ISL-2018-219
18
January 2019 - 11:48 pm IST
Flash News
Archives

National

രാഹുൽ ഗാന്ധി ദുബായിൽ ; വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തി

Published:11 January 2019

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഎഇയില്‍ . കഴിഞ്ഞ ദിവസം വൈകുന്നരേത്തൊടെ ദുബായിലെത്തിയ കോണ്‍ഗ്രസ് നേതാവിന് വന്‍ സ്വീകരണമാണ് എയര്‍പോര്‍ട്ടില്‍ ലഭിച്ചത്

ദുബായ് : രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഎഇയില്‍ . കഴിഞ്ഞ ദിവസം വൈകുന്നേരത്തൊടെ ദുബായിലെത്തിയ കോണ്‍ഗ്രസ് നേതാവിന് വന്‍ സ്വീകരണമാണ് എയര്‍പോര്‍ട്ടില്‍ ലഭിച്ചത്.ജബല്‍ അലിയിലെ ഇന്ത്യന്‍ തൊഴിലാളി ക്യാംപ് സന്ദര്‍ശിച്ച രാഹുല്‍ ഇവിടെ പ്രസംഗിക്കുകയും ചെയ്തു.

പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഗ്ലോബല്‍ ഔട്ട്‌റീച്ച് പരിപാടിയുമായി ബന്ധപ്പെട്ടാണ് രാഹുലിന്‍റെ യുഎഇ സന്ദര്‍ശനം. തൊഴിലാളികള്‍, വ്യവസായ പ്രമുഖര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍പ്പെട്ട ആളുകളുമായി രാഹുല്‍ സംവദിക്കും. കേരളത്തില്‍ നിന്നുള്ള നേതാക്കളും രാഹുലിന്‍റെ സന്ദര്‍ശനത്തിന് മുന്നോടിയായി യുഎയില്‍ എത്തിയിരുന്നു. ഉമ്മൻ ചാണ്ടിയുടെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top