23
March 2019 - 10:00 am IST
Flash News
Archives

Updates

gst-influences-real-estate-businesses

ജി​എ​സ്ടി ക​നി​ഞ്ഞു; റി​യ​ല്‍ എ​സ്റ്റേ​റ്റ് ട്രാ​ക്കി​ലേ​ക്ക്

Published:11 January 2019

കേ​ര​ള​ത്തി​ലെ ചെ​റു​കി​ട ക​മ്പ​നി​ക​ള്‍ക്ക് ആ​ശ്വാ​സ​മാ​യി ജി​എ​സ്ടി കൗ​ണ്‍സി​ല്‍ തീ​രു​മാ​നം. മ​ല​ബാ​റി​ലും മ​ധ്യ തി​രു​വി​താം കൂ​റി​ലും ഇ​നി ചെ​റു​കി​ട വി​ല്ല​ക​ളും കൊ​മേ​ഴ്‌​സ്യ​ല്‍ കെ​ട്ടി​ട​ങ്ങ​ളും കൂ​ടു​ത​ല്‍ സ​ജീ​വ​മാ​കും.

കൊ​ച്ചി: കേ​ര​ള​ത്തി​ലെ ചെ​റു​കി​ട ക​മ്പ​നി​ക​ള്‍ക്ക് ആ​ശ്വാ​സ​മാ​യി ജി​എ​സ്ടി കൗ​ണ്‍സി​ല്‍ തീ​രു​മാ​നം. മ​ല​ബാ​റി​ലും മ​ധ്യ തി​രു​വി​താം കൂ​റി​ലും ഇ​നി ചെ​റു​കി​ട വി​ല്ല​ക​ളും കൊ​മേ​ഴ്‌​സ്യ​ല്‍ കെ​ട്ടി​ട​ങ്ങ​ളും കൂ​ടു​ത​ല്‍ സ​ജീ​വ​മാ​കും. 40 ല​ക്ഷ​വും അ​തി​ന് മു​ക​ളി​ലും വി​റ്റു​വ​ര​വു​ള​ള  വ്യാ​പാ​രി​ക​ളും വ്യ​വ​സാ​യി​ക​ളും മാ​ത്രം ജി​എ​സ്ടി ര​ജി​സ്‌​ട്രേ​ഷ​ന്‍ എ​ടു​ത്താ​ല്‍ മ​തി​യാ​വും. ഇ​താ​ണ് ചെ​റു​കി​ട ക​രാ​ര്‍ ജോ​ലി​ക​ള്‍ ചെ​യ്ത് റി​യ​ല്‍ എ​സ്റ്റേ​റ്റ് മേ​ഖ​ല​യെ സ​ജീ​വ​മാ​ക്കി​യി​രു​ന്ന വ്യ​ക്തി​ക​ള്‍ വീ​ണ്ടും നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക് വ​രും. നേ​ര​ത്തെ ഇ​തി​ന്‍റെ പ​രി​ധി 20 ല​ക്ഷ​മാ​യി​രു​ന്നു.
   
രൂ​പ​യു​ടെ മൂ​ല്യ​മി​ടി​യു​മ്പോ​ള്‍ റി​യ​ല്‍ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ല്‍ രൂ​പ ഇ​ത്ര​യ​ധി​കം താ​ഴ്ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ണ്ടാ​കേ​ണ്ട​ത്ര നേ​ട്ടം കേ​ര​ള​ത്തി​ല്‍ റി​യ​ല്‍ എ​സ്റ്റേ​റ്റ് മേ​ഖ​ല​യ്ക്ക് ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​ട്ടി​ല്ല. ഈ ​നി​യ​മ​മാ​ണ് പ്ര​വാ​സി നി​ക്ഷേ​പ​ക​രെ മാ​റ്റി നി​ര്‍ത്തി​യി​രു​ന്ന​ത്. 
   
ഇ​തു​മൂ​ലം നാ​ട്ടി​ന്‍ പു​റ​ങ്ങ​ളി​ലെ ഇ​ട​പാ​ടു​കാ​രം ചെ​റു​കി​ട ക​മ്പ​നി​ക​ളും ജോ​ലി​ക​ള്‍ നി​ര്‍ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്‍ആ​ര്‍ഐ​ക​ളു​ടെ റി​യ​ല്‍ എ​സ്റ്റേ​റ്റ് അ​ന്വേ​ഷ​ണ​ങ്ങ​ള്‍ വ​ര്‍ധി​ക്കു​ന്നു​ണ്ടെ​ന്നും എ​ന്നാ​ല്‍ ഇ​ട​പാ​ടു​ക​ളോ ര​ജി​സ്‌​ട്രേ​ഷ​നു​ക​ളോ അ​തി​ന​നു​സ​രി​ച്ച് ഉ​യ​ര്‍ന്നി​രു​ന്നി​ല്ല.
 
ഡി​സം​ബ​ര്‍ വ​രെ ഒ​രു 'വെ​യ്റ്റ് ആ​ന്‍ഡ് വാ​ച്ച്' രീ​തി​യി​ല്‍ തു​ട​രു​ക​യാ​യി​രു​ന്നു.വ​ന്‍ മെ​ട്രൊ ന​ഗ​ര​ങ്ങ​ളി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന​തി​നേ​ക്കാ​ളും സ്വ​ന്തം നാ​ട്ടി​ല്‍ ഒ​രു വീ​ട് എ​ന്ന​താ​ണ് മി​ക്ക പ്ര​വാ​സി​ക​ളു​ടെ​യും സ്വ​പ്നം. അ​തു​കൊ​ണ്ട് ത​ന്നെ ചെ​റു​കി​ട ക​മ്പ​നി​ക​ളി​ലേ​ക്കാ​ണ് ഈ ​പ​ണം എ​ത്തി​യി​രു​ന്ന​ത്.  അ​ടു​ത്ത മ​ഴ​ക്കാ​ലം പ്ര​ശ്‌​ന​മി​ല്ലാ​തെ ക​ട​ന്നു​പോ​യാ​ല്‍ ഡി​മാ​ന്‍ഡ് തി​രി​ച്ചു​വ​രു​മെ​ന്ന് കേ​ര​ള വി​പ​ണി പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. 
   
കോം​പോ​സി​ഷ​ന്‍ സ്‌​ക്രീ​മി​ന്‍റെ പ​രി​ധി ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ 1.5 കോ​ടി​യാ​യി ഉ​യ​ര്‍ത്തി​യ​താ​ണ് മ​റ്റൊ​രു ശ്ര​ദ്ധേ​യ തീ​രു​മാ​നം. ഇ​നി​മു​ത​ല്‍ കോം​പോ​സി​ഷ​ന്‍ സ്‌​കീ​മി​ന് കീ​ഴി​ല്‍ വ​രു​ന്ന​വ​ര്‍ വ​ര്‍ഷ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ മാ​ത്രം റി​ട്ടേ​ണ്‍ സ​മ​ര്‍പ്പി​ച്ചാ​ല്‍ മ​തി​യാ​കും. നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഫ്ലാ​റ്റു​ക​ള്‍ക്കും റെ​ഡി​ഡ​ന്‍സി​ക​ള്‍ക്കും ജി​എ​സ്ടി നി​ര​ക്ക് 12 ല്‍ ​നി​ന്ന് അ​ഞ്ചി​ലേ​ക്ക് താ​ഴ്ത്തി. ഈ ​ന​ട​പ​ടി റി​യ​ല്‍ എ​സ്റ്റേ​റ്റ് മേ​ഖ​ല​യ്ക്ക് വ​ന്‍ കു​തി​പ്പ് ന​ല്‍കും. ഫ്ലാ​റ്റു​ക​ള്‍ക്ക് വി​ല കു​റ​യാ​നും ജി​എ​സ്ടി കൗ​ണ്‍സി​ലി​ന്‍റെ ഈ ​ന​ട​പ​ടി ഇ​ട​യാ​ക്കും. 


വാർത്തകൾ

Sign up for Newsletter



top