ISL-2018-219
19
January 2019 - 12:35 am IST
Flash News
Archives

Gulf

rahul-gandhi-criticized-modi-at-dubai

മന്‍ കീ ബാത് പറയാനല്ല, ഞാൻ വന്നത് നിങ്ങളെ കേൾക്കാൻ: പ്രവാസികളോട് രാഹുൽ

Published:11 January 2019

രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ യു.എ.ഇയിലെത്തിയത്. പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും എന്നതടക്കം, കോൺഗ്രസിന്‍റെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുന്ന പദ്ധതികളെക്കുറിച്ചു രാഹുൽ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.

ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടി മൻ കി ബാത്തിനെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 'മൻ കി ബാത്' പറയാനല്ല, ഇന്ത്യൻ പ്രവാസി തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കാനാണ് വന്നിരിക്കുന്നതെന്ന് രാഹുൽ ദുബായിൽ പറഞ്ഞു. ജബർ അലി ലേബർ കോളനിയിലെ തൊഴിലാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ യു.എ.ഇയിലെത്തിയത്. പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും എന്നതടക്കം, കോൺഗ്രസിന്‍റെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുന്ന പദ്ധതികളെക്കുറിച്ചു രാഹുൽ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഹുൽ ഗാന്ധിയുടെ സന്ദർശനം ചരിത്ര സംഭവമാക്കാനുള്ള ആവേശത്തോടെ ആയിരങ്ങളാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തിയിരിക്കുന്നത്. പ്രവാസികളായ പ്രവർത്തകർക്ക് ആവേശം പകരാൻ രാഹുലിന്‍റെ സന്ദർശനത്തിനാകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top