18
June 2019 - 10:19 am IST

Download Our Mobile App

Flash News
Archives

National

ആരൊക്കെ ബഹളം വച്ചാലും കാവൽക്കാരൻ ജോലി നിർത്തില്ല; ഇത് അഴിമതിയില്ലാത്ത സർക്കാരെന്നും മോദി

Published:12 January 2019

ആരൊക്കെ ബഹളം വച്ചാലും കാവല്‍ക്കാരന്‍ ജോലി നിര്‍ത്തില്ല. അഴിമതിയില്ലാത്ത അഞ്ച് വര്‍ഷമാണ് പൂര്‍ത്തിയാകുന്നത്. റഫേലില്‍ അഴിമതിയില്ലെന്ന് രാജ്യത്തെ കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം. കഴിഞ്ഞ സര്‍ക്കാര്‍ അഴിമതിയിലും ആരോപണങ്ങളിലും മുങ്ങിക്കുളിച്ചു നില്‍ക്കുകയായിരുന്നു. പത്ത് വര്‍ഷങ്ങളാണ് അഴിമതിയും കുംഭകോണവുമായി കടന്നു പോയത്.

ന്യൂഡല്‍ഹി: ആരൊക്കെ ബഹളം വച്ചാലും കാവല്‍ക്കാരന്‍ ജോലി നിര്‍ത്തില്ല. അഴിമതിയില്ലാത്ത അഞ്ച് വര്‍ഷമാണ് പൂര്‍ത്തിയാകുന്നത്. റഫേലില്‍ അഴിമതിയില്ലെന്ന് രാജ്യത്തെ കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം. കഴിഞ്ഞ സര്‍ക്കാര്‍ അഴിമതിയിലും ആരോപണങ്ങളിലും മുങ്ങിക്കുളിച്ചു നില്‍ക്കുകയായിരുന്നു. പത്ത് വര്‍ഷങ്ങളാണ് അഴിമതിയും കുംഭകോണവുമായി കടന്നു പോയത്. ഇപ്പോഴത്തെ സര്‍ക്കാരിനെതിരെ ഒരു അഴിമതിയും പറയാനില്ല. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ എല്ലാ ഏജന്‍സികള്‍ മുഖാന്തിരവും വേട്ടയാടി. അമിത് ഷായെ ജയിലിലടച്ചു. എന്നിട്ടും ഞങ്ങള്‍ സിബിഐക്ക് എതിര് നിന്നില്ല.

അയോധ്യതര്‍ക്കം പരിഹരിച്ചുകാണാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. വിശാലസഖ്യം ജനങ്ങളോടുള്ള വഞ്ചനയാണ്, കോണ്‍ഗ്രസ് വിരോധികള്‍ അവരോട് കീഴടങ്ങിയെന്നും ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ മോദി പറഞ്ഞു. അതേസമയം ബിജെപിക്കെതിരെ മായാവതിയും അഖിലേഷ് യാദവും സഖ്യപ്രഖ്യാപനം നടത്തി.

എന്നാല്‍ എസ്.പി ബിഎസ്പി സഖ്യം രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയല്ല നിലനില്‍പ്പിന് വേണ്ടിയുള്ളതാണെന്ന് ബിജെപി ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥിരതയുള്ള സത്യസന്ധനായ നേതാവും നേതാവില്ലാത്ത അവസരവാദ കൂട്ടുകെട്ടും തമ്മിലെന്ന് ബിജെപി ദേശീയ കൗണ്‍സിലില്‍ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തില്‍ പറയുന്നു.

പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ആഘോഷിക്കാന്‍ മുങ്ങുന്ന സേവകനെയാണോ വേണ്ടതെന്നും രാഹുലിനെ പരിഹസിച്ച് മോദി ചോദിച്ചു. വിശാലസഖ്യം ജനങ്ങളോടുള്ള വഞ്ചനയാണെന്നും മോദി ആരോപിച്ചു.


വാർത്തകൾ

Sign up for Newsletter



top