21
July 2019 - 1:25 am IST

Download Our Mobile App

Flash News
Archives

Troll

narendra-modi

മോദിയുടെ ഹിമാലയൻ കുളിക്ക് ട്രോൾ‌മഴ ; ഇത് എന്തൊരു തള്ളെന്ന് സോഷ്യൽ മീഡിയ

Published:11 January 2019

തണുത്ത വെള്ളത്തില്‍ കുളിക്കുന്ന മോദിയെ കണ്ട് അന്തം വിടുന്ന ഹിമക്കരടി മുതല്‍  പ്രധാനമന്ത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങുന്ന സിനിമയെ വരെ ട്രോളിയാണ് ട്രോളുകള്‍ സൃഷ്ടിച്ചിരിക്കുന്നത്.

ന്യൂഡൽ‌ഹി: 17 വയസ് മുതൽ പുലർച്ചെ മൂന്ന് മണിക്ക് എഴുന്നേൽക്കുമെന്നും കൗമാരത്തിൽ ഹിമാല‍യത്തിലെ തണുത്ത വെള്ളത്തിൽ കുളിക്കുമായിരുന്നുവെന്നും പ്രധാനമന്ത്രി അഭിമുഖത്തിൽ വ്യക്തമാക്കിയതിന് പിന്നാലെ ട്രോളുകളുമായി സോഷ്യൽ മീഡിയ. തണുത്ത വെള്ളത്തില്‍ കുളിക്കുന്ന മോദിയെ കണ്ട് അന്തം വിടുന്ന ഹിമക്കരടി മുതല്‍  പ്രധാനമന്ത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങുന്ന സിനിമയെ വരെ ട്രോളിയാണ് ട്രോളുകള്‍ സൃഷ്ടിച്ചിരിക്കുന്നത്.

 പ്രധാനമന്ത്രി അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ 

17ാം വയസ്സില്‍ ഞാന്‍ എന്നെ തന്നെ ദൈവത്തില്‍ സമര്‍പ്പിച്ചു. മാതാപിതാക്കളെ വിട്ട് ഈ സമയത്ത് ഹിമാലയത്തിലേക്ക് പോയി. വീടുവിട്ടിറങ്ങുന്ന നേരത്ത് അമ്മ മധുരം തന്നു. ജീവിതത്തിലെ തീര്‍ച്ചപ്പെടുത്താനാകാത്ത കാലഘട്ടമായിരുന്നു അത്. ഏറെ ദൂരം സഞ്ചരിച്ചു. രാമകൃഷ്ണ മിഷന്‍റെ കൂടെ ഏറെക്കാലം പ്രവര്‍ത്തിച്ചു ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു

പുലര്‍ച്ചെ 3നും 3.45നും ഇടയില്‍ ബ്രാഹ്മ മുഹൂര്‍ത്തത്തിലുമാണ് ഉണരുക. കൊടുംതണുപ്പില്‍ ഹിമാലയത്തിലെ തണുപ്പേറിയ വെള്ളത്തിലായിരുന്നു കുളി. അതിന്‍റെ തീഷ്ണത ഇപ്പോളുമുണ്ട്. ജലപാതത്തിന്‍റെ നേര്‍ത്ത ശബ്ദത്തില്‍ നിന്നു പോലും ശാന്തത, ഏകത, ധ്യാനം എന്നിവ കണ്ടെത്താന്‍ ഞാന്‍ പഠിച്ചു.

പ്രപഞ്ചത്തിന്‍റെ താളത്തിനൊപ്പം എനിക്കൊപ്പം ജീവിക്കാന്‍ ജീവിച്ച സന്യാസിമാര്‍ പഠിപ്പിച്ചു. ചിന്തകളിലും പരിമിതികളിലും നമ്മളെല്ലാം കെട്ടിയിടപ്പെട്ടിരിക്കുകയാണ്. വിശാലത്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഈ പ്രപഞ്ചത്തില്‍ ഒന്നുമല്ലെന്ന് ബോധ്യമാകും. ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കിയതിന് ശേഷമാണ് താന്‍ വീട്ടിലേക്ക് മടങ്ങിയത്.


വാർത്തകൾ

Sign up for Newsletter



top