19
September 2021 - 7:15 pm IST

Download Our Mobile App

Flash News
Archives

Interviews

neeyum-njanum-a-k-sajan-interview

ഞാൻ എങ്ങനെ എഴുതിയാലും അത് ത്രില്ലറായി മാറും; നീയും ഞാനും വിശേഷങ്ങളുമായി എ.കെ സാജൻ

Published:19 January 2019

# ശ്രീ​ജി​ത്ത് കൃ​ഷ്‌​ണ​ൻ

നീ​യും ഞാ​നും... ഇ​ത് ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ക​ഥ​യാ​ണ്. ഞാ​ൻ എ​ന്നു പ​റ​യു​ന്ന​ത് അ​വ​ളാ​ണ്.. അ​വ​ളി​ലേ​ക്ക് വ​രു​ന്ന​വ​രാ​ണ് നീ ​എ​ന്നു പ​റ​യു​ന്ന​ത്. അ​വ​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​വ​ർ അ​വ​ൾ സ​ഞ്ച​രി​ക്കു​ന്ന വ​ഴി​യി​ലൂ​ടെ അ​വ​ൾ അ​വ​രെ​യൊ​ക്കെ എ​ങ്ങ​നെ കാ​ണു​ന്നു, അ​വ​ർ അ​വ​ൾ എ​ങ്ങ​നെ​യൊ​ക്കെ കാ​ണു​ന്നു.. അ​തി​ലേ​ക്കു​ള്ള ഒ​രു അ​ന്വേ​ഷ​ണം കൂ​ടി​യാ​ണ് ഈ ​സി​നി​മ​യെ​ന്നു സാ​ജ​ൻ.

കാ​ഴ്‌​ച​ക്കാ​രെ ആ​വേ​ശ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ലേ​റ്റു​ന്ന എ​ത്ര​യോ ത്രി​ല്ല​ർ ചി​ത്ര​ങ്ങ​ൾ..  വീ​ണ്ടും വീ​ണ്ടും കാ​ണാ​ൻ തോ​ന്നി​പ്പി​ക്കു​ന്ന ഒ​രു​പാ​ടൊ​രു​പാ​ട് ചി​ത്ര​ങ്ങ​ൾ. എ.​കെ.​സാ​ജ​ൻ എ​ന്ന ഹി​റ്റ്മേ​ക്ക​റു​ടെ തൂ​ലി​ക​യി​ൽ പി​റ​ന്ന സി​നി​മ​ക​ളൊ​ക്കെ ഇ​ന്നും മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​ചി​ത്ര​ങ്ങ​ൾ. തി​ര​ക്ക​ഥാ​കൃ​ത്തി​ൽ നി​ന്ന് സം​വി​ധാ​യ​ക​ന്‍റെ കു​പ്പാ​യ​ത്തി​ലേ​ക്കെ​ത്തു​മ്പോ​ഴും സി​നി​മ​ക​ളി​ഷ്ട​പ്പെ​ടു​ന്ന​വ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു.. ത്രി​ല്ല​ർ സി​നി​മ​ക​ളി​ലൂ​ടെ ഇ​ന്നും ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യ എ.​കെ.​സാ​ജ​ൻ പു​തി​യ ചി​ത്ര​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യാ​ണ്. 

പ്ര​ണ​യം മാ​ത്ര​മ​ല്ല പ​റ​യു​ന്ന​ത്

യു​വ​ അ​ഭി​നേ​താ​ക്ക​ളാ​യ അ​നു സി​ത്താ​ര​യും സി​ജു വി​ൽ​സ​ണും ഷ​റ​ഫു​ദ്ദീ​നും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന നീ​യും ഞാ​നും എ​ന്ന ചി​ത്ര​മാ​ണ് സാ​ജ​ന്‍റേ​താ​യി തി​യെ​റ്റ​റു​ക​ളി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. നീ​യും ഞാ​നും ഒ​രു പ്ര​ണ​യ​ക​ഥ​യാ​ണ് പ​ക്ഷേ പ്ര​ണ​യം മാ​ത്രം വി​ഷ​യ​മാ​ക്കി​യു​ള്ള പ്ര​ണ​യ​ക​ഥ​യ​ല്ല ഈ ​ചി​ത്രം പ​റ​യു​ന്ന​ത്. സ​മ​കാ​ലി​ക ജീ​വി​തം, മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളു​ടെ മാ​നു​ഷി​ക ഭാ​വ​ങ്ങ​ൾ ഇ​തെ​ല്ലാം കൈ​കാ​ര്യം ചെ​യ്യു​ന്ന വി​ഷ​യ​മാ​ണ് നീ​യും ഞാ​നും പ​റ​യു​ന്ന​ത്. 

നീ​യും ഞാ​നും... ഇ​ത് ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ക​ഥ​യാ​ണ്. ഞാ​ൻ എ​ന്നു പ​റ​യു​ന്ന​ത് അ​വ​ളാ​ണ്.. അ​വ​ളി​ലേ​ക്ക് വ​രു​ന്ന​വ​രാ​ണ് നീ ​എ​ന്നു പ​റ​യു​ന്ന​ത്. അ​വ​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​വ​ർ അ​വ​ൾ സ​ഞ്ച​രി​ക്കു​ന്ന വ​ഴി​യി​ലൂ​ടെ അ​വ​ൾ അ​വ​രെ​യൊ​ക്കെ എ​ങ്ങ​നെ കാ​ണു​ന്നു, അ​വ​ർ അ​വ​ൾ എ​ങ്ങ​നെ​യൊ​ക്കെ കാ​ണു​ന്നു.. അ​തി​ലേ​ക്കു​ള്ള ഒ​രു അ​ന്വേ​ഷ​ണം കൂ​ടി​യാ​ണ് ഈ ​സി​നി​മ​യെ​ന്നു സാ​ജ​ൻ.

സ​മ​കാ​ലി​ക ജീ​വി​ത​ത്തി​ൽ കാ​ണു​ന്ന ഒ​രു ചെ​റു​പ്പ​ക്കാ​ര​നാ​ണ് ഈ ​ചി​ത്ര​ത്തി​ലെ ഷ​റ​ഫു​ദ്ദീ​ന്‍റെ ക​ഥാ​പാ​ത്രം. പ്ര​ത്യേ​ക പാ​ഷ​നു​ള്ള ജീ​വി​ത ല​ക്ഷ്യ​മു​ള്ള എ​ന്നാ​ൽ എ​ല്ലാ​ത്തി​നോ​ടും അ​ല​സ​മാ​യ സ​മീ​പ​ന​മു​ള്ള ഒ​രാ​ൾ. അ​യാ​ൾ ഒ​രു പെ​ൺ​കു​ട്ടി​യെ കാ​ണു​ന്ന മാ​ത്ര​യി​ൽ ഇ​ഷ്ട​പ്പെ​ടു​ന്നു. നി​ഷ്‌​ക​ള​ങ്ക​മാ​യ പ്ര​ണ​യ​മാ​ണി​ത്. അ​യാ​ൾ ആ ​പെ​ൺ​കു​ട്ടി​യെ പി​ന്തു​ട​രു​ന്നു. ആ ​പെ​ൺ​കു​ട്ടി അ​യാ​ളു​ടെ ഒ​രു സ്വ​പ്ന​മാ​യി മാ​റു​ന്നു. ഭൂ​രി​പ​ക്ഷം ചെ​റു​പ്പ​ക്കാ​രെ​യും പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഒ​രു സ്വ​ഭാ​വ​മാ​ണ് ആ ​ചെ​റു​പ്പ​ക്കാ​ര​നും എ​ന്നു പ​റ​യാം. സി​ജു​വി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് ഒ​രു ക​ൾ​ച്ച​ർ ഉ​ണ്ട്. അ​തി​ലൂ​ടെ മാ​ത്രം സ​ഞ്ച​രി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണ്. അ​നു സി​താ​ര​യു​ടെ ഹാ​ഷ്‌​മി എ​ന്ന ക​ഥാ​പാ​ത്രം ര​ണ്ട് നാ​യ​ക​ക​ഥാ​പാ​ത്ര​ത്തെ​യും ബ​ന്ധ​പ്പെ​ടു​ത്തു​ന്ന ക​ഥാ​പാ​ത്ര​മാ​ണ്. ര​ണ്ട് വ്യ​ത്യ​സ്ത കാ​ല​ത്ത് ര​ണ്ട് പേ​രു​ടെ കാ​മു​കി ആ​കേ​ണ്ടി വ​ന്ന ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ക​ഥ​യാ​ണി​ത്.  

ട്രെ​യ്‌​ല​റി​നെ​ക്കു​റി​ച്ച്

എ​ന്‍റെ​യൊ​ക്കെ കൗ​മാ​ര​ക്കാ​ല​ത്ത് ആ​കെ ഉ​ണ്ടാ​യി​രു​ന്ന​ത് റേ​ഡി​യോ​യാ​ണ്. എ​ത്ര​യൊ​ക്കെ​യാ​യാ​ലും ഉ​ള്ളി​ൽ കി​ട​ക്കു​ന്ന​താ​ണ​ത്. അ​റി​യാ​തെ എ​ഴു​ത്തി​ൽ വ​ന്നു പോ​യ​താ​ണ്. അ​ത്ര പ​ഴ​യ കാ​ല​ഘ​ട്ട​മ​ല്ല പ​റ​യു​ന്ന​തെ​ങ്കി​ലും. റേ​ഡി​യോ നാ​ട​ക​ത്തി​ന് ശ​ബ്ദം കൊ​ടു​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ആ ​ര​ണ്ട് ക​ഥാ​പാ​ത്ര​ങ്ങ​ൾ.

 

സി​നി​മ​ക​ളി​ലെ ത്രി​ല്ല​ർ

ത്രി​ല്ല​ർ ജീ​വി​ത​ത്തി​ൽ നി​ന്നു മാ​റ്റി​നി​റു​ത്തേ​ണ്ട കാ​ര്യ​മി​ല്ല. ചി​ല ദി​വ​സ​ങ്ങ​ളി​ൽ ന​മ്മു​ടെ ജീ​വി​തം ത്രി​ല്ല​ർ ആ​യി​രി​ക്കും. ചി​ല ദി​വ​സം പ്ര​ണ​യ​മാ​യി​രി​ക്കും. ചി​ല ദി​വ​സ​ങ്ങ​ളി​ൽ വേ​റെ രീ​തി​യി​ലാ​യി​രി​ക്കും. എ​ല്ലാ ദി​വ​സ​വും ഓ​രോ നി​മി​ഷ​ങ്ങ​ളും ഒ​രു പോ​ലെ ആ​യി​രി​ക്കു​ക​യി​ല്ല​ല്ലോ. ചി​ല നി​മി​ഷ​ങ്ങ​ളി​ൽ ത്രി​ല്ല​ർ മൂ​ഡി​ലേ​ക്ക് വ​രു​ന്നു. ചി​ല​പ്പോ​ൾ അ​ത് പ്ര​ണ​യ​ത്തി​ലേ​ക്ക് പോ​കു​ന്നു. ഒ​രു പെ​ൺ​കു​ട്ടി​യു​ടെ​യും അ​വ​ളെ സ്നേ​ഹി​ച്ച കാ​മു​ക​ൻ​മാ​രാ​യ ര​ണ്ടു​പേ​രു​ടെ​യും കു​റേ നി​മി​ഷ​ങ്ങ​ളും മ​ണി​ക്കൂ​റു​ക​ളു​മൊ​ക്കെ​യാ​ണ് ഈ ​ചി​ത്രം പ​റ​യു​ന്ന​ത്. 

എ​ല്ലാ ക​ഥ​ക​ളും വ്യ​ത്യാ​സ​മാ​ണ്. ത്രി​ല്ല​റി​നോ​ട് എ​നി​ക്ക് ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്. ഞാ​ൻ എ​ങ്ങ​നെ​യൊ​ക്കെ എ​ഴു​തി​യാ​ലും അ​വ​സാ​നം സം​ഭ​വി​ക്കു​ന്ന​ത് ത്രി​ല്ല​ർ ആ​യി​രി​ക്കും. അ​ത് അ​ഭി​മാ​ന​മാ​യി കാ​ണു​ന്നു. ഈ ​ചി​ത്ര​ത്തി​ലും കു​റേ ത്രി​ല്ലി​ങ്ങാ​യി​ട്ടു​ള്ള നി​മി​ഷ​ങ്ങ​ളു​ണ്ടെ​ന്നും സാ​ജ​ൻ. കോ​ഴി​ക്കോ​ടാ​യി​രു​ന്നു പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ. ഷൊ​ർ​ണൂ​ർ, പ​ട്ടാ​മ്പി, മും​ബൈ, ദു​ബാ​യ് എ​ന്നി​വി​ട​ങ്ങ​ളി​ലും സി​നി​മ ചി​ത്രീ​ക​രി​ച്ചി​രു​ന്നു. 

എ​ഴു​ത്തു​കാ​ര​ൻ സം​വി​ധാ​യ​ക​നാ​കു​മ്പോ​ൾ

എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം പ​റ​ഞ്ഞാ​ൽ, എ​നി​ക്ക് മു​ൻ​പും ധാ​രാ​ളം എ​ഴു​ത്തു​കാ​ർ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. ഇ​നി ചെ​യ്യാ​ൻ പോ​കു​ന്നു​മു​ണ്ട്. അ​വ​രെ​ല്ലാം ത​ന്നെ പ​റ​യു​ന്ന​ത് അ​വ​ർ​ക്ക് ഇ​ഷ്ട​പ്പെ​ട്ട ക​ഥ​ക​ൾ അ​വ​ർ​ക്ക് ത​ന്നെ ചി​ത്രീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​ന്നു. സം​വി​ധാ​യ​ക​നും എ​ഴു​ത്തു​കാ​ര​നും ഒ​രാ​ൾ ത​ന്നെ​യാ​കു​മ്പോ​ൾ അ​യാ​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന സ്വാ​ത​ന്ത്ര്യ​വും സു​ഖ​വും ഉ​ണ്ട്. ബോ​ളി​വു​ഡി​ലും മ​റ്റു ഭാ​ഷ​ക​ളി​ലാ​യാ​ലും മി​ക്ക സം​വി​ധാ​യ​ക​രും എ​ഴു​ത്തു​കാ​ർ ത​ന്നെ​യാ​ണ്. സി​നി​മ പ​ഠി​ക്കാ​ൻ‌ പ​ഴ​യ​പോ​ലെ ക്ലേ​ശ​ക​ര​മ​ല്ല. പ​ഠി​ക്കാ​ൻ കു​റ​ച്ചു​കൂ​ടി എ​ളു​പ്പ​മാ​ണ് ഇ​ന്ന​ത്തെ കാ​ല​ത്ത്.

എ​ഴു​ത്തു​കാ​ര​ന്‍റെ കാ​ഴ്‌​ച​യി​ലൂ​ടെ​യും സം​വി​ധാ​യ​ക​ന്‍റെ കാ​ഴ്‌​ച​യി​ലൂ​ടെ​യു​മാ​ക​ണം സി​നി​മ കാ​ണേ​ണ്ട​ത്. ഞാ​നെ​ഴു​തി​യ കാ​ര്യ​ങ്ങ​ൾ സം​വി​ധാ​യ​ക​നെ​ന്ന നി​ല​യി​ൽ വെ​ട്ടി​ക്ക​ള​യും. എ​ഴു​ത്തു​കാ​ര​നും സം​വി​ധാ​യ​ക​നും ത​മ്മി​ൽ സം​വാ​ദ​ത്തി​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. ഞാ​ൻ അ​നു​ഭ​വി​ക്കു​ന്ന കാ​ര്യ​മാ​ണ​ത്. ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ഗ്യാ​പ് ഉ​ണ്ടാ​കു​ന്നി​ല്ല. എ​ഴു​ത്തു​കാ​ര​ൻ എ​ഴു​തു​മ്പോ​ൾ വ​ലി​യ സാ​ധ്യ​ത​ക​ളാ​ണ് ഉ​ള്ള​ത്. സം​വി​ധാ​യ​ക​ൻ പ​രി​മി​തി​ളോ​ട് ഏ​റ്റു​മു​ട്ടേ​ണ്ട​തു​ണ്ട്.

അ​ടു​ത്ത സി​നി​മ

ക​ഥ​ക​ളു​ണ്ട്.. പ​ക്ഷേ നീ​യും ഞാ​നും എ​ന്ന ഈ ​സി​നി​മ മ​ന​സ് കൊ​ണ്ട് മാ​യ്ച്ചു ക​ള​ഞ്ഞി​ട്ടേ അ​ടു​ത്ത ക​ഥ​യി​ലേ​ക്ക് ന​ട​ക്കൂ​വെ​ന്നു സാ​ജ​ൻ പ​റ​ഞ്ഞ​വ​സാ​നി​പ്പി​ച്ചു. 


വാർത്തകൾ

Sign up for Newsletter



top