Flash News
Archives

National

alok-verma

അലോക് വർമ രാജിവച്ചു

Published:11 January 2019

ഫയർ സർവീസസ് ഡിജി പദവി ഏറ്റെടുക്കാൻ എന്‍റെ പ്രായപരിധി തടസ്സമാണ്. അതിനാൽ എന്നെ സ്വയം വിരമിക്കാൻ അനുവദിക്കണം". അദ്ദേഹം കത്തിൽ  വ്യക്തമാക്കി.  

ന്യൂഡൽഹി: മുൻ സിബിഐ ഡയറക്റ്റർ അലോക് വർമ രാജി വെച്ചു. സിബിഐ ഡയറക്റ്റർ സ്ഥാനത്തു നിന്നും പുറത്താക്കി‍യതിനു പിന്നാലെയാണ് അലോക് വർമയുടെ രാജി. സ്വയം വിരമിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര പേഴ്സണൽ മന്ത്രാലയ സെക്രട്ടറി സി ചന്ദ്രമൗലിക്ക് അദ്ദേഹം കത്തു നൽകി. 

"സ്വാഭാവികനീതി തനിക്ക് നിഷേധിക്കപ്പെട്ടു. എന്നെ പുറത്താക്കണമെന്ന് തന്നെ കണക്കൂകൂട്ടിക്കൊണ്ടുള്ള നീക്കങ്ങളാണ് നടന്നത്. സിബിഐയുടെ തന്നെ അന്വേഷണം നേരിടുന്ന ഒരാളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സിവിസിയുടെ റിപ്പോർട്ട് എന്നത് സെലക്ഷൻ കമ്മിറ്റി പരിഗണിച്ചിട്ടുപോലുമില്ല. ജൂലൈ 31-ന് എന്‍റെ വിരമിക്കൽ പ്രായം പിന്നിട്ടതാണ്. സിബിഐ ഡയറക്ടർ പദവി തന്ന് എന്‍റെ കാലാവധി നീട്ടുക മാത്രമാണ് ചെയ്തത്. ഫയർ സർവീസസ് ഡിജി പദവി ഏറ്റെടുക്കാൻ എന്‍റെ പ്രായപരിധി തടസ്സമാണ്. അതിനാൽ എന്നെ സ്വയം വിരമിക്കാൻ അനുവദിക്കണം". അദ്ദേഹം കത്തിൽ  വ്യക്തമാക്കി.  

ഫയർ സർവീസ് ഡിജിയായുള്ള നി‍യമനം ഏറ്റെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഇന്നലെ ചേർന്ന ഉന്നതധികാര സമിതിയാണ് അദ്ദേഹത്തെ ഡയറക്റ്റർ സ്ഥാനത്തു നിന്നും പുറത്താക്കിയത്. ഇതിനു ശേഷം  അലോക് വർ‌മ കഴിഞ്ഞ രണ്ടു ദിവസം നടത്തിയ  ഉത്തരവുകൾ സിബിഐ ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വര റാവു റദ്ദാക്കുകയും ചെയ്തിരുന്നു. 


വാർത്തകൾ

Sign up for Newsletter



top