23
March 2019 - 10:04 am IST
Flash News
Archives

Cricket

one-day-match-between-india-and-australia

ഇ​നി വ​ൺ​ഡേ വ​ണ്ടേ​ഴ്സ്

Published:12 January 2019

ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍റെ ല​ഹ​രി​യി​ൽ നി​ന്ന് മു​ക്ത​രാ​വാം. ഏ​ക​ദി​ന​ത്തി​ന്‍റെ ആ​വേ​ശ​ക്കാ​ഴ്ച​യി​ലേ​ക്ക് ഇ​നി മി​ഴി​തു​റ​ക്കാം. മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മു​ഖാ​മു​ഖ​ത്തി​ന് ഇ​ന്ന് സി​ഡ്നി ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം വേ​ദി​യാ​കും.

സി​ഡ്നി: ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍റെ ല​ഹ​രി​യി​ൽ നി​ന്ന് മു​ക്ത​രാ​വാം. ഏ​ക​ദി​ന​ത്തി​ന്‍റെ ആ​വേ​ശ​ക്കാ​ഴ്ച​യി​ലേ​ക്ക് ഇ​നി മി​ഴി​തു​റ​ക്കാം. മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മു​ഖാ​മു​ഖ​ത്തി​ന് ഇ​ന്ന് സി​ഡ്നി ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം വേ​ദി​യാ​കും. ഇ​ന്ത്യ​ൻ സ​മ​യം‌ രാ​വി​ലെ 7.50ന് ​മ​ത്സ​രാ​രം​ഭം. ലോ​ക​ക​പ്പി​നു​ള്ള മു​ന്നൊ​രു​ക്ക​മാ​യി​ട്ടാ​ണ് ഇ​രു ടീ​മു​ക​ളും പ​ര​മ്പ​ര​യെ കാ​ണു​ന്ന​ത്. 
 
സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ലൂ​ടെ ഓ​ൾ റൗ​ണ്ട​ർ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും ഓ​പ്പ​ണ​ർ കെ.​എ​ൽ. രാ​ഹു​ലും വി​വാ​ദ​ത്തി​ൽ​പ്പെ​ട്ട​തി​ന്‍റെ ക്ഷീ​ണ​ത്തി​ലാ​ണ് ഇ​ന്ത്യ. ര​ണ്ടു താ​ര​ങ്ങ​ളെ​യും ബി​സി​സി​ഐ നാ​ട്ടി​ലേ​ക്കു തി​രി​ച്ചു​വി​ളി​ച്ചു​ക​ഴി​ഞ്ഞു. എ​ങ്കി​ലും അ​തൊ​ന്നും ഇ​ന്ത്യ​യു​ടെ ക​ള​ത്തി​ലെ പ്ര​ക​ട​ന​ത്തെ ബാ​ധി​ക്കി​ല്ലെ​ന്ന‌​ത് ഉ​റ​പ്പാ​ണ്. ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ച​രി​ത്ര വി​ജ​യ​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ. ഓ​സി​സി​നു​മേ​ൽ വ്യ​ക്ത​മാ​യ മാ​ന​സി​കാ​ധി​പ​ത്യ​വു​മു​ണ്ട് കോ​ഹ്‌​ലി​പ്പ​ട​യ്ക്ക്. പ​ക്ഷേ, പാ​ണ്ഡ്യ​യു​ടെ അ​ഭാ​വം ടീം ​ഘ​ട​ന​യി​ൽ അ​ടി​യ​ന്ത​ര അ​ഴി​ച്ചു പ​ണി​ക്ക് ഇ​ന്ത്യ​യെ നി‌​ർ​ബ​ന്ധി​ത​രാ​ക്കി​യി​രി​ക്കു​ന്നു. ഫോ​മി​ല​ല്ലാ​ത്ത രാ​ഹു​ലി​ന് ടീ​മി​ൽ ഇ​ടം ല​ഭി​ക്കി​ല്ലെ​ന്ന​ത് ഉ​റ​പ്പാ​യി​രു​ന്നു. എ​ന്നാ​ൽ ഹാ​ർ​ദി​ക്കി​ന്‍റെ അ​ഭാ​വം ‌ടീം ​ഇ​ന്ത്യ​യു​ടെ സം​തു​ലി​താ​വ​സ്ഥ​യെ ന​ഷ്ട​മാ​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ൾ റൗ​ണ്ട​റു​ടെ റോ​ളി​ൽ ര​വീ​ന്ദ്ര ജ​ഡേ​ജ വ​ന്നേ​ക്കും. കു​ൽ​ദീ​പ് യാ​ദ​വി​നൊ​പ്പം സ്പി​ൻ വി​ഭാ​ഗ​ത്തി​ലും ജ​ഡേ​ജ​യു​ടെ സേ​വ​നം ഉ​പ​യോ​പ്പെ​ടു​ത്താം. 

പേ​സ​ർ​മാ​രി​ൽ ഖ​ലീ​ൽ അ​ഹ​മ്മ​ദും മു​ഹ​മ്മ​ദ് ഷ​മി​യും ഇ​ടം​പി​ടി​ക്കും. മൂ​ന്നാം പേ​സ​റെ ഉ​ൾ​പ്പെ​ടു​ത്താ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി തീ​രു​മാ​നി​ച്ചാ​ൽ ഭു​വ​നേ​ശ്വ​ർ കു​മാ​റി​നും വ​ഴി തെ​ളി​യും. ബാ​റ്റി​ങ്ങി​ൽ ഓ​പ്പ​ണി​ങ് സ്ഥാ​ന​ത്തേ​ക്ക്  രോ​ഹി​ത് ശ​ർ​മ​യ്ക്കും ശി​ഖ​ർ ധ​വാ​നും പ​ക​ര​ക്കാ​രി​ല്ല. കോ​ഹ്‌​ലി​ക്കു പി​ന്നി​ലാ​യി മ​ധ്യ​നി​ര​യി​ൽ അ​മ്പാ​ട്ടി റാ​യു​ഡു​വും കേ​ദാ​ർ ജാ​ദ​വും എം.​എ​സ്. ധോ​ണി​യും വ​രും. ഏ​റെ നാ​ളാ​യി ഫോ​മി​ല​ല്ലാ​ത്ത ധോ​ണി​ക്ക് പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്കു​യ​രാ​നു​ള്ള അ​വ​സ​ര​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. 

ഓ​സി​സി​ന്‍റെ കാ​ര്യ​മെ​ടു​ത്താ​ൽ ബാ​റ്റി​ങ് ലൈ​ന​പ്പി​ൽ സ്റ്റീ​വ​ൻ സ്മി​ത്തി​ന്‍റെ​യും ഡേ​വി​ഡ് വാ​ർ​ണ​റു​ടെ​യും അ​ഭാ​വം ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലും അ​വ​ർ​ക്ക് പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന​തി​ൽ സം​ശ‍യ​മി​ല്ല. ക്യാ​പ്റ്റ​ൻ ആ​രോ​ൺ ഫി​ഞ്ചി​നൊ​പ്പം അ​ല​ക്സ് കാ​രി ഓ​പ്പ​ൺ ചെ​യ്യും. മ​ധ്യ​നി​ര​യി​ൽ ഉ​സ്മാ​ൻ ഖ്വാ​ജ​യും ഷോ​ൺ മാ​ർ​ഷും പീ​റ്റ​ർ ഹാ​ൻ​ഡ്സ്കോ​ബും ഇ​റ​ങ്ങും. മാ​ർ​ക്വ​സ് സ്റ്റോ​യി​നി​സി​ന്‍റെ​യും ഗ്ലെ​ൻ മാ​ക്സ്‌​വെ​ല്ലി​ന്‍റെ​യും സാ​ന്നി​ധ്യം ക​ങ്കാ​രു​ക്ക​ളു​ടെ ബാ​റ്റി​ങ്ങി​ന് ആ​ഴം ന​ൽ​കു​ന്നു. 

എ​ട്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം പേ​സ​ർ പീ​റ്റ​ർ സി​ഡി​ൽ ഓ​സി​സ് ബൗ​ളി​ങ് നി​ര​യി​ൽ തി​രി​ച്ചെ​ത്തു​ന്നു എ​ന്ന​താ​ണ് പ്ര​ധാ​ന സ​വി​ശേ​ഷ​ത. മി​ച്ച​ൽ സ്റ്റാ​ർ​ക്ക്, പാ​റ്റ് ക​മ്മി​ൻ​സ്, ജോ​ഷ് ഹെ​സ​ൽ​വു​ഡ് എ​ന്നി​വ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ സി​ഡി​ലി​ന്‍റെ ജോ​ലി​ഭാ​ര​മേ​റും. സ്പി​ന്ന​ർ ന​താ​ൻ ല​യോ​ണി​ന്‍റെ ഫോ​മി​ലാ​ണ് ഓ​സ്ട്രേ​ലി​യ​യു​ടെ പ്ര​ധാ​ന പ്ര​തീ​ക്ഷ. 


വാർത്തകൾ

Sign up for Newsletter



top