Subpage Banner
21
February 2019 - 12:10 am IST
Flash News
Archives

Tradition

theyyam
സർഗ്ഗാലയ സ്റ്റാളിൽ പ്രദർശനത്തിനൊരുക്കിയിരിക്കുന്ന തെയ്യക്കോലങ്ങളുടെ മുഖത്തെഴുത്ത് മാതൃകകൾ

സ​​ർ​​ഗാ​​ല​​യ​​യി​​ലേ​​ക്ക് വ​​രൂ ക​​ണ്ട​​റി​​യാം തെ​​യ്യ വി​​ശേ​​ഷ​​ങ്ങ​​ൾ

Published:16 January 2019

# ശ്രീ​​ജി​​ഷ പ്ര​​സ​​ന്ന​​ൻ

കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​യി​​ൽ പൊ​​ലീ​​സ് ‌തെ​​യ്യം വ​​രെ കെ​​ട്ടി​​യാ​​ടു​​ന്നു​​ണ്ട്. ഇ​​വ​​യൊ​​ക്കെ​​യും ഭ​​ക്തി​​യോ​​ടും അ​​നു​​ഷ്ടാ​​ന​​ത്തോ​​ടും കൂ​​ടി​​യാ​​ണു ന​​ട​​ത്തു​​ന്ന​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യ​​മാ​​ണ്. ത​​ത്സ​​മ​​യം തെ​​യ്യം ത​​യാ​​റാ​​ക്കു​​ക എ​​ന്ന​​ത് വ​​ള​​രെ ശ്ര​​മ​​ക​​ര​​മാ​​ണ്

തി​​രു​​വ​​ന​​ന്ത​​പു​​രം: തെ​​യ്യം എ​​ന്നു കേ​​ൾ​​ക്കു​​മ്പോ​​ൾ ത​​ന്നെ ഭ​​ക്തി​​യും ഭ​​യ​​വും അ​​തി​​ലേ​​റെ കൗ​​തു​​ക​​വു​​മാ​​ണ് മ​​ന​​സി​​ലേ​​ക്ക് ഓ​​ടി​​യെ​​ത്തു​​ക. വ​​ട​​ക്ക​​ൻ കേ​​ര​​ള​​ത്തി​​ലെ പ്ര​​ധാ​​ന അ​​നു​​ഷ്ടാ​​ന ക​​ല​​ക​​ളി​​ലൊ​​ന്നാ​​യ തെ​​യ്യം ത​​ല​​സ്ഥാ​​ന​​ത്തി​​ന് അ​​ത്ര പ​​രി​​ച​​യ​​മി​​ല്ല. തെ​​യ്യ​​ങ്ങ​​ളെ അ​​ടു​​ത്ത​​റി​​യാ​​ൻ ഒ​​രു അ​​വ​​സ​​രം ഒ​​രു​​ക്കു​​ക​​യാ​​ണ് വ​​സ​​ന്തോ​​ത്സ​​വ​​ത്തി​​ലെ പൈ​​തൃ​​ക​​ഗ്രാ​​മം. പ​​യ്യ​​ന്നൂ​​രി​​ലെ ഏ​​ഴോം ഗ്രാ​​മ​​ത്തി​​ൽ നി​​ന്നെ​​ത്തി​​യി​​ട്ടു​​ള്ള എം.​​പി.​​പ​​വി​​ത്ര​​നാ​​ണ് തെ​​യ്യ​​ങ്ങ​​ളു​​ടെ ച​​രി​​ത്രം സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്കാ​​യി പ​​റ​​യു​​ന്ന​​ത്. വ്യ​​ത്യ​​സ്ഥ​​ത​​രം തെ​​യ്യ​​ങ്ങ​​ളു​​ടെ മു​​ഖ​​ത്തെ​​ഴു​​ത്തും അ​​വ​​യു​​ടെ പ്ര​​ത്യേ​​ക​​ത​​യും കൗ​​തു​​ക​​മു​​ണ​​ർ​​ത്തും. സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്കാ​​യി ക​​ളി​​മ​​ണ്ണി​​ൽ ത​​യാ​​റാ​​ക്കി​​യ തെ​​യ്യ​​ങ്ങ​​ളു​​ടെ മു​​ഖ​​വും അ​​ദ്ദേ​​ഹം എ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. ര​​ണ്ട​​ര ദി​​വ​​സം വീ​​തം എ​​ടു​​ത്തു ത​​യാ​​റാ​​ക്കി​​യ പ​​ത്തോ​​ളം മു​​ഖ​​ങ്ങ​​ളാ​​ണ് പ്ര​​ദ​​ർ​​ശ​​ന​​ത്തി​​നു​​ള്ള​​ത്. ചാ​​യി​​ല്യ​​വും മ​​ന​​യോ​​ല​​യു​​മാ​​ണു മു​​ഖ​​ത്ത് എ​​ഴു​​താ​​ൻ ഉ​​യോ​​ഗി​​ക്കു​​ന്ന മ​​ഷി. 

ക​​ളി​​മ​​ൺ മു​​ഖം ത​​യാ​​റാ​​ക്കി​​യ​​തും ഇ​​വ ഉ​​പ​​യോ​​ഗി​​ച്ചാ​​ണ്. പൂ​​ർ​​ണ​​മാ​​യ ര​​ണ്ടു തെ​​യ്യ​​ങ്ങ​​ളു​​ടെ രൂ​​പ​​വും പാ​​ള​​യി​​ൽ ത​​യാ​​റാ​​ക്കു​​ന്ന പൊ​​ട്ട​​ൻ തെ​​യ്യ​​വും പ​​രി​​ച​​യ​​പ്പെ​​ടാം. പൊ​​ട്ട​​ൻ തെ​​യ്യ​​ത്തി​​നാ​​യി അ​​ക്ര​​ലി​​ക് നി​​റ​​ങ്ങ​​ളാ​​ണ് ഉ​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​ത്. മു​​ഖ​​ത്തെ​​ഴു​​താ​​ൻ ചു​​വ​​പ്പ്, മ​​ഞ്ഞ, ക​​റു​​പ്പ്, പ​​ച്ച നി​​റ​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. മു​​ച്ചി​​ലോ​​ട്ട് ഭ​​ഗ​​വ​​തി​​ക്ക് എ​​ഴു​​തു​​ന്ന പ്രാ​​ക്കെ​​ഴു​​ത്ത്, പാ​​ലോ​​ട്ട് ദൈ​​വ​​ത്തി​​നു​​ള്ള മ​​ത്സ്യ​​മു​​ഖം, വ​​ട്ട​​ക്ക​​ണ്ണും ചൂ​​യ​​വും, ഹ​​നു​​മാ​​ൻ ക​​ണ്ണെ​​ഴു​​ത്ത്, കൂ​​ക്കി​​രി​​വാ​​ല് തു​​ട​​ങ്ങി​​യ മു​​ഖ​​ത്തെ​​ഴു​​ത്തു​​ക​​ളു​​ണ്ട് പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ന്. മു​​ഖ​​ത്തെ​​ഴു​​ത്തി​​ലാ​​ണ് തെ​​യ്യ​​ങ്ങ​​ളു​​ടെ വ്യ​​ത്യ​​സ്ഥ​​ത. 39 ദൈ​​വ​​ങ്ങ​​ളു​​ടെ സ​​ങ്ക​​ൽ​​പ്പ​​ത്തി​​ലാ​​ണു ത​​ന്‍റെ സ​​മു​​ദാ​​യം തെ​​യ്യം ഒ​​രു​​ക്കു​​ന്ന​​തെ​​ന്നു പ​​റ​​യു​​ന്നു പ​​വി​​ത്ര​​ൻ. 

39 വ്യ​​ത്യ​​സ്ഥ ഭാ​​വ​​ങ്ങ​​ളി​​ലാ​​ണ​​വ. ഇ​​തി​​നൊ​​ക്കെ പു​​റ​​മെ സ​​മു​​ദാ​​യ ആ​​ചാ​​ര്യ​​ൻ​​മാ​​ർ, ഗു​​രു​​ക്ക​​ൻ​​മാ​​ർ എ​​ന്ന​​വ​​രു​​ടെ പേ​​രി​​ലും തെ​​യ്യ​​മി​​റ​​ക്കും. കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​യി​​ൽ പൊ​​ലീ​​സ് ‌തെ​​യ്യം വ​​രെ കെ​​ട്ടി​​യാ​​ടു​​ന്നു​​ണ്ട്. ഇ​​വ​​യൊ​​ക്കെ​​യും ഭ​​ക്തി​​യോ​​ടും അ​​നു​​ഷ്ടാ​​ന​​ത്തോ​​ടും കൂ​​ടി​​യാ​​ണു ന​​ട​​ത്തു​​ന്ന​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യ​​മാ​​ണ്. ത​​ത്സ​​മ​​യം തെ​​യ്യം ത​​യാ​​റാ​​ക്കു​​ക എ​​ന്ന​​ത് വ​​ള​​രെ ശ്ര​​മ​​ക​​ര​​മാ​​ണ്. ഒ​​രു മു​​ഖ​​ത്ത് തെ​​യ്യ​​മെ​​ഴു​​ത്തി​​ന് ര​​ണ്ട​​ര​​മു​​ത​​ൽ മൂ​​ന്നു മ​​ണി​​ക്കൂ​​ർ വ​​രെ​​യെ​​ടു​​ക്കും. എ​​ത​​ർ​​ദി​​ശ​​യി​​ൽ ചി​​ത്രം വ​​ര​​യ്ക്കാ​​ൻ പ്ര​​ത്യേ​​ക പ്രാ​​വീ​​ണ്യം ആ​​വ​​ശ്യ​​മു​​ണ്ട്. 14-ാം വ​​യ​​സി​​ലാ​​ണ് പ​​വി​​ത്ര​​ൻ അ​​ച്ഛ​​നി​​ൽ നി​​ന്ന് മു​​ഖ​​ത്തെ​​ഴു​​ത്ത പ​​ഠി​​ച്ച​​ത്. എ​​ന്നാ​​ൽ തെ​​യ്യം കൊ​​ണ്ട് ജീ​​വി​​തം മു​​ന്നോ​​ട്ടു പോ​​വാ​​താ​​യ​​തോ​​ടെ സ്പി​​ന്നിം​​ഗ് മി​​ല്ലി​​ൽ ജോ​​ലി​​ക്ക് പോ​​യി​​ത്തു​​ട​​ങ്ങി. ജോ​​ലി​​ക്കി​​ട​​യി​​ലും അ​​നു​​ഷ്ടാ​​ന​​ക​​ല​​യ്ക്ക് ഇ​​ട​​മു​​ണ്ടാ​​യി​​രു​​ന്നു. പു​​തു​​ത​​ല​​മു​​റ  മ​​റ്റു ജോ​​ലി​​ക​​ൾ തേ​​ടി​​പ്പോ​​കു​​മ്പോ​​ഴും തെ​​യ്യ​​ത്തി​​നാ​​യി മാ​​ത്രം ജീ​​വി​​ക്കു​​ന്ന ചെ​​റു​​പ്പ​​ക്കാ​​ർ ഉ​​ണ്ടെ​​ന്ന​​ത് ആ​​ശാ​​വ​​ഹ​​മാ​​ണെ​​ന്നും പ​​വി​​ത്ര​​ൻ. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top