18
June 2019 - 10:55 am IST

Download Our Mobile App

Flash News
Archives

Other news

Mary-Kom

ലോക ബോക്സിങ് റാങ്കിങ്ങിൽ ഒന്നാമതെത്തി മേരി കോം

Published:10 January 2019

കഴിഞ്ഞ നവംബറിൽ നടന്ന ലോകചാമ്പ്യൻഷിപ്പിലെ സ്വർണ നേട്ടത്തോടെ ആറു സ്വർണമെന്ന റെക്കോഡ് മേരി സ്വന്തമാക്കിയിരുന്നു.

ന്യൂഡൽഹി: ലോക ചാമ്പ്യൻഷിപ്പിലെ ചരിത്ര നേട്ടത്തിനു പിന്നാലെ ഇന്ത്യൻ വനിതാ ബോക്സിങ് താരം മേരി കോം രാജ്യാന്തര ബോക്സിങ് അസോസിയേഷന്‍റെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. വനിതാ വിഭാഗം 45-48 കിലോ വിഭാഗത്തിൽ 1700 പോയിന്‍റോടെയാണ്  മേരി ഒന്നാം റാങ്ക് നേടിയത്.

കഴിഞ്ഞ നവംബറിൽ നടന്ന ലോകചാമ്പ്യൻഷിപ്പിലെ സ്വർണ നേട്ടത്തോടെ ആറു സ്വർണമെന്ന റെക്കോഡ് മേരി സ്വന്തമാക്കിയിരുന്നു. 2020ലെ ഒളിമ്പിക്സിൽ 51 കിലോ വിഭാഗത്തിലേക്ക് മാറാനാണ് താരത്തിന്‍റെ തീരുമാനം. 48 കിലോഗ്രാം ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത സാഹചര്യത്തിലാണിത്. 

 51 കിലോ വിഭാഗത്തിൽ എട്ടാം സ്ഥാനം സ്വന്തമാക്കി പിങ്കി ജംഗ്റയും 54 കിലോയിൽ എട്ടാം സ്ഥാനത്തുള്ള മനീഷ മൗണും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 64 കിലോ വിഭാഗത്തിൽ സിമ്രജിത്ത് കൗർ നാലാമതും മുൻ ലോക ചാമ്പ്യൻ സരിതാ ദേവി 16-ാം റാങ്കിലുമുണ്ട്. ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ലോവ്ലിന ബൊർഗോഹയ്ൻ 69 കിലോ വിഭാഗത്തിൽ അഞ്ചാമതാണ്. 


വാർത്തകൾ

Sign up for Newsletter



top