18
June 2019 - 11:15 am IST

Download Our Mobile App

Flash News
Archives

Kerala

ramesh-chennithala-says-congress-is-the-party-of-renaissance

ന​വോ​ത്ഥാ​ന​ത്തി​ന്‍റെ പൈ​തൃ​കം കോ​ൺ​ഗ്ര​സി​ന്: ചെ​ന്നി​ത്ത​ല

Published:12 January 2019

# സ്വ​ന്തം ലേ​ഖ​ക​ൻ

കേ​ര​ള​ത്തി​ലെ സാ​മൂ​ഹ്യ ന​വോ​ത്ഥാ​ന​ത്തി​ൽ ഏ​റ്റ​വും വ​ലി​യ പ​ങ്കു​വ​ഹി​ച്ച​ത് ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍ഗ്ര​സാ​ണെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ സാ​മൂ​ഹ്യ ന​വോ​ത്ഥാ​ന​ത്തി​ൽ ഏ​റ്റ​വും വ​ലി​യ പ​ങ്കു​വ​ഹി​ച്ച​ത് ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍ഗ്ര​സാ​ണെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മ​റ്റാ​ർ​ക്കും ആ ​പൈ​തൃ​കം അ​വ​കാ​ശ​പ്പെ​ടാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം. ബി​ജെ​പി ആ​ര്‍എ​സ്എ​സ്- സി​പി​എം അ​ക്ര​മ​രാ​ഷ്‌​ട്രീ​യം കേ​ര​ള​ത്തെ ഭ്രാ​ന്താ​ല​യ​മാ​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചു വി​വേ​കാ​ന​ന്ദ ജ​യ​ന്തി​യാ​യ ഇ​ന്ന​ലെ യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ക​വ​ടി​യാ​റി​ലെ വി​വേ​കാ​ന​ന്ദ പ്ര​തി​മ​യ്ക്ക് മു​ന്നി​ല്‍ ന​ട​ത്തി​യ ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു. 

ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും പേ​രി​ല്‍ ആ​ളു​ക​ളെ മാ​റ്റി നി​ര്‍ത്തു​ന്ന കാ​ല​ഘ​ട്ടം കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. അ​ന്നാ​ണു കേ​ര​ള​ത്തെ നോ​ക്കി സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍ ഇ​ത് ഭ്രാ​ന്താ​ല​യ​മാ​ണെ​ന്ന് പ​റ​ഞ്ഞ​ത്. ഗാ​ന്ധി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഏ​റ്റ​വും വ​ലി​യ സാ​മൂ​ഹി​ക വി​പ്ല​വ പോ​രാ​ട്ടം ന​ട​ന്ന​ത്. 

1923 ലെ ​കാ​ക്കി​ന​ഡ എ​ഐ​സി​സി സ​മ്മേ​ള​ന​ത്തി​ല്‍ ടി.​കെ മാ​ധ​വ​നെ കൊ​ണ്ട് അ​യി​ത്തോ​ച്ചാ​ട​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത് ച​രി​ത്ര സം​ഭ​വ​മാ​യി​രു​ന്നു. അ​തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​ണ് ഗു​രു​വാ​യൂ​ര്‍- വ​ക്കം സ​ത്യാ​ഗ്ര​ഹം പോ​ലെ​യു​ള്ള നി​ര​വ​ധി സ​മ​ര​പ​രി​പാ​ടി​ക​ള്‍ ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍ഗ്ര​സ് ഏ​റ്റെ​ടു​ത്ത​ത്. ആ ​ന​വോ​ത്ഥാ​ന പൈ​തൃ​കം മ​റ്റാ​ര്‍ക്കും അ​വ​കാ​ശ​പ്പെ​ടാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല. 

സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍ പ​റ​ഞ്ഞ ഭ്രാ​ന്താ​ല​യ​ത്തി​ല്‍ നി​ന്നു കേ​ര​ള​ത്തെ മോ​ചി​പ്പി​ച്ച​ത് ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍ഗ്ര​സി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ്. പ​ണ്ഡി​റ്റ് ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു​വി​നെ​യും മൗ​ലാ​ന അ​ബു​ള്‍ ക​ലാം ആ​സാ​ദി​നെ​യും പോ​ലെ​യു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ജ്യ​ത്ത് അ​ര​ങ്ങേ​റി​യ സാ​മൂ​ഹ്യ വി​പ്ല​വ​ത്തി​ന്‍റെ ഭാ​ഗം ത​ന്നെ​യാ​യി​രു​ന്നു കേ​ര​ള​ത്തി​ലെ സാ​മൂ​ഹ്യ മു​ന്നേ​റ്റ​വും. മ​ഹാ​ത്മ ഫൂ​ലെ, ഡോ. ​ബി ആ​ര്‍ അം​ബ​ദ്ക​ര്‍ തു​ട​ങ്ങി​യ​വെ​രൊ​ക്കെ ആ ​മു​ന്നേ​റ്റ​ത്തി​ന് ന​ല്‍കി​യ നേ​തൃ​ത്വം വി​സ്മ​രി​ച്ച് കൂ​ടെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.​ഉ​പ​വാ​സ സ​മ​ര സ​മാ​പ​നം യു​ഡി​എ​ഫ് ക​ണ്‍വീ​ന​ര്‍ ബെ​ന്നി ബ​ഹ​നാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എം ​കെ മു​നീ​ര്‍ എം​എ​ൽ​എ തു​ട​ങ്ങി മ​റ്റ് യു​ഡി​എ​ഫ് -കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും ഉ​പ​വാ​സ​ത്തി​ൽ പ​ങ്കെ​ടു​ത്തു.


വാർത്തകൾ

Sign up for Newsletter



top