ISL-2018-219
18
January 2019 - 11:19 pm IST

Kerala

മകരവിളക്കിന് ശബരിമലയിൽ പോകണമെന്ന് കെ.സുരേന്ദ്രൻ; സമാധാനം തകർക്കുമോയെന്ന് കോടതി

Published:11 January 2019

ശബരിമലയില്‍ മകരവിളക്കിന് പോകണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍. ശബരിമലയില്‍ സ്ഥിതി ശാന്തമാണെന്നും അത് തകര്‍ക്കുവാനാണോ അവിടേക്ക് പോകാന്‍ ആഗ്രഹിക്കുന്നതെന്നും കോടതി ചോദിച്ചു. ഈ സീസണില്‍ തന്നെ പോകണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും കോടതി ചോദിച്ചു. 

കൊച്ചി:ശബരിമലയില്‍ മകരവിളക്കിന് പോകണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍. ശബരിമലയില്‍ സ്ഥിതി ശാന്തമാണെന്നും അത് തകര്‍ക്കുവാനാണോ അവിടേക്ക് പോകാന്‍ ആഗ്രഹിക്കുന്നതെന്നും കോടതി ചോദിച്ചു. ഈ സീസണില്‍ തന്നെ പോകണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും കോടതി ചോദിച്ചു. 

കെട്ടുനിറച്ചിട്ടുണ്ടെന്ന് സുരേന്ദ്രന്‍ കോടതിയില്‍ മറുപടി നല്‍കി.ഏതെങ്കിലും മലയാള മാസം ഒന്നാം തിയതി പോയാല്‍ പോരേയെന്നും കോടതി ചോദിച്ചു.ശബരിമലയിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് പ്രതി നടത്തുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഈ സീസണില്‍ സുരേന്ദ്രനെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 

ഹര്‍ജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. മകരവിളക്കിന് ശേഷം അഞ്ച് ദിവസം കൂടി ശബരിമല നട തുറന്നിരിക്കും. ഈ സമയത്ത് ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്നുമാണ് സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top