19
April 2019 - 12:11 pm IST
Flash News
Archives

Hollywood

deepika-padkone-xxx4-movie

ട്രിപ്പിൾ എക്സ് ഫോറിൽ വിൻ ഡീസല‌ിനൊപ്പം ദീപികയും: ആവേശത്തിൽ ആരാധകർ

Published:23 January 2019

ട്രിപ്പിൾ എക്സ് സീരീസിലെ മൂന്നാമത്തെ ചിത്രത്തിൽ നായികയായെത്തിയ ദീപിക ചിത്രത്തിന്‍റെ നാലാം പ‌തിപ്പിലും അഭിനയിക്കുന്നു‌വെന്ന വാർത്തകൾ സ്ഥിരീകരിച്ചു.

രൺവീർ സിങ്ങുമായുള്ള വിവാഹത്തിനു ശേഷം ദീപികാ പദുക്കോണിന്‍റെ അടുത്ത ചിത്രമേതെന്നു ചിന്തിച്ചിര‌ിക്കുന്ന ആരാധകർക്ക് സന്തോഷ വാർത്ത. വൈകാതെ തന്നെ താരത്തെ ആരാധകർക്ക് വെള്ളിത്തിരയിൽ കാണാം. ബോളിവുഡിലല്ല, ഹോളിവുഡിലേക്കാണ് ദീപികയുടെ തിരിച്ചുവരവ്.

ട്രിപ്പിൾ എക്സ് സീരീസിലെ മൂന്നാമത്തെ ചിത്രത്തിൽ നായികയായെത്തിയ ദീപിക ചിത്രത്തിന്‍റെ നാലാം പ‌തിപ്പിലും അഭിനയിക്കുന്നു‌വെന്ന വാർത്തകൾ സ്ഥിരീകരിച്ചു.

ഇൻസ്റ്റാഗ്രാമിൽ ദീപികയ്ക്കൊപ്പമുള്ള ട്രിപ്പിൾ എക്സ് പോസ്റ്റർ പുറത്തുവിട്ട വിൻ ഡീസൽ ച‌ിത്രത്തിൽ താരങ്ങളെ നിർദേശിക്കാൻ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. ഇത് ദീപിക ചിത്രത്തിൽ ഉണ്ടാവുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ‌ക്കിടയാക്കിയിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vin Diesel (@vindiesel) on

ഹോളിവുഡിൽ ഏറ്റവുമധികം വിജയം കൊയ്ത ചിത്രങ്ങളുടെ പട്ടികയിലാണ് നടനും നിർമാതാവുമായ വിൻ ഡീസലിന്‍റെ ട്രിപ്പിൾ എക്സ് സീരീസിലെ ചിത്രങ്ങൾ. ഈ സീരീസിലെ മൂന്നാം ഭാഗമായ ട്രിപ്പിൾ എക്സ്: റിട്ടേൺ ഒഫ് സാൻഡർ കേജ് കളക്ഷനൊപ്പം തന്നെ ഏറെ വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. ദീപികാ പദുക്കോൺ  ചിത്രത്തിൽ നായികയായെത്തിയതോടെ ചിത്രം  ഇന്ത്യയിലും വൻ വിജയമായിത്തീർന്നു.  


വാർത്തകൾ

Sign up for Newsletter



top