21
July 2019 - 2:11 pm IST

Download Our Mobile App

Flash News
Archives

Analysis

solar-panels-kseb

കേ​ര​ള​ത്തി​ല്‍ സോ​ളാ​ര്‍ ട്രെ​ന്‍ഡ്; നേ​ട്ടം കൊ​യ്ത് കെ​എ​സ്ഇ​ബി

Published:20 January 2019

വീ​ടി​ന്‍റെ മേ​ല്‍ക്കൂ​ര​യി​ല്‍ സോ​ളാ​ര്‍ പാ​ന​ലു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന 1000 മെ​ഗാ​വാ​ട്ടി​ന്‍റെ സൗ​രോ​ര്‍ജ പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ള്‍ തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. മേ​ല്‍ക്കൂ​ര​യി​ല്‍ സൗ​രോ​ര്‍ജ പാ​ന​ല്‍ സ്ഥാ​പി​ച്ച് വീ​ടു​ക​ളെ വൈ​ദ്യു​ത​നി​ല​യ​ങ്ങ​ളാ​ക്കാ​ന്‍ ഇ​ന്ന​ലെ​വ​രെ അ​പേ​ക്ഷി​ച്ച​ത് 54000 ഗാ​ര്‍ഹി​ക ഉ​പ​യോ​ക്താ​ക്ക​ള്‍.

കൊ​ച്ചി: സൗ​ജ​ന്യ​മാ​യി സോ​ളാ​ര്‍ വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാം എ​ന്ന കെ​എ​സ്ഇ​ബി വാ​ഗ്ദാ​ന​ത്തി​ന് കേ​ര​ള​ത്തി​ല്‍ ആ​വേ​ശ​ത്തോ​ടെ വ​ര​വേ​ല്‍പ്പ്. കേ​ര​ള വൈ​ദ്യു​ത മേ​ഖ​ല​യെ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ളു​മാ​യി എ​ത്തി​യ കെ​എ​സ്ഇ​ബി​യു​ടെ ഊ​ര്‍ജ കേ​ര​ള മി​ഷ​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​പ​ദ്ധ​തി. ക​ഴി​ഞ്ഞ വ​ര്‍ഷം ജൂ​ണി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. 

ഇ​തി​ല്‍ വീ​ടി​ന്‍റെ മേ​ല്‍ക്കൂ​ര​യി​ല്‍ സോ​ളാ​ര്‍ പാ​ന​ലു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന 1000 മെ​ഗാ​വാ​ട്ടി​ന്‍റെ സൗ​രോ​ര്‍ജ പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ള്‍ തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. മേ​ല്‍ക്കൂ​ര​യി​ല്‍ സൗ​രോ​ര്‍ജ പാ​ന​ല്‍ സ്ഥാ​പി​ച്ച് വീ​ടു​ക​ളെ വൈ​ദ്യു​ത​നി​ല​യ​ങ്ങ​ളാ​ക്കാ​ന്‍ ഇ​ന്ന​ലെ​വ​രെ അ​പേ​ക്ഷി​ച്ച​ത് 54000 ഗാ​ര്‍ഹി​ക ഉ​പ​യോ​ക്താ​ക്ക​ള്‍. പ​ദ്ധ​തി​യി​ലേ​ക്ക് മൊ​ത്തം 62,000 അ​പേ​ക്ഷ​യാ​ണ് സം​സ്ഥാ​ന​ത്തെ 25 വൈ​ദ്യു​തി സ​ര്‍ക്കി​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം​വ​രെ ല​ഭി​ച്ച​ത്. 

മെ​യ് പ​കു​തി​യോ​ടെ അ​പേ​ക്ഷ​ക​രു​ടെ വീ​ടി​നു​മു​ക​ളി​ല്‍ സൗ​രോ​ര്‍ജ പാ​ന​ല്‍ സ്ഥാ​പി​ക്കാ​നാ​ണ് കെ​എ​സ്ഇ​ബി​യു​ടെ തീ​രു​മാ​നം. ഇ​തോ​ടെ സൗ​രോ​ര്‍ജ പ​ദ്ധ​തി ഏ​റ്റെ​ടു​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ വൈ​ദ്യു​തി​വി​ത​ര​ണ സ്ഥാ​പ​നം എ​ന്ന നേ​ട്ട​വും കെ​എ​സ്ഇ​ബി​ക്കാ​യി. പ​ദ്ധ​തി പ്രാ​വ​ര്‍ത്തി​ക​മാ​യാ​ല്‍ ലോ​ഡ് ഷെ​ഡി​ങ്ങി​നെ മ​റി​ക​ട​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് കെ​എ​സ്ഇ​ബി പു​ല​ര്‍ത്തു​ന്ന​ത്. ഇ​തി​നൊ​പ്പം കൂ​ടും​കു​ള​ത്തു​നി​ന്നു​ള്ള വൈ​ദ്യു​തി വി​ഹി​തം കൂ​ടി ല​ഭി​ച്ചാ​ല്‍ കേ​ര​ള​ത്തി​ല്‍ വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ത​ട​സ​മി​ല്ലാ​തെ ന​ല്‍കാ​ന്‍ കെ​എ​സ്ഇ​ബി​ക്ക് ക​ഴി​യും.

 ഇ​തു​വ​രെ ല​ഭി​ച്ച അ​പേ​ക്ഷ അ​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്ത് 212.305 മെ​ഗാ​വാ​ട്ട് ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള പാ​ന​ല്‍ സ​ജ്ജ​മാ​ക്കും. സം​സ്ഥാ​ന​ത്ത് ഒ​ന്നേ​കാ​ല്‍ കോ​ടി വൈ​ദ്യു​തി ഉ​പ​യോ​ക്താ​ക്ക​ളാ​ണു​ള്ള​ത്. 200 മെ​ഗാ​വാ​ട്ട് സോ​ളാ​ര്‍ റൂ​ഫ്ടോ​പ്പ് ടെ​ന്‍ഡ​ര്‍ ചെ​യ്യു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ ദി​വ​സം മേ​ഖ​ല​യി​ലെ സം​രം​ഭ​ക​രു​ടെ യോ​ഗം ചേ​ര്‍ന്നു. പ​ദ്ധ​തി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​മു​ണ്ട്. മൂ​ന്നു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ കെ​എ​സ്ഇ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 1000 മെ​ഗാ​വാ​ട്ട്- വൈ​ദ്യു​തി സൗ​ര​പ​ദ്ധ​തി​ക​ളി​ൽ നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.- ഇ​തി​ല്‍ 500 മെ​ഗാ​വാ​ട്ട് പു​ര​പ്പു​റ സൗ​രോ​ര്‍ജ പ​ദ്ധ​തി​ക​ളി​ൽ നി​ന്നാ​ണ്. 


വാർത്തകൾ

Sign up for Newsletter



top