ISL-2018-219
18
January 2019 - 11:24 pm IST

Kerala

മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ച പ്രിയനന്ദനെതിരെ കേസെടുക്കണമെന്ന് ബി ഗോപാലകൃഷ്ണൻ

Published:12 January 2019

അയ്യപ്പനെയും അയ്യപ്പ ഭക്തരെയും അധിക്ഷേപിച്ച സംവിധായകന്‍ പ്രിയനന്ദനെതിരെ നിയമനടപടികള്‍ക്കൊരുങ്ങി ബിജെപി.സിപിഎം അനുഭാവിയും,പുരോഗമന കലാസാഹിത്യ സംഘം ഭാരവാഹിയുമായ സിനിമ സംവിധയകന്‍ പ്രിയനന്ദന്റെ ഫേസ്ബുക്ക് അയ്യപ്പസ്വാമിയെയും അയ്യപ്പ വിശ്വാസികളായ ഹിന്ദുക്കളേയും മാത്രമല്ല മാതൃത്വത്തേയും സത്രീകളേയും അപമാനിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം : അയ്യപ്പനെയും അയ്യപ്പ ഭക്തരെയും അധിക്ഷേപിച്ച സംവിധായകന്‍ പ്രിയനന്ദനെതിരെ നിയമനടപടികള്‍ക്കൊരുങ്ങി ബിജെപി.സിപിഎം അനുഭാവിയും,പുരോഗമന കലാസാഹിത്യ സംഘം ഭാരവാഹിയുമായ സിനിമ സംവിധയകന്‍ പ്രിയനന്ദന്‍റെ  ഫെയ്സ്ബുക്ക് അയ്യപ്പസ്വാമിയെയും അയ്യപ്പ വിശ്വാസികളായ ഹിന്ദുക്കളേയും മാത്രമല്ല മാതൃത്വത്തേയും സത്രീകളേയും അപമാനിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

പിണറായിയുടെ പിച്ചകാശോ അവാര്‍ഡോ നേടാന്‍ അയ്യപ്പ സ്വാമിയേ അവഹേളിച്ചാല്‍ മതിയെന്ന ധാരണയാണങ്കില്‍ കാലം മാറിയത് പ്രിയനന്ദനും പുരോഗമന കലാസംഘവും ഓര്‍ത്താല്‍ നന്ന് .ഫെയ്സ്ബുക്കിലെ ആശയമാണോ നവോത്ഥാനം. വനിതാ മതിലിന്‍റെ സംഘാടകനായ പ്രിയനന്ദൻ ഈ ആവേശം വനിത മതിലില്‍ നിന്ന് ലഭിച്ചതാണോ എന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top