Flash News
Archives

Mollywood

rasool-pookutty-the-sound-story-songs-released

പൂ​ര​പ്പെ​രു​മ​യി​ൽ പൂ​ക്കു​ട്ടി​യു​ടെ ദി ​സൗ​ണ്ട് സ്റ്റോ​റി​യെ​ത്തി

Published:11 January 2019

# സ്വ​ന്തം​ലേ​ഖ​ക​ൻ

താ​ള​മേ​ള​പ്പെ​രു​ക്ക​ങ്ങ​ൾ കൊ​ണ്ടും വ​ർ‌​ണ വി​സ്മ​യം കൊ​ണ്ടും ആ​ന​ച്ച​ന്ത​വും ച​മ​യ​ങ്ങ​ളും കൊ​ണ്ടും ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഉ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​യ തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ ശ​ബ്ദ വി​സ്മ​യ​ത്തെ​ക്കു​റി​ച്ച് റ​സൂ​ൽ പൂ​ക്കു​ട്ടി ഒ​രു​ക്കി​യ ദി ​സൗ​ണ്ട് സ്റ്റോ​റി​യി​ലെ ഗാ​ന​ങ്ങ​ൾ റി​ലീ​സാ​യി.

തൃ​ശൂ​ർ: താ​ള​മേ​ള​പ്പെ​രു​ക്ക​ങ്ങ​ൾ കൊ​ണ്ടും വ​ർ‌​ണ വി​സ്മ​യം കൊ​ണ്ടും ആ​ന​ച്ച​ന്ത​വും ച​മ​യ​ങ്ങ​ളും കൊ​ണ്ടും ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഉ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​യ തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ ശ​ബ്ദ വി​സ്മ​യ​ത്തെ​ക്കു​റി​ച്ച് റ​സൂ​ൽ പൂ​ക്കു​ട്ടി ഒ​രു​ക്കി​യ ദി ​സൗ​ണ്ട് സ്റ്റോ​റി​യി​ലെ ഗാ​ന​ങ്ങ​ൾ റി​ലീ​സാ​യി. 91-ാം മ​ത് ഓ​സ്ക​ർ നാ​മ​നി​ർ​ദേ​ശ പ​ട്ടി​ക​യി​ലേ​ക്ക് ചി​ത്രം പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ട്ടു​ക​ൾ യൂ ​ട്യൂ​ബി​ൽ റി​ലീ​സ് ചെ​യ്ത​ത്. ഓ​സ്ക​റി​ന്‍റെ മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള പ​രി​ഗ​ണ​ന പ​ട്ടി​ക​യി​ലേ​യ്ക്കാ​ണു സൗ​ണ്ട് സ്റ്റോ​റി​യും മ​ത്സ​രി​ക്കു​ന്ന​ത്. ഈ​മാ​സം 22-നാ​ണ് ഓ​സ്ക​ർ നാ​മ​നി​ർ​ദേ​ശ​പ്പ​ട്ടി​ക പു​റ​ത്തു​വി​ടു​ക. ഫെ​ബ്രു​വ​രി 24-നാ​ണ് ഓ​സ്ക​ർ പ്ര​ഖ്യാ​പ​നം.

ഇ​ല​ഞ്ഞി​ത്ത​റ​മേ​ള​ത്തി​ന്‍റെ​യും പ​ഞ്ച​വാ​ദ്യ​ത്തി​ന്‍റെ​യും മേ​ള​പ്പെ​രു​ക്ക​ങ്ങ​ള്‍ ഒ​ട്ടും ചോ​രാ​തെ ഒ​പ്പി​യെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ഓ​സ്ക​ര്‍ ജേ​താ​വ് റ​സൂ​ല്‍ പൂ​ക്കു​ട്ടി. റ​സൂ​ല്‍ പൂ​ക്കു​ട്ടി ശ​ബ്ദ മി​ശ്ര​ണം ചെ​യ്തി​രി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് നാ​യ​ക​ന്‍. 
2017ലെ ​തൃ​ശൂ​ർ പൂ​രം ത​ത്സ​മ​യം റെ​ക്കോ​ർ​ഡ് ചെ​യ്താ​ണു സി​നി​മ ഒ​രു​ക്കി​യ​ത്. റ​സൂ​ൽ പൂ​ക്കു​ട്ടി​യു​ടെ ആ​ശ​യ​ത്തി​ൽ നി​ന്ന് പ്ര​സാ​ദ് പ്ര​ഭാ​ക​റാ​ണു സി​നി​മ​യു​ടെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച​ത്. പാം​സ്റ്റോ​ൺ മ​ൾ​ട്ടി​മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ രാ​ജീ​വ് പ​ന​ക്ക​ൽ നി​ർ​മാ​ണ നി​ർ​വ​ഹ​ണം. ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം രാ​ഹു​ൽ​രാ​ജും ശ​ര​ത്തും ചേ​ർ​ന്നാ​ണ് നി​ർ​വ​ഹി​ച്ച​ത്. 

അ​ന്ധ​നാ​യ ഒ​രാ​ളു​ടെ തൃ​ശൂ​ർ പൂ​ര അ​നു​ഭ​വ​മാ​ണു ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ത​മി​ഴ്, മ​ല​യാ​ളം എ​ന്നീ നാ​ല് ഭാ​ഷ​ക​ളി​ലാ​യാ​ണു ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. പൂ​ര​ത്തി​ന്‍റെ ചെ​റി​യ ശ​ബ്ദ​വ്യ​ത്യാ​സ​ങ്ങ​ൽ പോ​ലും റ​സൂ​ൽ ഒ​പ്പി​യെ​ടു​ത്തി​ട്ടു​ണ്ട്. പൂ​ര​ങ്ങ​ളു​ടെ പൂ​ര​മാ​യ തൃ​ശൂ​ർ പൂ​രം പ്ര​ധാ​ന പ്ര​മേ​യ​മാ​ക്കി, ഓ​സ്ക​ർ പ​ട്ടി​ക​യോ​ളം എ​ത്തി​ച്ച​താ​ണു റ​സൂ​ർ പൂ​ക്കു​ട്ടി​യെ​ന്ന ഓ​സ്ക​ർ‌ ജേ​താ​വി​ന്‍റെ ഇ​തു​വ​രെ​യു​ള്ള പ്ര​യ​ത്നം. അ​ടു​ത്ത ഓ​സ്ക​റി​ൽ ഇ​ടം കി​ട്ടു​ക​യോ, അ​വ​നാ​ന നി​മി​ഷം ഓ​സ്ക​ർ ത​ന്നെ നേ​ടു​ക​യോ ചെ​യ്താ​ൽ വി​ശ്വ സി​നി​മ​യു​ടെ നെ​റു​ക​യി​ലെ​ത്തു​ക റ​സൂ​ൽ പൂ​ക്കി​ട്ടി മാ​ത്ര​മാ​യി​രി​ക്കി​ല്ല, തൃ​ശൂ​രി​ന്‍റെ സ്വ​ന്തം പൂ​രം കൂ​ടി​യാ​ണ്. 


വാർത്തകൾ

Sign up for Newsletter



top