18
June 2019 - 10:51 am IST

Download Our Mobile App

Flash News
Archives

Other news

andy-murray

പൊട്ടിക്കരഞ്ഞ് വിരമിക്കൽ പ്രഖ്യാപിച്ച് ആൻഡി മറെ

Published:11 January 2019

വിമ്പിൾഡൺ കളിച്ച് വിരമിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ അത്രയും നാൾ കളിക്കാനാകില്ലെന്നും മറെ വ്യക്തമാക്കി. 

മെൽബൺ: അന്താരാഷ്ട്ര ടെന്നീസിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബ്രിട്ടീഷ് താരം ആൻഡി മറെ.  തന്‍റെ കരിയറിലെ അവസാന ടൂർണമെന്‍റാകും ഓസ്ട്രേലിയൻ ഓപ്പണെന്നും മുൻ ലോക ഒന്നാം നമ്പറായ മറെ വ്യക്തമാക്കി. ഇടുപ്പിനേറ്റ പരിക്കിനെത്തുടർന്നു ഏറെനാളായി ടെന്നീസിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു അദ്ദേഹം. 

മെൽബണിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് പൊട്ടിക്കരഞ്ഞുകൊണ്ട് മറെ വിരമിക്കൽ പ്രഖ്യാപിച്ചത്. വിമ്പിൾഡൺ കളിച്ച് വിരമിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ അത്രയും നാൾ കളിക്കാനാകില്ലെന്നും മറെ വ്യക്തമാക്കി. 

76 വർഷത്തിനു ശേഷം യുഎസ് ഓപ്പൺ കിരീടം നേടുന്ന ബ്രിട്ടീഷ് താരമെന്ന നേട്ടം സ്വന്തമാക്കിയ കളിക്കാരനാണ് മറെ. ലണ്ടൻ ഒളിമ്പിക്സിൽ ഫെഡററെ തോൽപ്പിച്ച് സ്വർണം നേടുകയും ചെയ്തിരുന്നു. മൂന്നു വിമ്പിൾഡൽ നേട്ടവും ഒരു ഒളിമ്പിക്സ് മെഡലും സ്വന്തമാക്കിയ മറെയെ ബ്രിട്ടൺ സർ പദവി നൽകി ആദരിച്ചിട്ടുണ്ട്. 
 


വാർത്തകൾ

Sign up for Newsletter



top