18
June 2019 - 11:02 am IST

Download Our Mobile App

Flash News
Archives

Football

atletico-madrid-vs-girona-match-review

അ​ത്‌​ല​റ്റി​ക്കോ ജ​യി​ച്ചി​ല്ല

Published:10 January 2019

സ്പാ​നി​ഷ് കി​ങ്സ് ക​പ്പി​ൽ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന്‍റെ മു​ൻ​പോ​ട്ടു​ള്ള പ്ര​യാ​ണം ക​ഠി​ന​മാ​ക്കി ജി​റോ​ണ. പ്രീ-​ക്വാ​ർ​ട്ട​റി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ൽ അ​ത്‌​ല​റ്റി​ക്കോ​യെ ജി​റോ​ണ സ​മ​നി​ല​യി​ൽ ത​ള​ച്ചു (1-1).

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് കി​ങ്സ് ക​പ്പി​ൽ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന്‍റെ മു​ൻ​പോ​ട്ടു​ള്ള പ്ര​യാ​ണം ക​ഠി​ന​മാ​ക്കി ജി​റോ​ണ. പ്രീ-​ക്വാ​ർ​ട്ട​റി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ൽ അ​ത്‌​ല​റ്റി​ക്കോ​യെ ജി​റോ​ണ സ​മ​നി​ല​യി​ൽ ത​ള​ച്ചു (1-1). സൂ​പ്പ​ർ ഫോ​ർ​വേ​ഡ് അ​ന്‍റോ​യ്ൻ ഗ്രി​സ്മാ​ൻ (9ാം മി​നി​റ്റ്) അ​ത്‌​ല​റ്റി​ക്കോ​യെ മു​ന്നി​ലെ​ത്തി​ച്ചെ​ങ്കി​ലും ആ​ന്‍റ​ണി ലൊ​സാ​നോ (34) ജി​റോ​ണ​യ്ക്ക് സ​മ​നി​ല ന​ൽ​കി. 

ജി​റോ​ണ​യു​ടെ ത​ട്ട​ക​ത്തി​ൽ തു​ട​ക്ക​ത്തി​ൽ ആ​തി​ഥേ​യ ടീം ​മി​ക​വു കാ​ട്ടി. എ​ന്നാ​ൽ നി​ക്കോ​ള കാ​ലി​നി​ച്ച് മ​റി​ച്ച സു​ന്ദ​ര​മൊ​രു പാ​സ് ജി​റോ​ണ​യു​ടെ വ​ല​യി​ൽ ക​യ​റ്റി​യ ഗ്രി​സ്മാ​ൻ അ​ത്‌​ല​റ്റി​ക്കോ​യ്ക്ക് സ​ന്തോ​ഷം പ​ക​ർ​ന്നു.  അ​ലെ​ക്സി​സ് ഗാ​ർ​ഷ്യ​യു​ടെ കൗ​ശ​ല​പൂ​ർ​ണ​മാ​യ പാ​സി​ൽ ലൊ​സാ​നോ​യും സ്കോ​ർ ചെ​യ്ത​തോ​ടെ ഇ​രു ടീ​മു​ക​ളും ഒ​പ്പ​ത്തി​നൊ​പ്പം. ഒ​ന്നാം പ​കു​തി അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ൻ​പ്  ലൊ​സാ​നോ​യു​ടെ ഹെ​ഡ്ഡ​ർ ക്രോ​സ് ബാ​റി​ൽ ത​ട്ടി മ​ട​ങ്ങി. ഇ​ട​വേ​ള​യ്ക്കു​ശേ​ഷം അ​ത്‌​ല​റ്റി​ക്കോ​യ്ക്ക് ല​ഭി​ച്ച ന​ല്ല ര​ണ്ട​വ​സ​ര​ങ്ങ​ൾ കാ​ലി​നി​ച്ച് തു​ല​ച്ച​തോ​ടെ അ​വ​രു​ടെ വി​ജ​യ പ്ര​തീ​ക്ഷ അ​സ്ത​മി​ച്ചു. 

അ​തേ​സ​മ​യം, റ​യ​ൽ മാ​ഡ്രി​ഡ് ലെ​ഗാ​ന​സി​നെ 3-0ന് ​തോ​ൽ​പ്പി​ച്ചു. സെ​ർ​ജി​യോ റാ​മോ​സും (44) ലൂ​ക്കാ​സ് വ​സ്ക്വാ​സും (68) വി​നീ​ഷ്യ​സ് ജൂ​നി​യ​റും (77) റ​യ​ലി​നാ​യി മൂ​ർ​ച്ച കാ​ട്ടി. ക്ല​ബ്ബി​ന്‍റെ കു​പ്പാ​യ​ത്തി​ൽ നൂ​റു ഗോ​ളെ​ന്ന റെ​ക്കോ​ഡി​ൽ റാ​മോ​സ് എ​ത്തി​ച്ചേ​ർ​ന്ന​തും റ​യ​ലി​ന്‍റെ ജ​യ​ത്തി​ന്‍റെ മാ​റ്റു​കൂ​ട്ടി. 


വാർത്തകൾ

Sign up for Newsletter



top