18
June 2019 - 11:13 am IST

Download Our Mobile App

Flash News
Archives

Kerala

60 ലക്ഷം തട്ടിയെടുത്ത കേസിൽ ഗായികയെ ഹരിയാന പൊലീസ് പിടി കൂടി

Published:11 January 2019

നോട്ട് അസാധുവാക്കലിന് പിന്നാലെ ഉദ്യോഗസ്ഥനില്‍ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്ത ഗായികയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയേഴുകാരിയായ ഗായിക ശിഖ രാഘവാണ് അറസ്റ്റിലായത്. ഹരിയാനയിലാണ് സംഭവം.

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന് പിന്നാലെ ഉദ്യോഗസ്ഥനില്‍ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്ത ഗായികയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയേഴുകാരിയായ ഗായിക ശിഖ രാഘവാണ് അറസ്റ്റിലായത്. ഹരിയാനയിലാണ് സംഭവം.

നോട്ട് അസാധുവാക്കല്‍ സമയത്ത് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പറ്റിച്ചാണ് ശിഖ പണം തട്ടിയത്. 2016ല്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ 60 ലക്ഷം രൂപയാണ് ഉദ്യോഗസ്ഥനില്‍ നിന്ന് ഗായികയുടെ നേതൃത്വത്തിൽ തട്ടിയെടുത്തത്. നിരോധിച്ച നോട്ടുകൾ മാറി പുതിയ നോട്ടുകൾ നൽകാമെന്നായിരുന്നു വാഗ്‌ദാനം

2016ല്‍ രാംലീല മൈതാനത്തു നടന്ന ഒരു ചടങ്ങില്‍ വച്ചാണു ഷിഖയും സുഹൃത്ത് പവനും ഉദ്യോഗസ്ഥനെ പരിചയപ്പെടുന്നത്. പാരാമിലിട്ടറി ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. നോട്ട് അസാധുവാക്കലിന്റെ സമയത്ത് പഴയ നോട്ടുകള്‍ മാറി പുതിയ നോട്ട് നല്‍കാമെന്ന് അവര്‍ ഉദ്യോഗസ്ഥനെയും കുടുംബാംഗങ്ങളെും വിശ്വസിപ്പിച്ചു. ഇത്തരത്തില്‍ ലഭിച്ച പണവുമായി ശിഖയും സുഹൃത്തും രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പവനെ പൊലീസ് പിടികൂടിയിരുന്നു.

 


വാർത്തകൾ

Sign up for Newsletter



top