Subpage Banner
20
February 2019 - 11:24 pm IST
Flash News
Archives

Sex

couple-love

അറിയണം പെൺ മനസിന്‍റെ ഇഷ്ടങ്ങൾ

Published:21 January 2019

എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ മനസു തുറന്നുള്ള സംസാരം മാത്രം മതി. രാത്രി കിടക്കുന്നതിനു മുൻപ് അവസാനിപ്പിക്കാൻ കഴിയുന്നതാകണം എല്ലാ പ്രശ്നങ്ങളും. സ്ത്രീകൾളുടെ മനസിലെ സങ്കടങ്ങൾ എന്താണെന്നു മനസിലാക്കാൻ അവരുടെ ഇഷ്ടങ്ങൾ കൂടി അറിയണം.

പരസ്പര സ്നേഹവും കരുതലും കുറയുന്നുവെന്ന പരാതിയാണ് പലപ്പോഴും വിവാഹബന്ധങ്ങളിലെ തർക്കങ്ങൾക്കും തകർച്ചയ്ക്കും കാരണം. വിവാഹ ശേഷമുണ്ടായിരുന്ന സ്നേഹം കുറച്ചു നാൾ കഴിയുമ്പോൾ ഇല്ലെന്നു സങ്കടപ്പെടുന്നവരാണ് പലരും. പ്രണയിച്ച് വിവാഹിതരായവരിൽ പോലും ഇത്തരം അകൽച്ച പ്രകടമാകാറുണ്ട്. സ്ത്രീകൾക്കിടയിലാണ് ഇത് കൂടുതലായി ഉണ്ടാകാറുള്ളത്. 

തന്‍റെ പങ്കാളിക്ക് തന്‍റെ മേലുള്ള ഇഷ്ടം കുറയാനുള്ള കാരണം എന്താണെന്നാലോചിച്ച് അവർ കാടുകയറും. ഈ പ്രശ്ന കിടപ്പറയിൽ വരെ വില്ലനായി എത്തിയേക്കാം. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ മനസു തുറന്നുള്ള സംസാരം മാത്രം മതി. രാത്രി കിടക്കുന്നതിനു മുൻപ് അവസാനിപ്പിക്കാൻ കഴിയുന്നതാകണം എല്ലാ പ്രശ്നങ്ങളും. സ്ത്രീകൾളുടെ മനസിലെ സങ്കടങ്ങൾ എന്താണെന്നു മനസിലാക്കാൻ അവരുടെ ഇഷ്ടങ്ങൾ കൂടി അറിയണം. പ്രത്യേകിച്ചും ചില രഹസ്യ ഇഷ്ടങ്ങൾ. 

ഏതൊരു ബന്ധവും മനോഹരമാക്കാൻ തുറന്നു സംസാരിക്കേണ്ടത് അത്യാവശ്യമാണ്. സ്നേഹത്തോടെയുള്ള ഭർത്താവിന്‍റെ സമീപനങ്ങൾ ഇഷ്ടപ്പെടുന്നവളാണ് ഏതൊരു ഭാര്യയും. ഭാര്യയും ഭർത്താവും മാത്രമുള്ള സാഹചര്യങ്ങളിൽ നന്നായി സംസാരിക്കാൻ ശ്രമിക്കണം. കാരണം, ഒരുമിച്ചുള്ള സംസാരങ്ങൾ മനസിനേയും ശരീരത്തേയും ദൃഢപ്പെടുത്തും. നന്നായി സംസാരിക്കുന്ന പുരുഷനെ സ്ത്രീകൾ ഏറെ ഇഷ്ടപ്പെടാറുമുണ്ട്. 

തനിക്ക് ഭർത്താവ് ആഗ്രഹിക്കുന്ന സൗന്ദ്യരമുണ്ടോ? അദ്ദേഹത്തെ തൃപ്തിപ്പെടുത്താൻ സാധിക്കുമോ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ ഭാര്യമാരെ അലട്ടാറുണ്ട്. ആദ്യം അവരിലെ ഈ അപകർഷതാബോധമാണ് മാറ്റേണ്ടത്. ഭാര്യയിലെ നേരിയ മാറ്റം പോലും ഭർത്താവ് അറിഞ്ഞിരിക്കണം. അത് ശാരീരികമാണെങ്കിലും മാനസികമാണെങ്കിലും ശരി. ഇടയ്ക്കിടയ്ക്ക് ഭാര്യയെ ചെറുതായി പുകഴ്ത്തുക. അവളുടെ സൗന്ദര്യത്തെക്കുറിച്ച് നിങ്ങൾക്ക് മതിപ്പാണുള്ളതെന്നു അവളെ ബോധ്യപ്പെടുത്തണം. ഇത് മികച്ച ദാമ്പത്യബന്ധത്തിനു സഹായിക്കും. 

പുരുഷനെ സംബന്ധിച്ച് സെക്സ് ശാരീരികമാണെങ്കിൽ സ്ത്രീയെ സംബന്ധിച്ചിടത്തോളം അത് മാനസികം കൂടിയാണ്. എല്ലായിപ്പോഴും വൈകാരികമായി ചിന്തിക്കുന്ന സ്ത്രീ, തന്‍റെ പങ്കാളിയിൽ നിന്നും തലോടലും ആലിംഗനവും ആഗ്രഹിക്കുന്നു. കിടപ്പറയിലും ഇത്തരം ആലിംഗനങ്ങൾക്കും ചുംബനങ്ങൾക്കും പ്രാധാന്യം നൽകുക. അത് പങ്കാളിയിൽ പോസിറ്റീവ് ഊർജം പ്രധാനം ചെയ്യും. 
 
സ്ത്രീകളുടെ മനസറിഞ്ഞു  വേണം പുരുഷന്‍റെ ഓരോ സ്പർശനവും. കിടപ്പറയ്ക്കു വെളിയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായ ശേഷം ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഒരു സ്ത്രീയും ആഗ്രഹിക്കില്ല. അതുകൊണ്ടുതന്നെ അവരുടെ മാനസിക നിലയറിഞ്ഞു വേണം ലൈംഗിക ബന്ധത്തിനു മുൻകൈയെടുക്കേണ്ടത്.

അല്ലാത്ത പക്ഷം സ്ത്രീകളിൽ അത് താൽപര്യം കുറയ്ക്കുന്നതിനു കാരണമാകും. സെക്സിലൂടെ മാത്രമാണ് സന്തോഷം ലഭിക്കുകയെന്നു തെറ്റിധരിക്കരുത്. ഏതൊരു സ്ത്രീയും തന്‍റെ പുരുഷനിൽ നിന്നും കരുതലും സ്നേഹവുമാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ സ്നേഹത്തിനു പിന്നിൽ തന്നെയാണ് സെക്സിന്‍റെ സ്ഥാനം. 

സെക്സിനു ശേഷം തന്‍റെ ജോലി കഴിഞ്ഞു എന്ന രീതിയിൽ‌ കിടന്നുറങ്ങരുത്. സെക്സിനു ശേഷം കാണിക്കുന്ന സ്നേഹമാണ് ബന്ധങ്ങളെ ദൃഢപ്പെടുത്തുന്നത്. അല്ലാത്തപക്ഷം പങ്കാളികൾക്കിടയിൽ അകൽ‌ച്ചയ്ക്കു മാത്രമേ ഉപകരിക്കൂ. സെക്സിനു ശേഷവും പങ്കാളിയോട് സ്നേഹം പ്രകടിപ്പിക്കാൻ ശ്രമിക്കുക. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top