18
June 2019 - 10:43 am IST

Download Our Mobile App

Flash News
Archives

Crime

പണിമുടക്കിലെ ബാങ്ക് ആക്രമണം; റിമാൻഡ് ചെയ്‌ത എൻജിഒ യൂണിയൻ പ്രവർത്തകർക്ക് സസ്‌പെൻഷൻ

Published:12 January 2019

ദേശീയപണിമുടക്കിൽ എസ്ബിഐ ബാങ്കിന് നേരെ ആക്രമണം നടത്തിയ എന്‍ജിഒ യൂണിയന്‍ നേതാക്കളില്‍ രണ്ട് പേര്‍ക്കെതിരെ ഒടുവില്‍ നടപടി. റിമാന്‍ഡില്‍ കഴിയുന്ന രണ്ട് പേരെ വകുപ്പുകളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ട്രഷറി ഡയറക്ടറേറ്റിലെ സീനിയര്‍ അക്കൗണ്ടന്‍റ് അശോകനേയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ അറ്റന്‍ഡര്‍ ഹരിലാലിനേയുമാണ് സസ്പെന്‍ഡ് ചെയ്തത്.

തിരുവനന്തപുരം: ദേശീയപണിമുടക്കിൽ എസ്ബിഐ ബാങ്കിന് നേരെ ആക്രമണം നടത്തിയ എന്‍ജിഒ യൂണിയന്‍ നേതാക്കളില്‍ രണ്ട് പേര്‍ക്കെതിരെ ഒടുവില്‍ നടപടി. റിമാന്‍ഡില്‍ കഴിയുന്ന രണ്ട് പേരെ വകുപ്പുകളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ട്രഷറി ഡയറക്ടറേറ്റിലെ സീനിയര്‍ അക്കൗണ്ടന്‍റ് അശോകനേയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ അറ്റന്‍ഡര്‍ ഹരിലാലിനേയുമാണ് സസ്പെന്‍ഡ് ചെയ്തത്. ആക്രമണത്തില്‍ ഉള്‍പ്പെട്ട മറ്റ് എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകരെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.

ജില്ലാ ഏരിയ നേതാക്കളായ രണ്ടുപേരെ മാത്രമാണ് പൊലീസ് പിടികൂടിയതും വകുപ്പുതല നടപടിയുണ്ടായതും. ഒമ്പതംഗ സംഘത്തില്‍ ആറ് പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമിതി അംഗം സുരേഷ് ബാബു, ജില്ല പ്രസിഡന്‍റ് അനില്‍ കുമാര്‍, അജയകുമാര്‍, ശ്രീവത്സന്‍, ബിനുരാജ്, വിനുകുമാര്‍ എന്നിവരാണ് മുഖ്യ പ്രതികളെന്നാണ് പൊലീസ് പറയുന്നത്. ആറ് പേരെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.


വാർത്തകൾ

Sign up for Newsletter



top