Flash News
Archives

Kerala

match-box-business-in-danger-kerala-government

തീ​​പ്പെ​​ട്ടി വ്യ​​വ​​സാ​​യ​​ത്തെ ത​​ഴ​​ഞ്ഞ് സ​​ർ​​ക്കാ​​ർ : തൊ​​ഴി​​ലാ​​ളി​​ക​​ൾ പ​ട്ടി​ണി​യി​ൽ

Published:12 January 2019

# സി​​റി​​ൽ ലൂ​​ക്കോ​​സ് 

ത​​ടി ക്ഷാ​​മ​​ത്തെ തു​​ട​​ർ​​ന്നു പ്ര​​വ​​ർ​​ത്ത​​നം താ​​റു​​മാ​​റാ​​യ​​തോ​​ടെ സം​​സ്ഥാ​​ന​​ത്തെ പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​നു തീ​​പ്പെ​​ട്ടി ക​​മ്പ​​നി തൊ​​ഴി​​ലാ​​ളി​​ക​​ൾ മു​​ഴു പ​​ട്ടി​​ണി​​യി​​ലേ​​ക്ക്.

കൊ​​ച്ചി: ത​​ടി ക്ഷാ​​മ​​ത്തെ തു​​ട​​ർ​​ന്നു പ്ര​​വ​​ർ​​ത്ത​​നം താ​​റു​​മാ​​റാ​​യ​​തോ​​ടെ സം​​സ്ഥാ​​ന​​ത്തെ പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​നു തീ​​പ്പെ​​ട്ടി ക​​മ്പ​​നി തൊ​​ഴി​​ലാ​​ളി​​ക​​ൾ മു​​ഴു പ​​ട്ടി​​ണി​​യി​​ലേ​​ക്ക്. വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ളു​​ന്ന​​യി​​ച്ചു ക​​ഴി​​ഞ്ഞ 22ന് ​​തീ​​പ്പെ​​ട്ടി ക​​മ്പ​​നി​​ക​​ളി​​ൽ സ​​മ​​രം തു​​ട​​ങ്ങി​​യ​​തോ​​ടെ​​യാ​​ണു തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ജീ​​വി​​തം ദു​​രി​​ത​​ത്തി​​ലേ​​ക്കു വ​​ഴി​​മാ​​റി​​യ​​ത്. 

സം​​സ്ഥാ​​ന​​ത്തൊ​​ട്ടാ​​കെ മൂ​​ന്നൂ​​റി​​ലേ​​റെ തീ​​പ്പെ​​ട്ടി ക​​മ്പ​​നി​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ടെ​​ന്നാ​​ണ് ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്. ഇ​​വ​​യി​​ൽ മി​​ക്ക​​തും ചെ​​റു​​കി​​ട വ്യ​​വ​​സാ​​യ സ്ഥാ​​പ​​ന​​ങ്ങ​​ളാ​​ണ്. നൂ​​റു​​ക​​ണ​​ക്കി​​നു സ്ത്രീ​​ക​​ളും ഇ​​വി​​ട​​ങ്ങ​​ളി​​ൽ തൊ​​ഴി​​ലെ​​ടു​​ക്കു​​ന്നു​​ണ്ട്.ആ​​റു വ​​ർ​​ഷം മു​​ൻ​​പു സം​​സ്ഥാ​​ന​​ത്ത് ആ​​യി​​ര​​ത്തോ​​ളം തീ​​പ്പെ​​ട്ടി ക​​മ്പ​​നി​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്നു. നി​​ര​​വ​​ധി സ്ത്രീ​​ക​​ൾ​​ക്കു തൊ​​ഴി​​ൽ ന​​ൽ​​കി​​യി​​രു​​ന്ന വ്യ​​വ​​സാ​​യ​​ത്തെ മു​​ൻ സ​​ർ​​ക്കാ​​രു​​ക​​ൾ സം​​ര​​ക്ഷി​​ച്ചു പോ​​രു​​ക​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ മൂ​​ന്നു വ​​ർ​​ഷം മു​​ൻ​​പു ക​​മ്പ​​നി​​ക​​ളു​​ടെ എ​​ണ്ണം അ​​ഞ്ഞൂ​​റി​​ൽ താ​​ഴെ​​യാ​​യി കു​​റ​​ഞ്ഞു. നി​​ല​​വി​​ൽ മൂ​​ന്നു​​റോ​​ളം ക​​മ്പ​​നി​​ക​​ൾ മാ​​ത്ര​​മാ​​ണു സം​​സ്ഥാ​​ന​​ത്ത് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. ഇ​​വ​​യി​​ൽ ഏ​​റെ​​യും കൊ​​ല്ലം ജി​​ല്ല​​യി​​ലാ​​ണ്. 

മ​​ട്ടി ത​​ടി​​ക​​ളു​​ടെ ക​​യ​​റ്റു​​മ​​തി നി​​യ​​ന്ത്ര​​ണം പി​​ൻ​​വ​​ലി​​ച്ച​​താ​​ണ് സം​​സ്ഥാ​​ന​​ത്ത് തീ​​പ്പെ​​ട്ടി വ്യ​​വ​​സാ​​യ​​ത്തി​​നു തി​​രി​​ച്ച​​ടി​​യാ​​യ​​ത്. മ​​ട്ടി, ഇ​​ല​​വ്, പാ​​ല തു​​ട​​ങ്ങി​​യ ത​​ടി​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചാ​​ണു തീ​​പ്പെ​​ട്ടി നി​​ർ​​മാ​​ണം. ഇ​​വ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ ഉ​​ത്പാ​​ദ​​ന കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ഒ​​ന്നു കൂ​​ടി​​യാ​​ണു കേ​​ര​​ളം. എ​​ന്നാ​​ൽ ത​​ടി വ്യാ​​പാ​​രി​​ക​​ൾ വ​​ൻ ലാ​​ഭം നോ​​ക്കി ത​​ടി​​ക​​ൾ ഇ​​ത​​ര സം​​സ്ഥാ​​ന​​ത്തേ​​ക്ക് ക​​യ​​റ്റി അ​​യ​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​തോ​​ടെ പ്ര​​തി​​സ​​ന്ധി രൂ​​ക്ഷ​​മാ​​കു​​ക​​യാ​​യി​​രു​​ന്നു. നേ​​ര​​ത്തെ ത​​മി​​ഴ്നാ​​ട്ടി​​ലെ തീ​​പ്പെ​​ട്ടി ക​​മ്പ​​നി​​ക​​ളി​​ലേ​​ക്ക് കേ​​ര​​ള​​ത്തി​​ൽ നി​​ന്നാ​​യി​​രു​​ന്നു തീ​​പ്പെ​​ട്ടി കൊ​​ള്ളി​​ക​​ൾ അ​​യ​​ച്ചി​​രു​​ന്ന​​ത്. ഇ​​തു​​പ​​യോ​​ഗി​​ച്ചാ​​യി​​രു​​ന്നു തീ​​പ്പെ​​ട്ടി നി​​ർ​​മാ​​ണം. 

എ​​ന്നാ​​ൽ, വ്യാ​​പ​​ക​​മാ​​യി ത​​ടി ക​​യ​​റ്റി അ​​യ​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​തോ​​ടെ തീ​​പ്പെ​​ട്ടി കൊ​​ള്ളി​​ക​​ളു​​ടെ നി​​ർ​​മാ​​ണ​​വും ത​​മി​​ഴ്നാ​​ട്ടി​​ലെ ക​​മ്പ​​നി​​ക​​ൾ ത​​ന്നെ ചെ​​യ്തു തു​​ട​​ങ്ങി.  ഇ​​താ​​ണ് കേ​​ര​​ള​​ത്തി​​ലെ ക​​മ്പ​​നി​​ക​​ളെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കി​​യ​​ത്.കേ​​ര​​ള​​ത്തി​​ലെ തീ​​പ്പെ​​ട്ടി വ്യ​​വ​​സാ​​യം സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി 1996 മു​​ത​​ൽ 2007 വ​​രെ സം​​സ്ഥാ​​ന​​ത്ത് മ​​ട്ടി ത​​ടി​​ക​​ളു​​ടെ ക​​യ​​റ്റു​​മ​​തി നി​​രോ​​ധ​​ന​​മു​​ണ്ടാ​​യി​​രു​​ന്നു. എ​​സ​​ൻ​​ഷ്യ​​ൽ ക​​മ്മോ​​ഡി​​റ്റി ആ​​ക്റ്റ് പ്ര​​കാ​​ര​​മാ​​യി​​രു​​ന്നു നി​​രോ​​ധ​​നം. എ​​ന്നാ​​ൽ ബി​​നോ​​യ്‌​​വി​​ശ്വം വ​​നം​​മ​​ന്ത്രി​​യാ​​യി​​രി​​ക്കെ നി​​രോ​​ധ​​നം എ​​ടു​​ത്തു ക​​ള​​ഞ്ഞ​​തി​​നാ​​ൽ കേ​​ര​​ള​​ത്തി​​ലെ തീ​​പ്പെ​​ട്ടി ക​​മ്പ​​നി​​ക​​ൾ പ്ര​​തി​​സ​​ന്ധി​​യി​​ലേ​​ക്ക് കൂ​​പ്പു​​കു​​ത്തി തു​​ട​​ങ്ങി. തീ​​പ്പെ​​ട്ടി കൊ​​ള്ളി​​ക​​ൾ ക​​യ​​റ്റി അ​​യ​​ക്കു​​മ്പോ​​ൾ സ​​ർ​​ക്കാ​​രി​​ന് നി​​കു​​തി വ​​രു​​മാ​​നം ല​​ഭി​​ച്ചി​​രു​​ന്ന​​തും ത​​ടി ക​​യ​​റ്റു​​മ​​തി കാ​​ര​​ണം ഇ​​പ്പോ​​ൾ ഇ​​ല്ലാ​​താ​​യി. ഇ​​പ്പോ​​ൾ രാ​​ജ്യ​​ത്തെ 95 ശ​​ത​​മാ​​നം തീ​​പ്പെ​​ട്ടി​​ക​​ളു​​ടെ നി​​ർ​​മാ​​ണം ത​​മി​​ഴ്നാ​​ട് കേ​​ന്ദ്രീ​​ക​​രി​​ച്ചാ​​ണ്. 

അ​​തേ​​സ​​മ​​യം, സം​​സ്ഥാ​​ന​​ത്തെ പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​നു തൊ​​ഴി​​ലാ​​ളി​​ക​​ളെ സം​​ര​​ക്ഷി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ഇ​​ട​​പെ​​ട​​ണ​​മെ​​ന്നാ​​ണ് തീ​​പ്പെ​​ട്ടി വ്യ​​വ​​സാ​​യി​​ക​​ളു​​ടെ സം​​ഘ​​ട​​ന​​യാ​​യ കേ​​ര​​ള സ്റ്റേ​​റ്റ് മാ​​ച്ച് സ്പ്ലി​​ന്‍റ്സ് ആ​​ൻ​​ഡ് വീ​​നേ​​ഴ്സ് മാ​​നു​​ഫാ​​ക്ച്ച​​റേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു​​ന്ന​​ത്. മ​​ട്ടി, ഇ​​ല​​വ്, പാ​​ല എ​​ന്നീ തീ​​പ്പെ​​ട്ടി മ​​ര​​ങ്ങ​​ളെ ആ​​വ​​ശ്യ സാ​​ധ​​ന​​ങ്ങ​​ളി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി ഇ​​ത​​ര​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കു ക​​ട​​ത്തി​​ക്കൊ​​ണ്ടു​​പോ​​കു​​ന്ന​​തു നി​​രോ​​ധി​​ക്കു​​ന്ന​​ത് വ​​ഴി സം​​സ്ഥാ​​ന​​ത്ത് തീ​​പ്പെ​​ട്ടി വ്യ​​വ​​സാ​​യം നി​​ല​​നി​​ർ​​ത്താ​​നാ​​വു​​മെ​​ന്നു സം​​ഘ​​ട​​ന പ​​റ​​യു​​ന്നു.


വാർത്തകൾ

Sign up for Newsletter



top