19
April 2019 - 12:16 pm IST
Flash News
Archives

Tradition

theyyam-museum

ഒരുങ്ങിക്കഴിഞ്ഞു ഉത്തരമലബാറിനായി തെയ്യം മ്യൂസിയം

Published:21 January 2019

നൂറ്റാണ്ടുകള്‍ പഴക്കമുള്ള അണ്ടല്ലൂര്‍ കാവിന്‍റെ തനിമ ഒട്ടും ചോരാതെയാണ് തെയ്യം അനുഷ്ഠാന വ്യാഖ്യാന സമുഛയം ഉള്‍പ്പെടെ നിര്‍മിച്ചിരിക്കുന്നത്. പരമ്പരാഗത വാസ്തു ശില്‍പ മാതൃകയിലാണ് നിര്‍മാണം.

കണ്ണൂർ: തെയ്യത്തിനേയും തിറയേയും നെഞ്ചിലേറ്റുന്നവരാണ് ഉത്തരമലബാറുകാർ. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചു ആഘോഷിക്കുന്ന ഉൽസവമാണിത്. ഉത്തരമലബാറിന്‍റെ തനിമ വിദേശ സഞ്ചാരികളുൾപ്പെടെയുള്ളവർക്ക് പരിചയപ്പെടുത്തുന്നതിനായി മൂന്നു കോടി രൂപ ചെലവിൽ തെയ്യം പെർഫോമിംഗ് മ്യൂസിയം നിർമിച്ചിരിക്കുകയാണ്. പ്രശസ്തമായ അണ്ടല്ലൂർ കാവിലാണ് മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്. വിദേശികളുൾപ്പെടെയുള്ളവർക്ക് തെയ്യക്കോലങ്ങളെ അടുത്തറിയാനുള്ള അവസരമാണ് മ്യൂസിയമൊരുക്കുന്നത്. 

നൂറ്റാണ്ടുകള്‍ പഴക്കമുള്ള അണ്ടല്ലൂര്‍ കാവിന്‍റെ തനിമ ഒട്ടും ചോരാതെയാണ് തെയ്യം അനുഷ്ഠാന വ്യാഖ്യാന സമുച്ചയം ഉള്‍പ്പെടെ നിര്‍മിച്ചിരിക്കുന്നത്. പരമ്പരാഗത വാസ്തു ശില്‍പ മാതൃകയിലാണ് നിര്‍മാണം. മ്യൂസിയത്തിനൊപ്പം അതിഥി മന്ദിരവും തയ്യാറാക്കിയിട്ടുണ്ട്. ഒപ്പം വിശാലമായ ഊട്ടു പുരയും. തീര്‍ത്ഥാടക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മ്യൂസിയം നിര്‍മിച്ചിരിക്കുന്നത്. 

അണ്ടല്ലൂരിലെ പരിസ്ഥിതിയെ രൂപപ്പെടുത്തിയ കാവുകളെ സംരക്ഷിക്കാനും പദ്ധതി തയ്യാറാക്കുന്നുണ്ട്. കാവുകളേയും ജൈവ വൈവിധ്യത്തെയും കുറിച്ച് പഠിക്കാൻ ശാസ്ത്ര- സാങ്കേതിക പരിസ്ഥിതി കൗൺസിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തലശേരി പൈതൃക നഗരം പദ്ധതിയിലും അണ്ടല്ലൂർ കാവിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. 


വാർത്തകൾ

Sign up for Newsletter



top