Flash News
Archives

National

pm-modi

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുമെന്ന് സ്വാമി അഗ്‌നിവേശ്

Published:12 January 2019

2019ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുമെന്ന് സ്വാമി അഗ്‌നിവേശ്. പ്രധാനമന്ത്രി വാരണാസിയില്‍ മത്സരിക്കുകയാണെങ്കില്‍ പൊതുസ്ഥാനാര്‍ഥിയായി മത്സരരംഗത്തുണ്ടാകും. അഖിലേഷ് യാദവും മായാവതിയും പിന്തുണയറിയിച്ചിട്ടുണ്ട്

ന്യൂഡൽഹി: 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുമെന്ന് സ്വാമി അഗ്‌നിവേശ്. പ്രധാനമന്ത്രി വാരണാസിയില്‍ മത്സരിക്കുകയാണെങ്കില്‍ പൊതുസ്ഥാനാര്‍ഥിയായി മത്സരരംഗത്തുണ്ടാകും. അഖിലേഷ് യാദവും മായാവതിയും പിന്തുണയറിയിച്ചിട്ടുണ്ട്.

മത്സരത്തില്‍ മോദിയെ പരാജയപ്പെടുത്തും. കാരണം ജനങ്ങള്‍ അദ്ദേഹത്തെ അത്രയും വെറുത്തു കഴിഞ്ഞു. ജനപ്രതിനിധിയെന്ന നിലയില്‍ കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇന്ത്യയില്‍ ആദിവാസികളുടെയും തൊഴിലാളികളുടെയും ജീവിതം മെച്ചപ്പെടേണ്ടതുണ്ട്. ഒരു ദിവസം 65 രൂപമാത്രം വരുമാനമുള്ള അടിമകളെ പോലെ ജോലി ചെയ്യുന്ന കരാര്‍ തൊഴിലാളികള്‍ ഇവിടെയുണ്ട്. നീതിക്കു വേണ്ടി പൊരുതുകയാണ് തന്‍റെ ലക്ഷ്യം.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ 'അയാം നോട്ട് എ ഹിന്ദു' എന്ന സെഷനില്‍പ്രസംഗിക്കുന്നതിനിടെയാണ് സ്വാമി അഗ്‌നിവേശ് പ്രധാനമന്ത്രിക്കെതിരെ മത്സരിക്കുമെന്ന് വ്യക്തമാക്കി
 


വാർത്തകൾ

Sign up for Newsletter



top