18
June 2019 - 10:17 am IST

Download Our Mobile App

Flash News
Archives

Other news

sandhra-won-first-gold-medal-in-khelo-india-school-games

ഖേ​ലോ ഇ​ന്ത്യ യൂ​ത്ത് ഗെ​യിം​സ്: സാ​ന്ദ്ര​യ്ക്ക് സ്വ​ർ​ണം

Published:10 January 2019

ഖേ​ലോ ഇ​ന്ത്യ യൂ​ത്ത് ഗെ​യിം​സി​ല്‍ കേ​ര​ള​ത്തി​ന് ആ​ദ്യ സ്വ​ര്‍ണം. ട്രി​പ്പി​ള്‍ ജം​പി​ൽ സാ​ന്ദ്ര ബാ​ബു​വാ​ണ് സ്വ​ര്‍ണം നേ​ടി​യ​ത്. ക​രി​യ​റി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് (13.13 മീ​റ്റ​ര്‍) സാ​ന്ദ്ര​യു​ടെ മെ​ഡ​ല്‍ നേ​ട്ടം.

പൂ​നെ: ഖേ​ലോ ഇ​ന്ത്യ യൂ​ത്ത് ഗെ​യിം​സി​ല്‍ കേ​ര​ള​ത്തി​ന് ആ​ദ്യ സ്വ​ര്‍ണം. ട്രി​പ്പി​ള്‍ ജം​പി​ൽ സാ​ന്ദ്ര ബാ​ബു​വാ​ണ് സ്വ​ര്‍ണം നേ​ടി​യ​ത്. ക​രി​യ​റി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് (13.13 മീ​റ്റ​ര്‍) സാ​ന്ദ്ര​യു​ടെ മെ​ഡ​ല്‍ നേ​ട്ടം. ഇ​ന്ന​ലെ അ​ണ്ട​ർ 17 ആ​ൺ​കു​ട്ടി​ക​ളു​ടെ ഹൈ​ജം​പി​ൽ കേ​ര​ള​ത്തി​ന്‍റെ ഭ​ര​ത് രാ​ജ് ബി ​വെ​ള്ളി​യും അ​ണ്ട​ർ 21 ആ​ൺ​കു​ട്ടി​ക​ളു​ടെ ലോ​ങ് ജം​പി​ൽ നി​ർ​മ​ൽ സാ​ബു വെ​ള്ളി​യും അ​ഖി​ൽ റ്റി ​വി വി​ജു വെ​ങ്ക​ല​വും നേ​ടി. 
 
ട്രി​പ്പി​ള്‍ ജം​പി​ൽ സാ​ന്ദ്ര ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച ദൂ​രം പി​ന്നി​ട്ട​പ്പോ​ൾ ത​മി​ഴ്നാ​ടി​ന്‍റെ പ്രി​യ​ദ​ർ​ശ​നി സു​രേ​ഷ് 12.77 മീ​റ്റ​ർ ക​ണ്ടെ​ത്തി വെ​ള്ളി​യും പ​ഞ്ചാ​ബി​ന്‍റെ കു​ശ്ബീ​ൻ വ​രേ​ച്ച് 12.55 മീ​റ്റ​ർ ദൂ​രം താ​ണ്ടി വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. അ​ണ്ട​ർ 17 ആ​ൺ​കു​ട്ടി​ക​ളു​ടെ ഹൈ​ജം​പി​ൽ പ​ഞ്ചാ​ബി​ന്‍റെ റോ​ബി​ൻ ദീ​പ് സി​ങ് സ്രാ​ൻ 1.95 മീ​റ്റ​ർ ദൂ​രം പി​ന്നി​ട്ടാ​ണ് സ്വ​ർ​ണ​ത്തി​ലെ​ത്തി​യ​ത്.  ഭ​ര​ത് രാ​ജ് 1.92 മീ​റ്റ​ർ ചാ​ടി വെ​ള്ളി​യു​റ​പ്പി​ച്ചു. ഝാ​ർ​ഖ​ണ്ഡി​ന്‍റെ സൂ​ര​ജ് കു​മാ​റി​നാ​ണ് വെ​ങ്ക​ലം (1.88 മീ​റ്റ​ർ). 

അ​ണ്ട​ർ 21 ആ​ൺ​കു​ട്ടി​ക​ളു​ടെ ലോ​ങ് ജം​പി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ ഋ​ഷ​ഭ് ഋ​ഷി​വാ​ർ 7.72 മീ​റ്റ​ർ താ​ണ്ടി ക​ന​ക നേ​ട്ടം ഉ​റ​പ്പി​ച്ചു. കേ​ര​ള​ത്തി​ന്‍റെ നി​ർ​മ​ൽ സാ​ബു (7.59 മീ​റ്റ​ർ) വെ​ള്ളി​യും അ​ഖി​ൽ റ്റി ​വി വി​ജു  (7.58 മീ​റ്റ​ർ) വെ​ങ്ക​ല​വും കൈ​ക്ക​ലാ​ക്കി. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ മി​ക​ച്ച ത​യാ​റെ​ടു​പ്പു​മാ​യി പൂ​നെ​യി​ലെ​ത്തി​യ കേ​ര​ള സം​ഘ​ത്തി​ല്‍ 300ല​ധി​കം താ​ര​ങ്ങ​ളു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍ഷം അ​ത്‌​ല​റ്റി​ക്സി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്ന കേ​ര​ളം ഓ​വ​റോ​ള്‍ ചാം​പ്യ​ന്‍ഷി​പ്പി​ല്‍ എ​ട്ടാ​മ​തെ​ത്തി​യി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top