ISL-2018-219
19
January 2019 - 12:17 am IST
Flash News
Archives

National

mk-stalin-narendra-modi-split

വാജ്പേയിയല്ല മോദി: ബിജെപിയുമായി സഖ്യത്തിനില്ലെന്നാവർത്തിച്ച് സ്റ്റാലിൻ

Published:11 January 2019

മോദി സ്വയം വാജ്പേയുമായി തന്നെ താരമത്യപ്പെടുന്നത് വിരോധാഭാസമാണെന്നും ഡിഎംകെ അധ്യക്ഷന്‍ വിമര്‍ശിച്ചു. മോദിക്ക് കീഴിലുള്ള സഖ്യം ഒരിക്കലും ആരോഗ്യകരമായിരിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. 

ചെന്നൈ: ബിജെപിയുമായി ഒരിക്കലും സഖ്യത്തിനില്ലെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ.  മോദിക്ക് കീഴിലുള്ള സഖ്യം ഒരിക്കലും ആരോഗ്യകരമായിരിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. മോദി സ്വയം വാജ്പേയുമായി തന്നെ താരമത്യപ്പെടുന്നത് വിരോധാഭാസമാണെന്നും ഡിഎംകെ അധ്യക്ഷന്‍ വിമര്‍ശിച്ചു. മോദിക്ക് കീഴിലുള്ള സഖ്യം ഒരിക്കലും ആരോഗ്യകരമായിരിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. 

തമിഴ്നാട്ടിൽ തങ്ങൾക്കൊപ്പം ചേരുന്നതിനായി സഖ്യ സാധ്യതകൾ തുറന്നിട്ടിരിക്കുകയാണെന്നു പ്രധാനമന്ത്രി ബിജെപി പ്രവർത്തകരുമായി നടത്തിയ സംവാദത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ സ്റ്റാലിന്‍ രംഗത്ത് വന്നിരിക്കുന്നത്.

കോൺഗ്രസുമായി ഡിഎംകെ സഹകരിക്കുമെന്നതിനു വ്യക്തമായ സൂചനകള്‍ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ നല്‍കി കഴിഞ്ഞു. രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചായിരുന്നു സ്റ്റാലിന്‍ തന്‍റെ നിലപാട് പ്രഖ്യാപിച്ചത്. ജയലളിതയുടെ മരണശേഷം പ്രതിസന്ധിയിലായ എഐഡിഎംകെ ബിജെപി പാളയവുമായി അടുക്കുന്നുണ്ട്. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top