18
June 2019 - 10:16 am IST

Download Our Mobile App

Flash News
Archives

Cricket

india-australia-first-odi-match-review

ക​ന്നി​പ്പോ​രി​ൽ ക​ങ്കാ​രു​ക്ക​ൾ

Published:12 January 2019

മൂ​ന്നു പ​തി​റ്റാ​ണ്ട് മു​ൻ​പ് ഇ​തി​ഹാ​സ താ​രം അ​ല​ൻ ബോ​ർ​ഡ​റി​നു കീ​ഴി​ലെ ഓ​സ്ട്രേ​ലി​യ​ൻ ടീം ​ധ​രി​ച്ച​തി​നു സ​മാ​ന​മാ​യ ജ​ഴ്സി അ​ണി​ഞ്ഞാ​ണ് ആ​രോ​ൺ ഫി​ഞ്ചും കൂ​ട്ട​രും സി​ഡ്നി​യി​ൽ ഇ​ന്ത്യ​യെ നേ​രി​ട്ട​ത്.

സി​ഡ്നി: മൂ​ന്നു പ​തി​റ്റാ​ണ്ട് മു​ൻ​പ് ഇ​തി​ഹാ​സ താ​രം അ​ല​ൻ ബോ​ർ​ഡ​റി​നു കീ​ഴി​ലെ ഓ​സ്ട്രേ​ലി​യ​ൻ ടീം ​ധ​രി​ച്ച​തി​നു സ​മാ​ന​മാ​യ ജ​ഴ്സി അ​ണി​ഞ്ഞാ​ണ് ആ​രോ​ൺ ഫി​ഞ്ചും കൂ​ട്ട​രും സി​ഡ്നി​യി​ൽ ഇ​ന്ത്യ​യെ നേ​രി​ട്ട​ത്. പോ​യ​കാ​ല​ത്തി​ന്‍റെ വീ​ര​ഗാ​ഥ​ക​ളെ ഓ​ർ​മ​യി​ലെ​ത്തി​ക്കു​ന്ന ആ ​കു​പ്പാ​യം ക​ങ്കാ​രു​ക്ക​ൾ​ക്കു പു​തു ഊ​ർ​ജം പ​ക​ർ​ന്നു​വോ, മ​ഹാ​ര​ഥ​ൻ​മാ​രു​ടെ പോ​രാ​ട്ട​വീ​ര്യം അ​വ​രു​ടെ സി​ര​ക​ളി​ലും അ​റി​യാ​തെ പ​ട​ർ​ന്നു ക​യ​റി​യോ? ടെ​സ്റ്റ് പ​ര​മ്പ​ര​യു​ടെ ‌തോ​ൽ​വി​യു​ടെ ക്ഷീ​ണ​മ​ക​റ്റാ​ൻ പു​ത്ത​ൻ ജ​ഴ്സി​യും ഏ​റെ​ക്കു​റെ പു​തു നി​ര​യു​മാ​യി പോ​ര​ടി​ച്ച  ഓ​സ്ട്രേ​ലി​യ ഒ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യെ 34 റ​ൺ​സി​ന് കീ​ഴ​ട​ക്കി.

ബാ​റ്റി​ങ് ദു​ഷ്ക​ര​മാ​യ പി​ച്ചി​ൽ മെ​ച്ച​പ്പെ​ട്ട സ്കോ​ർ ഉ​യ​ർ​ത്തി​യ അ​വ​ർ ഇ​ന്ത്യ​ൻ മു​ൻ​നി​ര​യെ വി​റ​പ്പി​ച്ചും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റ് പി​ഴു​തും വി​ജ​യം കൈ​ക്ക​ലാ​ക്കി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സി​സ് അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 288 റ​ൺ​സ് സ്കോ​ർ ചെ​യ്ത​പ്പോ​ൾ ഇ​ന്ത്യ​യു​ടെ മ​റു​പ​ടി 9ന് 254​ൽ ഒ​തു​ങ്ങി. പീ​റ്റ​ർ ഹാ​ൻ​ഡ്സ്കോം​ബ് (73) , ഉ​സ്മാ​ൻ ഖ്വാ​ജ (59), ഷോ​ൺ മാ​ർ​ഷ് (54) എ​ന്നി​വ​ർ ക​ങ്കാ​രു​ക്ക​ളു​ടെ ബാ​റ്റി​ങ് ഹീ​റോ​ക​ൾ. നാ​ലു വി​ക്ക​റ്റ് പി​ഴു​ത ജെ​യ് റി​ച്ചാ​ർ​ഡ്സ​ൺ പ​ന്തേ​റു​കാ​രി​ൽ കേ​മ​ൻ. രോ​ഹി​ത് ശ​ർ​മ (133) പൊ​രു​തി നേ​ടി​യ സെ​ഞ്ചു​റി ഇ​ന്ത്യ​യു​ടെ തോ​ൽ​വി​ഭാ​രം കു​റ​ച്ചു. ഇ​തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ ഓ​സ്ട്രേ​ലി​യ 1-0ന് ​മു​ന്നി​ലെ​ത്തി. സ്കോ​ർ: ഓ​സി​സ്- 288/5. ഇ​ന്ത്യ-254/9.

പൊ​ളി​ഞ്ഞ മു​ൻ​നി​ര

ഇ​ന്ത്യ​യു​ടെ തു​ട​ക്കം ദ​യ​നീ​യ​മാ​യി​രു​ന്നു. സ്കോ​ർ ബോ​ർ​ഡി​ൽ ര​ണ്ട​ക്കം തി​ക​യും മു​ൻ​പ് ശി​ഖ​ർ ധ​വാ​ൻ (0), വി​രാ​ട് കോ​ഹ്‌​ലി (3) അ​മ്പാ​ട്ടി റാ​യു​ഡു (0) എ​ന്നി​വ​ർ ബാ​റ്റ് താ​ഴ്ത്തി. ധ​വാ​നെ എ​ൽ​ബി​ഡ​ബ്ല്യു​വാ​ക്കി   ജാ​സ​ൻ ബെ​ഹ്റ​ൻ​ഡോ​ർ​ഫാ​ണ്  ഇ​ന്ത്യ​യെ വേ​ട്ട​യാ​ടാ​ൻ തു​ട​ങ്ങി​യ​ത്. റി​ച്ചാ​ർ​ഡ്സ​ന്‍റെ പ​ന്തി​ൽ സ്ക്വ​യ​ർ ലെ​ഗി​ലെ കെ​ണി​യി​ൽ വീ​ണ് കോ​ഹ്‌​ലി പി​ൻ​വാ​ങ്ങി. റാ​യു​ഡു​വും റി​ച്ചാ​ർ​ഡ്സ​നെ ന​മി​ച്ചു.

ക​ര​ക​യ​റാ​ൻ മോ​ഹി​ച്ച്

വേ​ഗം സ്കോ​ർ ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും രോ​ഹി​ത്തും എം.​എ​സ്. ധോ​ണി​യും വ​ൻ​തോ​ൽ​വി​യെ​ന്ന നാ​ണ​ക്കേ​ടി​ൽ നി​ന്നാ​ണ് ഇ​ന്ത്യ​യെ ര​ക്ഷി​ച്ച​ത്. ക​രു​ത​ലോ​ടെ ക​ളി​ച്ച ധോ​ണി​യും ന​ല്ല പ​ന്തു​ക​ളെ ബ​ഹു​മാ​നി​ച്ചും മോ​ശം പ​ന്തു​ക​ളെ പ്ര​ഹ​രി​ച്ചും മ​നോ​ഹ​ര​മാ​യ സ്ട്രോ​ക്ക് പ്ലേ ​പു​റ​ത്തെ​ടു​ത്ത രോ​ഹി​തും പെ​ട്ടൊ​ന്നൊ​രു ത​ക​ർ​ച്ച ഒ​ഴി​വാ​ക്കി. ഈ ​സ​ഖ്യം ഉ​റ​ച്ച​തോ​ടെ ഓ​സി​സ് ടീം ​അ​ങ്ക​ലാ​പ്പി​ൽ​പ്പെ​ട്ടു. പ​ക്ഷേ, ധോ​ണി​യെ (51) അ​ടി​തെ​റ്റി​ച്ച് ബെ​ഹ്റ​ൻ​ഡോ​ർ​ഫ് 137 റ​ൺ​സ് നീ​ണ്ട ഈ ​ജോ​ടി പൊ​ളി​ച്ചു. 

കൈ​വി​ട്ട ക​ളി

ഒ​രു​വ​ശ​ത്ത് രോ​ഹി​ത്ത് നി​ന്ന​പ്പോ​ൾ ഇ​ന്ത്യ അ​ത്ഭു​ത ജ​യം കൊ​തി​ച്ചു. മ​റു​വ​ശ​ത്ത് ദി​നേ​ശ് കാ​ർ​ത്തി​ക്കും (12) ര​വീ​ന്ദ്ര ജ​ഡേ​ജ​യു(8)​മെ​ല്ലാം നി​റം​കെ​ട്ടു​പോ​യി. ഇ​രു​വ​രു​ടെ​യും അ​ന്ത​ക​ൻ റി​ച്ചാ​ർ​ഡ്സ​ൺ.  ഓ​രോ​വ​റി​ൽ പ​ത്തി​ല​ധി​ക​മെ​ന്ന ക​ണ​ക്കി​ൽ റ​ൺ​റേ​റ്റ് ഉ​യ​ര​വെ രോ​ഹി​ത്തി​നെ​യും ഇ​ന്ത്യ​യ്ക്ക് കൈ​മോ​ശം​വ​ന്നു. പ​ത്തു ഫോ​റും ആ​റു സി​ക്സും പ​റ​ത്തി​യ രോ​ഹ​ത്തി​നെ പു​റ​ത്താ​ക്കി സ്റ്റോ​യി​നി​സ് ഇ​ന്ത്യ​യു​ടെ അ​വ​സാ​ന ആ​ശ്ര​യ​ത്തെ​യും ഇ​ല്ലാ​താ​ക്കി. ഭു​വ​നേ​ശ്വ​ർ (29 നോ​ട്ടൗ​ട്ട്) പൊ​രു​തി നി​ന്നെ​ങ്കി​ലും ഇ​ന്ത്യ​യെ ജ​യി​പ്പി​ക്കാ​ൻ അ​തു​പോ​രാ​യി​രു​ന്നു. ബെ​ഹ്റ​ൻ​ഡോ​ർ​ഫി​നും സ്റ്റോ​യി​നി​സി​നും ര​ണ്ട് ഇ​ര​ക​ളെ വീ​തം ല​ഭി​ച്ചു. പീ​റ്റ​ർ സി​ഡി​ലി​ന് ഒ​രു വി​ക്ക​റ്റ്.  

നേ​ര​ത്തെ, ടോ​സി​ന്‍റെ ഭാ​ഗ്യം ല​ഭി​ച്ച ക​ങ്കാ​രു​ക്ക​ളും വി​റ​ച്ചാ​ണ് തു​ട​ങ്ങി​യ​ത്. മൂ​ന്നാം ഓ​വ​റി​ൽ ക്യാ​പ്റ്റ​ൻ ആ​രോ​ൺ ഫി​ഞ്ചി​ന്‍റെ കു​റ്റി ഭു​വ​നേ​ശ്വ​ർ കു​മാ​ർ ഇ​ൻ​സ്വി​ങ്ങ​റി​ലൂ​ടെ പി​ഴു​തെ​ടു​ക്കു​മ്പോ​ൾ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ വി​ധി ത​ന്നെ​യാ​ണ് ഓ​സി​സി​നെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന് തോ​ന്നി. അ​ല​ക്സ് കാ​രി നി​ല​യു​റ​പ്പി​ച്ച​താ​ണ്. എ​ന്നാ​ൽ കു​ൽ​ദീ​പ് യാ​ദ​വ് കാ​രി​യെ (24) അ​ധി​കം വാ​ഴാ​ൻ വി​ട്ടി​ല്ല. ആ​ദ്യ പ​ത്ത് ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ക​ള​ഞ്ഞ ഓ​സ്ട്രേ​ലി​യ​യ്ക്ക് ല​ഭി​ച്ച​ത് 41 റ​ൺ​സ് മാ​ത്രം. 

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം

മൂ​ന്നാം വി​ക്ക​റ്റി​ൽ ഉ​സ്മാ​ൻ ഖ്വാ​ജ​യും ഷോ​ൺ മാ​ർ​ഷും ക​ങ്കാ​രു​ക്ക​ൾ​ക്കാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ഓ​സി​സ് നൂ​റു ക​ട​ക്കു​മ്പോ​ൾ ഖ്വാ​ജ- മാ​ർ​ഷ് ജോ​ടി പ​കു​തി റ​ൺ​സ് സം​ഭാ​വ​ന ചെ​യ്തി​രു​ന്നു. മ​ധ്യ ഓ​വ​റു​ക​ളി​ൽ ഇ​ന്ത്യ​യെ ചി​ല മാ​റ്റ​ങ്ങ​ൾ​ക്ക് ഈ ​സ​ഖ്യം പ്രേ​രി​പ്പി​ച്ചു. അ​ഞ്ചാം ഹാ​ഫ് സെ​ഞ്ചു​റി കു​റി​ച്ച ഖ്വാ​ജ സ്വീ​പ്പു​ക​ളി​ലേ​ക്ക് ക​ട​ന്ന​തോ​ടെ ഓ​സി​സി​ന്‍റെ റ​ൺ​സ് നി​ര​ക്ക് ഉ​യ​രാ​ൻ സാ​ധ്യ​ത തെ​ളി​ഞ്ഞു. എ​ന്നാ​ൽ ര​വീ​ന്ദ്ര ജ​ഡേ​ജ ഖ്വാ​ജ​യെ വി​ക്ക​റ്റി​ന് മു​ന്നി​ൽ കു​ടു​ക്കി. 

വി​റ​യ്ക്കാ​തെ മു​ന്നോ​ട്ട്

ഹാ​ൻ​ഡ്സ്കോം​ബും മാ​ർ​ഷും ആ​തി​ഥേ​യ​രു​ടെ തോ​ണി മു​ങ്ങാ​തെ നോ​ക്കി. 13ാം അ​ർ​ധ ശ​ത​കം നേ​ടി​യ മാ​ർ​ഷി​നെ ഷ​മി​യു​ടെ കൈ​ക​ളി​ൽ എ​ത്തി​ച്ച് കു​ൽ​ദീ​പ് വീ​ണ്ടും അ​വ​രെ പി​ന്നോ​ട്ട​ടി​ച്ചു. എ​ന്നാ​ൽ വ​ലി​യ ആ​പ​ത്താ​ണ് ഇ​ന്ത്യ​യെ കാ​ത്തി​രു​ന്ന​ത്. മാ​ർ​ക്വ​സ് സ്റ്റോ​യി​നി​സ് ഹാ​ൻ​ഡ്കോം​ബി​ന്‍റെ കൂ​ട്ടു​കാ​ര​നാ​യ​തോ​ടെ ഓ​സി​സ് ഇ​ന്നി​ങ്സി​ന്‍റ ഗി​യ​ർ​മാ​റി. ഇ​രു​വ​രും ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ സി​ക്സ​റി​നു ശി​ക്ഷി​ച്ചു. അ​വ​സാ​ന പ​ത്ത് ഓ​വ​റി​ൽ 93 റ​ൺ​സാ​ണ് ക​ങ്കാ​രു​പ്പ​ട വാ​രി​യ​ത്. സ്റ്റോ​യി​ന‌ി​സ് (47), ഗ്ലെ​ൻ മാ​ക്സ്‌​വെ​ൽ (11) എ​ന്നി​വ​ർ പു​റ​ത്താ​കാ​തെ നി​ന്നു. ഭു​വ​നേ​ശ്വ​റി​നും കു​ൽ​ദീ​പി​നും ര​ണ്ടു വി​ക്ക​റ്റ് വീ​തം ല​ഭി​ച്ചു. റി​ച്ചാ​ർ​ഡ്സ​ൺ ക​ളി​യി​ലെ കേ​മ​ൻ.


വാർത്തകൾ

Sign up for Newsletter



top