23
March 2019 - 10:46 am IST
Flash News
Archives

Cricket

kerala-qualifies-for-knock-out-round-in-ranji-trophy-cricket

രഞ്ജി ട്രോഫി: നാടകീയ വിജയത്തോടെ കേരളം നോക്കൗട്ട് റൗണ്ടിൽ

Published:10 January 2019

ഇരുകൂട്ടർക്കും നിർണായകമായ മത്സരത്തിൽ ഹിമാചൽ പ്രദേശിനെ അവരുടെ തട്ടകത്തിൽ അഞ്ചു വിക്കറ്റിന് തകർത്താണ് കേരളത്തിന്‍റെ മുന്നേറ്റം. ഇതോടെ തുടർച്ചയായ രണ്ടാം സീസണിലും കേരളം നോക്കൗട്ട് റൗണ്ടിൽ കടന്നു.

അംതാർ: വിജയം അനിവാര്യമായ മത്സരത്തിൽ ഹിമാചൽ പ്രദേശിനെ നാടകീയമായി കീഴടക്കിയ കേരളം, ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടൂർണമെന്‍റായ രഞ്ജി ട്രോഫിയുടെ നോക്കൗട്ട് റൗണ്ടിൽ കടന്നു. ഇരുകൂട്ടർക്കും നിർണായകമായ മത്സരത്തിൽ ഹിമാചൽ പ്രദേശിനെ അവരുടെ തട്ടകത്തിൽ അഞ്ചു വിക്കറ്റിന് തകർത്താണ് കേരളത്തിന്‍റെ മുന്നേറ്റം. ഇതോടെ തുടർച്ചയായ രണ്ടാം സീസണിലും കേരളം നോക്കൗട്ട് റൗണ്ടിൽ കടന്നു. സ്‌കോര്‍: ഹിമാചല്‍ പ്രദേശ്-297, 285/8dcl കേരളം-286, 299/5.

നോക്കൗട്ടിലേക്കു മുന്നേറാൻ വിജയം അനിവാര്യമാണെന്നിരിക്കെ, തലേന്നത്തെ സ്കോറായ എട്ടിന് 285 റൺസ് എന്ന നിലയിൽ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്യാനുള്ള ഹിമാചൽ നായകൻ പ്രശാന്ത് ചോപ്രയുടെ തീരുമാനമാണ് മൽസരത്തിനു ഫലമുണ്ടാകാൻ ഇടയാക്കിയത്. ഒന്നാം ഇന്നിങ്സിലെ 11 റൺസിന്‍റെ ലീഡും ചേർത്ത് കേരളത്തിനു മുന്നിൽ ആതിഥയേർ ഉയർത്തിയത് 297 റൺസ് വിജയലക്ഷ്യം. എന്നാൽ വിജയം അനിവാര്യമാണെന്ന തിരിച്ചറിവിൽ കേരളം തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയായിരുന്നു. 

മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ച്വറി നേടിയ വിനൂപ് മനോഹരൻ (96), ക്യാപ്റ്റൻ സച്ചിൻ ബേബി (92), സഞ്ജു സാംസൺ (പുറത്താകാതെ 61) എന്നിവരുടെ മികവിൽ കേരളം അനായാസം വിജയത്തിലെത്തി. ഓപ്പണർ പി.രാഹുൽ (21 പന്തിൽ 14), സിജോമോൻ ജോസഫ് (48 പന്തിൽ 23), മുഹമ്മദ് അസ്ഹറുദ്ദീൻ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ഇതോടെ, എട്ടു മൽസരങ്ങളിൽ നിന്നും സീസണിലെ നാലാം ജയം കരസ്ഥമാക്കിയ കേരളം 26 പോയിന്‍റുമായാണ് നോക്കൗട്ട് ബെർത്ത് ഉറപ്പിച്ചത്. എ, ബി ഗ്രൂപ്പുകളിൽ നിന്ന് ആദ്യ അഞ്ചു സ്ഥാനക്കാരാണ് നോക്കൗട്ടിലേക്കു മുന്നേറുക.


വാർത്തകൾ

Sign up for Newsletter



top