18
June 2019 - 10:20 am IST

Download Our Mobile App

Flash News
Archives

Mollywood

മരയ്ക്കാറിൽ‌ കുറ്റ്യാലി മരയ്ക്കാറായി ഫാസിൽ ; ലുക്ക് പുറത്ത് വിട്ട് പ്രിയദർശൻ

Published:11 January 2019

മരയ്ക്കാറിലെ ഫാസിലിന്‍റെ ലുക്ക് പുറത്ത് വിട്ടതോടെ മോഹൻലാൽ ആരാധകർ ആവേശത്തിൽ. കുട്ടി അലി മരയ്ക്കാർ എന്ന കഥാപാത്രത്തെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബജറ്റ് കൊണ്ട് മാത്രമല്ല താരനിർണയം കൊണ്ടും ശ്രദ്ധേയമാകുകയാണ് മോഹൻലാൽ പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബ്ബിക്കടലിന്‍റെ സിംഹം. സിനിമയിലെ സുപ്രധാനമായ ഒരു റോളിൽ‌ ഫാസിൽ ഉണ്ടാകുമെന്ന് നേരത്തെ മെട്രൊ വാർത്ത റിപ്പോർട്ട് ചെയ്‌തിരുന്നു. ഇപ്പോൾ ഫാസിലിന്‍റെ ക്യാരക്‌ടർ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് പ്രിയദർശൻ. കുറ്റ്യാലി മരയ്ക്കാർ എന്ന കഥാപാത്രത്തെയാണ് മലയാളത്തിന്‍റെ പ്രിയ സംവിധായകൻ അവതരിപ്പിക്കുന്നതെന്നാണ് പ്രിയദർശൻ വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ  പ്രണവ് മോഹൻലാൽ കല്യാണി എന്നിവരുടെ പ്രണയരംഗങ്ങൾ അടങ്ങുന്ന ഫോട്ടോസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫാസിലിന്‍റെ ചിത്രവും പ്രിയദർശൻ ആരാധകർക്കായി പങ്കു വച്ചിരിക്കുന്നത്. തെന്നിന്ത്യൻ താരം അർജുനും മറ്റൊരു സുപ്രധാനകഥാപാത്രത്തെ അവതരിപ്പിക്കും.തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ചിത്രം 100 കോടി രൂപ ബജറ്റിലാണ് നിർമ്മിക്കുന്നത്.

ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരും, കോൺഫിഡന്‍റ് ഗ്രൂപ്പും സന്തോഷ് കുരുവിളയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2020ലാണ് തിയറ്ററിൽ എത്തുന്നത്.

 

 


വാർത്തകൾ

Sign up for Newsletter



top