19
April 2019 - 11:59 am IST
Flash News
Archives

Wellness

health.jpg

മുളപ്പിച്ച ചെറുപയറിന് പലതുണ്ട് ഗുണങ്ങൾ

Published:19 January 2019

മുളപ്പിക്കുമ്പോൾ പയർവർഗങ്ങളിൽ ജീവകം എ ധാരാളമായി ഉണ്ട്. ഇവ ഹെയർ ഫോളിക്കുകളെ ഉത്തേജിപ്പിക്കുന്നു. കട്ടികൂടിയ നീണ്ട മുടിയിഴകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. മുളയിൽ സിങ്ക് ധാരാളമായുണ്ട്.

ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ടവയാണ് പയറു വർഗങ്ങൾ. പയർ, മുതിര, കടല, പരിപ്പ് തുടങ്ങിയവയൊക്കെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത്തരം പയറുവർഗങ്ങളിൽ ഏറ്റവും ഉത്തമമാണ് ചെറുപയർ. മുളപ്പിച്ച ചെറുപയർ സ്ഥിരമായി കഴിക്കുന്നതിന്‍റെ ഗുണങ്ങളെക്കുറിച്ച് പലർക്കും അറിവില്ല. ഇത് വേവിച്ചും മുളപ്പിച്ചും കഴിക്കാം. പ്രോട്ടീന്‍റെ കലവറയാണ് ചെറുപയർ.

ശീലമാക്കാം മുളപ്പിച്ച ചെറുപയർ

രാവിലെ വ്യായാമത്തിന് ശേഷം അല്പം മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്നു. ശരീരത്തിലെ ആസിഡിന്‍റെ അളവ് കുറച്ച് പിഎച്ച് നില നിയന്ത്രിച്ചു നിർത്തുന്നു. അസിഡിറ്റി ഇല്ലാതാക്കാനും മുളപ്പിച്ച പയറിലെ പോഷകങ്ങൾ സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണമാണ് ഇത്. കാലറി കുറവും പോഷകങ്ങൾ കൂടുതലും ആയതിനാൽ ഭാരം കൂടുമോ എന്ന പേടിയില്ലാതെ തന്നെ മുളപ്പിച്ച പയർ കഴിക്കാവുന്നതാണ്. കൂടാതെ ഇവയിൽ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പിന്‍റെ ഹോർമോൺ ഉത്പാദനം തടയുന്നു. ധാരാളം എൻസൈമുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹന പ്രവർത്തനങ്ങൾ വർധിപ്പിക്കാനും സഹായിക്കുന്നു.

അകാല വാർധക്യം തടയുന്ന നിരവധി ആന്‍റി ഓക്സിഡന്‍റുകൾ മുളപ്പിച്ച പയറിലുണ്ട്. ഫാറ്റി ലിവർ രോഗമുള്ളവർ ദിവസവും അല്പം ചെറുപയർ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കരൾ രോഗങ്ങൾ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനുമെല്ലാം വളരെ നല്ലതാണ് മുളപ്പിച്ച പയർ.

മുളപ്പിക്കുമ്പോൾ പയർവർഗങ്ങളിൽ ജീവകം എ ധാരാളമായി ഉണ്ട്. ഇവ ഹെയർ ഫോളിക്കുകളെ ഉത്തേജിപ്പിക്കുന്നു. കട്ടികൂടിയ നീണ്ട മുടിയിഴകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. മുളയിൽ സിങ്ക് ധാരാളമായുണ്ട്.

ചെറുപയർ മുളപ്പിക്കുന്നതെങ്ങനെ

കേടില്ലാത്ത പയറുകൾ തെരഞ്ഞെടുക്കുക. ഇവ നന്നായി കഴുകിയ ശേഷം വെള്ളത്തിലിടുക. പയറിന്‍റെ ഇരട്ടി അളവിൽ വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. കാരണം ഇവ വെള്ളം വലിച്ചെടുക്കും. നന്നായി അടച്ചുവച്ചതിനു ശേഷം 12 മണിക്കൂറിന് ശേഷം ഇവയിലെ വെള്ളം ഊറ്റിക്കളയുക. വീണ്ടും നല്ല വെള്ളത്തിൽ കഴുകുക.

ഏതു പ്രായക്കാർക്കും ഒരുപോലെ ആരോഗ്യം നൽകുന്നതാണ് മുളപ്പിച്ച പയറിന്‍റെ ഉപയോഗം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മുളപ്പിച്ചു ധാന്യങ്ങളും പയറുവർഗങ്ങളും ശീലമാക്കാം.


വാർത്തകൾ

Sign up for Newsletter



top