18
June 2019 - 11:23 am IST

Download Our Mobile App

Flash News
Archives

National

sp-bsp-declared-alliance-in-lok-sabha-election-in-uttar-pradesh

കോൺഗ്രസിനെ ഒഴിവാക്കി യുപിയിൽ എസ്പിയും ബിഎസ്പിയും സഖ്യം പ്രഖ്യാപിച്ചു

Published:12 January 2019

സഖ്യ പ്രഖ്യാപനത്തിനിടെ മായാവതി ബിജെപിയ്ക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി. കോൺഗ്രസും ബിജെപിയും അഴിമതിയിൽ ഒരു പോലെയാണ്. കോൺഗ്രസിന്‍റെ കാലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബിജെപി നടപ്പാക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥ.

ലഖ്നൗ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ, ഉത്തർപ്രദേശിൽ കോൺഗ്രസിനെ ഒഴിവാക്കി സഖ്യത്തിൽ മത്സരിക്കാൻ എസ്പി– ബിഎസ്പി തീരുമാനം. ലക്നൗവിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് മായാവതിയും (ബിഎസ്പി) അഖിലേഷ് യാദവും (എസ്പി) സഖ്യം പ്രഖ്യപിച്ചത്. എസ്പിയും ബിഎസ്പിയും 38 സീറ്റിൽ വീതം മൽസരിക്കും. രാഹുൽ ഗാന്ധി മൽസരിക്കുന്ന അമേഠിയിലും സോണിയാ ഗാന്ധിയുടെ റായ്ബറേലിയിലും സ്ഥാനാർഥികളെ നിർത്തില്ല. രണ്ടു സീറ്റുകൾ ഒഴിച്ചിടും. ഇവ മറ്റൊരു സഖ്യകക്ഷിയായ ആർഎൽഡിക്കു വിട്ടുനൽകാനാണു ധാരണ.

സഖ്യ പ്രഖ്യാപനത്തിനിടെ മായാവതി ബിജെപിയ്ക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി. കോൺഗ്രസും ബിജെപിയും അഴിമതിയിൽ ഒരു പോലെയാണ്. കോൺഗ്രസിന്‍റെ കാലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബിജെപി നടപ്പാക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥ. കോൺഗ്രസുമായി ചേരുന്നത് കൊണ്ട് തെരഞ്ഞെടുപ്പിൽ ലാഭമില്ലെന്നും മായാവതി വ്യക്തമാക്കി. ബിജെപി സമൂഹത്തെ വെട്ടിമുറിക്കുന്നുവെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. യുപിയിൽ ബിജെപിയെ തോൽപിച്ച് മോദിക്കു കേന്ദ്രത്തിൽ തടയിടുമെന്നും ഇരുവരും പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top