്ങളിലും ഇടപെടുന്നു.  തുടർന്ന്  ഈ കഥാപാത്രം മറ്റൊന്തോ ലക്ഷ്യത്തിനായി എത്തിയിരിക്കുന്നതെന്ന് മനസിലാകുന്നു. .രജനിയുടെ സ്റ്റെലും പ്രകടനത്തിലെ ചടുലതയും സൂപ്പര്‍ ഹിറ്റ് സിനമകളായ ബാഷയിലെയും പടയപ്പയിലെയും കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കും വിധമാണ്.

വിജയ് സേതുപതിയും, നവാസുദ്ധിന്‍ സിദ്ധിക്കിയും തങ്ങളുടെ ഭാഗങ്ങളെ ഗംഭീരമാക്കി. രണ്ടാം പകുതിയിലാണ് ഇവര്‍ തകര്‍ത്തഭിനിയിച്ചിരിക്കുന്നത് കൂടെ രജനിയും ചേരുന്നതൊടെ സിനിമ മറ്റൊരു ലെവലിലേക്ക് നീങ്ങുകയാണ്.
സിമ്രാന്‍ ,തൃഷ ,ബോബി സിംഹ, മലയാളിതാരം മണികണ്ഠന്‍ അചാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മണികണ്ഠൻ തമിഴ് പ്രേക്ഷകരുടെയും മനം കവരുന്ന പ്രകടനാണ് കാഴ്‌ച വച്ചിരിക്കുന്നത്.

തന്‍റെ മുന്‍ കാല ചിത്രങ്ങളില്‍ വ്യത്യസ്തമായാണ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് പേട്ട ഒരുക്കിയിരിക്കുന്നത്.ചിത്രത്തിലെ മാസ് സീനുകളും, ത്രിലിങ്ങ് സീനുകളും എടുത്ത പറയേണ്ടതാണ്. അനിരുദ്ധിന്റെ പാട്ടുകള്‍ നേരേത്തേ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു. പശ്ചാത്തല സംഗീതവും മികച്ച അനുഭവമാണ് നൽകുന്നത്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്ന  ഈ ചിത്രം സൂപ്പര്‍ഡ്യൂപ്പര്‍ ഹിറ്റായി മാറും എന്നതില്‍ സംശയമില്ല.


വാർത്തകൾ

Sign up for Newsletter



top