18
June 2019 - 11:17 am IST

Download Our Mobile App

Flash News
Archives

Kerala

bjp-rally-will-be-a-historic-moment

ആ​വേ​ശ​ത്തി​ൽ ബി​ജെ​പി; ‌ മ​ഹാ​റാ​ലി ച​രി​ത്ര സം​ഭ​വ​മാ​ക്കും

Published:12 January 2019

# ശ​ര​ത് ഉ​മ​യ​ന​ല്ലൂ​ർ

ന​ഗ​ര​ത്തി​ൽ ചൊ​വ്വാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കു​ന്ന റാ​ലി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്തു ബി​ജെ​പി​യു​ടെ പ്ര​ചാ​ര‌​ണ​ത്തി​നു​ള്ള തു​ട​ക്ക​മാ​കും.

കൊ​ല്ലം: ന​ഗ​ര​ത്തി​ൽ ചൊ​വ്വാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കു​ന്ന റാ​ലി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്തു ബി​ജെ​പി​യു​ടെ പ്ര​ചാ​ര‌​ണ​ത്തി​നു​ള്ള തു​ട​ക്ക​മാ​കും.  വൈ​കി​ട്ട് 5.30 നു ​കൊ​ല്ലം പീ​ര​ങ്കി മൈ​താ​ന​ത്തു ന​ട​ക്കു​ന്ന മൂ​ന്ന് ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ക​രെ​യാ​ണു മോ​ദി അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക. കൊ​ല്ലം, മാ​വേ​ലി​ക്ക​ര, ആ​ല​പ്പു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്ന് ഏ​ക​ദേ​ശം ഒ​രു ല​ക്ഷം പ്ര​വ​ർ​ത്ത​ക​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി ഇ​വി​ട​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ക​ർ ബൂ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു‌​ട​ങ്ങി. ബി​ജെ​പി ദേ​ശീ​യ, സം​സ്ഥാ​ന നേ​താ​ക്ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന​ത്തി​ൽ മോ​ദി പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന മോ​ദി കൊ​ല്ലം ബൈ​പ്പാ​സും ഉ​ദ്ഘാ‌​ട​നം ചെ​യ്യും.

ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​ന​ത്തെ ചൊ​ല്ലി നേ​ര​ത്തേ ത​ന്നെ എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും കൊ​മ്പു​കോ​ർ​ത്ത​ത് ഏ​റെ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​മ​രു​ന്നി​ട്ടി​രു​ന്നു. ഏ​താ​ണ്ടു മു​ഴു​വ​ൻ പ​ണി​ക​ളും പൂ​ർ​ത്തി​യാ​യ കൊ​ല്ലം ബൈ​പ്പാ​സ് റോ​ഡി​ന്‍റെ പി​തൃ​ത്വം ഏ​റ്റെ​ടു​ത്തു ബി​ജെ​പി​യും എ​ൽ​ഡി​എ​ഫും രം​ഗ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ഉ​ദ്ഘാ​ട​ന​ത്തെ​ച്ചൊ​ല്ലി വ​ടം​വ​ലി മു​റു​കി​യ​ത്. ഫെ​ബ്രു​വ​രി ര​ണ്ടി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നാ​ണു സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്. ഇ​തി​നെ അ‌​ട്ടി​മ​റി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു മോ​ദി​യു​ടെ രം​ഗ​പ്ര​വേ​ശം. ഒ​ടു​വി​ൽ സ​ർ​ക്കാ​രി​ന് പി​ൻ​വാ​ങ്ങേ​ണ്ടി​യും വ​ന്നു. ഇ​തു ബി​ജെ​പി​ക്കു വ​ലി​യ ആ​വേ​ശ​മാ​യി​ട്ടു​ണ്ട്. 

നാ​ല​ര വ​ർ​ഷ​ത്തി​നി​ട​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ​ദ്ധ​തി​ക​ൾ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ​യ്ക്കു പി​ന്തു​ണ വ​ർ​ധി​പ്പി​ക്കു​മെ​ന്നു ബി​ജെ​പി ജി​ല്ലാ അ​ധ്യ​ക്ഷ​ൻ ജി.​ഗോ​പി​നാ​ഥ്. ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​സ്ഥാ​ന​ക്കാ​രി​നു​ണ്ടാ​യ വീ​ഴ്ച ഉ​ൾ​പ്പെ​ടെ വി​ഷ‍യ​ങ്ങ​ൾ ആ​യു​ധ​മാ​ക്കി ആ​ദ്യ ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഉ​ഷാ​റാ​ക്കാ​നാ​ണു പാ​ർ​ട്ടി തീ​രു​മാ​നം. എ​ൻ​എ​സ്എ​സി​നും എ​സ്എ​ൻ​ഡി​പി​ക്കും ഏ​താ​ണ്ട് തു​ല്യ ശ​ക്തി​യു​ള്ള കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ച്ഛാ​യ​യ്ക്ക് ഏ​റ്റ ഇ​ടി​വ് ശ​രി​ക്കും മു​ത​ലാ​ക്കാ​ൻ ത​ന്നെ​യാ​ണു എ​ൻഡി​എ തീ​രു​മാ​നം. 

കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ട്ടെ ചാ​ത്ത​ന്നൂ​ർ നി​യ​മ​സ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കാ​യി​രു​ന്നു ര​ണ്ടാം സ്ഥാ​നം. 26,000 വോ​ട്ടാ​യി​രു​ന്നു ബി​ജെ​പി നേ​ടി​യ​ത്. ഇ​തെ​ല്ലാം മു​ൻ​നി​ർ​ത്തി​യാ​ണു കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​ത്. 15ന് ​വൈ​കി​ട്ട് 5.20 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗം കൊ​ല്ല​ത്തെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി കൊ​ല്ലം ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം ക​ന്‍റോ​ൺ​മെ​ന്‍റ് മൈ​താ​നി​യി​ലെ സ​മ്മേ​ള​ന ന​ഗ​രി​യി​ൽ എ​ത്തും. 2019ലെ ​പൊ​തു തെ​ര​ര​ഞ്ഞ​ടു​പ്പ് ല​ക്ഷ്യം വ‌​ച്ചു​ള്ള മോ​ദി​യു​ടെ കേ​ര​ള​ത്തി​ലെ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി വി​ജ​യി​പ്പി​ക്കാ​ൻ ബൂ​ത്ത് ത​ല​ങ്ങ​ളി​ൽ ആ​വേ​ശ​ക​ര​മാ​യ ത​യാ​റെ​ടു​പ്പു​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളാ​യി തി​രി​ഞ്ഞ് അ​ക്ഷീ​ണ പ​രി​ശ്ര​മ​ത്തി​ലാ​ണു പ്ര​വ​ർ​ത്ത​ക​ർ.


വാർത്തകൾ

Sign up for Newsletter



top