19
April 2019 - 12:54 pm IST
Flash News
Archives

Offbeat

fake-god

"ഒരു കല്ലെടുത്തു കുത്തി ഞാനെന്‍റെ പരശുരാമനെ പ്രതിഷ്ഠിച്ചു": അന്ധവിശ്വസങ്ങളെ മുതലെടുത്തു വൈറലായി ഈ ഫോട്ടൊഗ്രാഫർ

Published:15 January 2019

ഒരു കല്ലെടുത്ത് കുത്തി വെച്ച് 12 രൂപ കാണിക്കയുമിട്ട് അവിടെ പരശുരാമ പ്രതിഷ്ഠ നടത്തി. ഇതിനു പിന്നാലെ ഭക്തജനങ്ങളുടെ വലിയ നിരതന്നെ പരശുരാമന്‍റെ അനുഗ്രഹം വാങ്ങാനെത്തി.

മതത്തിന്‍റേയും ഭക്തിയുടേയും പേരിൽ പല പ്രശ്നങ്ങളും നമ്മുടെ നാട്ടിൽ അരങ്ങേറുന്നുണ്ട്. വിശ്വാസത്തിനായി എത്ര പണം മുടക്കാനും പലർക്കും മടിയില്ല. ഈ സാഹചര്യത്തിലാണ് വിദേശികളായ സഞ്ചാരികളേയും പക്ഷികളേയും ബുദ്ധിമുട്ടിച്ച് തടസം സൃഷ്ടിച്ചു കൊണ്ടിരുന്ന ഒരു കൂട്ടം ആളുകളെ അവരുടെ അന്ധവിശ്വാസം മുതലെടുത്ത് ഓടിച്ച സുധീഷ് തട്ടേക്കാട് എന്ന ഫോട്ടൊഗ്രാഫറുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നത്.

ഒരു കല്ലെടുത്ത് കുത്തി വെച്ച് 12 രൂപ കാണിക്കയുമിട്ട് അവിടെ പരശുരാമ പ്രതിഷ്ഠ നടത്തിയപ്പോൾ പിന്നാലെ ഭക്തജനങ്ങളുടെ വലിയ നിരതന്നെ പരശുരാമന്‍റെ അനുഗ്രഹം വാങ്ങാനെത്തിയതെന്നാണ് സുധീഷ് തന്‍റെ ഫെയ്സ്ബുക്കിൽ കുറിച്ചത്. വൈകുന്നേരം ആയപ്പോഴേക്കും 12 രൂപയുടെ സ്ഥാനത്ത് 374 രൂപയാണ് സുധീഷിനു ലഭിച്ചത്. താൻ പ്രതിഷ്ഠിച്ചത് തന്‍റെ പരശുരാമമനെയാണെന്ന മുൻകൂർ ജാമ്യവും സുധീഷെടുക്കുന്നുണ്ട്.  ആമിർഖാൻ ചിത്രമായ പികെയ്ക്ക് സമാനമായ രംഗമാണല്ലോ ഇതെന്നു പോസ്റ്റിൽ പലരും കമെന്‍റുമായെത്തി. 
 
ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണ രൂപം

ഇന്ന് ഒരു ഗുഹയ്ക്ക് മുന്നിലായിരുന്നു പക്ഷി നിരീക്ഷണം മൂന്നു മണിയ്ക്കേ ഗുഹയ്ക്ക് മുന്നിൽ നിലയുറപ്പിച്ചതാണ്. കുറേ വെള്ളക്കാർ ഗുഹയ്ക്കകത്തേക്ക് നോക്കി നിൽക്കുന്നത് കണ്ട് ധാരാളം ടാക്സികൾ വന്ന് നിർത്തുന്നു. എന്താണെന്ന ആകാംഷയിൽ അവർ ഹിന്ദിയിലും തമിഴിലും ചോദിക്കുന്നു. ചിലർക്ക് ഗുഹയ്ക്കുള്ളിൽ കയറണം, മറ്റു ചിലർക്ക് ഗുഹയുടെ മുന്നിൽ കയറി ഫോട്ടോ എടുക്കണം. പക്ഷികൾ ഗുഹക്കു മുന്നിലെ വെള്ളത്തിൽ കുളിക്കുന്നില്ല ആളുകളുടെ ബാഹുല്യം കൂടിയത് കൊണ്ട്. സായിപ്പൊക്കെ കലിച്ച് നിൽക്കുന്നു. എന്താണൊരു വഴി.പിന്നെ ചെയ്തതാണ് ചിത്രത്തിൽ കാണുന്നത് ഒരു കല്ലെടുത്ത് കുത്തിവെച്ചു വട്ടയിലയിൽ കുറച്ച് കൊങ്ങിണിപ്പൂവും ഉമ്മത്തിന്റെ പൂവും വെച്ചു. പന്ത്രണ്ട് രൂപ നേർച്ചയുമിട്ടു, പിന്നെ എന്നെ അതിശയിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. ഒരാന്ത്രക്കാരി 120 രൂപയിട്ട് അഞ്ച് ഏത്തമിട്ടിട്ട് ഏന്നോട് ഈ പ്രതിഷ്ട ഏതാണെന്ന് ചോദിച്ചു. പെട്ടന്ന് വായിൽ വന്നത് പരശുരാമൻ തപസിരുന്ന സ്ഥലമാണെന്നാണ്. എന്തിനു പറയണു4.30 മുതൽ 6 മണി വരെ ഭണ്ഡാരം വരവ് 374 രൂപ.
4 രൂപാ രാമനും കൊടുത്തു 370 രൂപ ഞാനുമെടുത്തു.
NB ഞാൻ പ്രതിഷ്ഠിച്ചത് എന്റെ പരശുരാമനെയാണ്.

 


വാർത്തകൾ

Sign up for Newsletter



top