21
July 2019 - 2:30 pm IST

Download Our Mobile App

Flash News
Archives

Decor

tool-for-home

വീട്ടിലും കരുതാം കലക്കൻ ടൂൾ ബോസ്

Published:15 January 2019

വീട്ടിലെ ഫ്യൂസ് പോകുമ്പോൾ ഏറ്റവുമധികം ആവശ്യം വരുന്ന വസ്തുവാണ് കോപ്പർ വയറുകൾ. വയർ കഷ്ണങ്ങൾ സൂക്ഷിച്ചു വെച്ചാൽ ആർക്കും തനിയെ ഫ്യൂസ് കെട്ടാവുന്നതാണ്. 

നമ്മൾ താമസിക്കുന്ന വീട്ടിൽ എപ്പോൾ വേണമെങ്കിലും ചില എമർജൻസി സന്ദർഭങ്ങൾ ഉണ്ടാകാം. ചിലപ്പോൾ ഫ്യൂസ് പോകാം. പെയിന്‍റ് ചെയ്യേണ്ടി വരാം. അങ്ങനെ പല ആവശ്യഘട്ടങ്ങളും വന്നു പോകാം.

അതെല്ലാം നേരിടുന്നതിനായി നമ്മുടെ വീട്ടിൽ ഒരു ടൂൾ ബോക്സ് സൂക്ഷിക്കേണ്ടത് അത്യാവിശമാണ്. ഇത്തരമൊരു ടൂൾ ബോക്സിനുള്ളിൽ സൂക്ഷിക്കേണ്ട ഉപകരണങ്ങളിൽ പ്രധാനപ്പെട്ട ചില വസ്ത‌ുക്കളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു.

സ്ക്രൂ ഡ്രൈവർ സൈറ്റ്
പല വലിപ്പത്തിലും ആകൃതിയിലുമുള്ള സ്ക്രൂ ഡ്രൈവർ സെറ്റുകൾ വീട്ടിൽ സൂക്ഷിക്കുന്നത്. എല്ലായിപ്പോഴും ഉപകാരപ്രദമാണ്. 

ചുറ്റിക
ആണിയടിക്കാനും വസ്തുക്കൾ പൊട്ടിക്കാനും ചതയ്ക്കാനുമെല്ലാം വളരെ സഹായിക്കുന്ന ഉപകരണമാണ് ചുറ്റിക. വ്യത്യസ്ത പിടികളോടു കൂടിയ പല വലിപ്പത്തിലുള്ള ചുറ്റികകളും ടൂൾ കിറ്റിൽ ഉൾപ്പെടുത്തേണ്ടത്.

ടോർച്ച്
വീട്ടിൽ എമർജൻസി ലാമ്പ് ഉണ്ടെങ്കിൽ പോലും ഒരു ചെറിയ ടോർച്ച് കരുതുന്നത് നല്ലതാണ്. ചാർജ് ചെയ്യാവുന്നതോ ബാറ്ററിയിൽ പ്രവർത്തിക്കുന്നതോ ആയവ കരുതാം.

വയർ കഷ്ണങ്ങൾ
വീട്ടിലെ ഫ്യൂസ് പോകുമ്പോൾ ഏറ്റവുമധികം ആവശ്യം വരുന്ന വസ്തുവാണ് കോപ്പർ വയറുകൾ. വയർ കഷ്ണങ്ങൾ സൂക്ഷിച്ചു വെച്ചാൽ ആർക്കും തനിയെ ഫ്യൂസ് കെട്ടാവുന്നതാണ്. 

പ്ലെയർ
കമ്പികൾ വളയ്ക്കാനും കട്ടി കൂടിയ  വയർ കഷ്ണങ്ങൾ വളയ്ക്കാനും ഉപയോ‌ഗപ്പെടുന്ന പ്ലയർ ഒഴിവാക്കാനാവാത്ത ഘടകമാണ്.

ടെസ്റ്റർ
ടൂൾ ബോക്സിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് ടെസ്റ്റർ. സ്ക്രൂ ഡ്രൈവറിന്‍റെ ഉപയോഗവും ടെസ്റ്റർ ഉണ്ടെങ്കിൽ നടക്കും.

കോട്ടൺ വെസ്റ്റ്
കോട്ടൺ തുണി വാങ്ങി സൂക്ഷിക്കുന്നത് എക്കാലത്തും നല്ലതാണ്. ഇരുമ്പ്സാധനങ്ങൾ വിൽക്കുന്ന കടകളിൽ ഇത് വാങ്ങാൻ കിട്ടും.

ഇൻസുലേഷൻ ടേപ്പ്
വൈദ്യുതി കടത്തിവിടാതിരിക്കുന്ന ടേപ്പ് ടൂൾ ബോക്സിൽ സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. ഏതവസരത്തിലും ഇത് പ്രയോജനപ്പെടും. 


വാർത്തകൾ

Sign up for Newsletter



top