19
April 2019 - 11:57 am IST
Flash News
Archives

Travel

boat-mail

ഇന്ത്യ-ശ്രീലങ്ക റെയ്ൽപാതയുടെ കഥ കേട്ടിട്ടുണ്ടോ

Published:20 January 2019

1964 ഡിസംബർ 17 നായിരുന്നു ധനുഷ്കോടിയെ ഭീതിയിലാഴ്ത്തി കൊടുങ്കാറ്റെത്തിയത്. 17 ന് ഉച്ചയ്ക്ക് ആൻഡമാൻ നിക്കോബാറിന് സമീപം രൂപം കൊണ്ട ന്യൂനമർദം 19 ന് വലിയ കൊടുങ്കാറ്റായി വീശിയടിച്ചു. 21ാം തീയതി കൊടുങ്കാറ്റിന് വേഗത കൈവന്നു.

ഒരു കാലത്ത് കോട്ടയത്തു നിന്നും കൊല്ലത്തു നിന്നും ഒറ്റ റെയ്ൽ ടിക്കറ്റെടുത്ത് ശ്രീലങ്കയുടെ തലസ്ഥനമായ കൊളംബോവിലേക്ക് പോകാമായിരുന്നു. വിശ്വാസം വരുന്നില്ല അല്ലേ, എന്നാൽ സംഗതി സത്യമാണ്. ബ്രിട്ടീഷുകാർ ഇന്ത്യയും ശ്രീലങ്കയും ഒന്നിച്ചു ഭരിച്ച കാലം മുതലേ ഈ സൗകര്യമുണ്ടായിരുന്നു. 1964 വരെ നിരവധിയാളുകൾ കേരളത്തിൽ നിന്ന് ശ്രീലങ്കയിലേക്ക് യാത്ര ചെയ്തു.

1964 ഒരു ഡിസംബർ മാസം 22ാം തീയതി ചെന്നൈയിൽ നിന്നും മധുര-രാമേശ്വരം വഴി ധനുഷ്കോടിയിലേക്ക് ഒരു ട്രെയ്ൻ യാത്ര പുറപ്പെട്ടു, ബോട്ട്മെയിൽ എന്നറിയപ്പെടുന്ന എഗ്‌മോർ പാസഞ്ചർ. ധനുഷ്കോടി കടലോരത്ത് അവസാനിക്കുന്ന സ്റ്റേഷനിൽ നിന്ന് ഫെറി സർവീസ് വഴി തലൈമന്നാറിലേക്ക്. അവിടെനിന്ന് കൊളംബോവരെയായിരുന്നു തീവണ്ടിയുടെ യാത്ര. ട്രെയ്നിൽ കൂടുതലും സിലോണിലെ തേയിലത്തോട്ടങ്ങളിൽ ജോലിക്കു പോകുന്ന തമിഴരും മലയാളികളുമായ പണിക്കാരായിരുന്നു.

1964 ഡിസംബർ 17 നായിരുന്നു ധനുഷ്കോടിയെ ഭീതിയിലാഴ്ത്തി കൊടുങ്കാറ്റെത്തിയത്. 17 ന് ഉച്ചയ്ക്ക് ആൻഡമാൻ നിക്കോബാറിന് സമീപം രൂപം കൊണ്ട ന്യൂനമർദം 19 ന് വലിയ കൊടുങ്കാറ്റായി വീശിയടിച്ചു. 21ാം തീയതി കൊടുങ്കാറ്റിന് വേഗത കൈവന്നു. 22 ന് 400 മുതൽ 500 കി.മ വേഗം കൈവരിച്ച കാറ്റ് ശ്രീലങ്ക തീരം കടന്ന് ധനുഷ്കോടി ലക്ഷ്യമാക്കി പാഞ്ഞു. രാത്രി 11.30 യോടെ അത് ധനുഷ്കോടിയെ തകർത്തെറിഞ്ഞു, തിരമാലകൾ ഉയർന്നു പൊങ്ങി. 

22 ന് രാത്രി 11.55നാണ് കൊടുങ്കാറ്റ് ധനുഷ്കോടിയിലെത്തുന്നത്. ആ സമയം പാമ്പൻ പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്നു, അവസാന സ്റ്റോപ്പായ ധനുഷ്‌കോടിയിലേക്ക്. 110 യാത്രക്കാരും അഞ്ച് ജീവനക്കാരുമായിരുന്നു തീവണ്ടിയിൽ. ധനുഷ്കോടിക്ക് കുറച്ച് മുൻപ് സിഗ്നൽ തകരാറിലായി. ട്രെയ്ന്‍ അല്‍പ്പസമയം നിര്‍ത്തിയിട്ടശേഷം എഞ്ചിന്‍ ഡ്രൈവര്‍ സിഗ്നലിനായി കാത്തെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ട്രെയിന്‍ മുന്നോട്ടെടുക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. ചുറ്റും കനത്ത ഇരുട്ടായിരുന്നു. ഡ്രൈവർ നീട്ടി ഹോണടിച്ചെങ്കിലും ഫലമുണ്ടായില്ല.

ചൂളം വിളിച്ച് കൊടുങ്കാറ്റ് പാഞ്ഞെത്തി. ഒന്നും ചെയ്യാനില്ലായിരുന്നു. 115 പേരുള്ള ആ തീവണ്ടിയെ കൊടുങ്കാറ്റ് കടലിലേക്ക് വലിച്ചെറിഞ്ഞു. പല കോച്ചുകളും പിന്നീട് കിലോമീറ്റർ അകലേക്ക് കടലിൽ ഒലിച്ചുപോയിരുന്നു. തുടര്‍ന്നുള്ള രണ്ടു രാത്രികളില്‍ കൂടി ചുഴലിക്കാറ്റു നാശം വിതച്ചു. ആ ദുരന്തത്തിൽ 1800 പേർ മരിച്ചതായാണ് കണക്ക്. ധനുഷ്കോടി മണൽക്കൂമ്പാരമായി. ഒരുപക്ഷേ ഇന്ന് കേട്ടാല്‍ ആരും വിശ്വസിക്കാത്ത ഇന്ത്യ-സിലോണ്‍(ശ്രീലങ്ക) റെയില്‍ പാതയുടെ വര്‍ത്തമാനം ചരിത്രമായ നിമിഷമായിരുന്നു അത്. 


വാർത്തകൾ

Sign up for Newsletter



top