Europe

ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Published:24 January 2018

ലോസ് ആഞ്ചലസ്: എഴുപത്തിയഞ്ചാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഡ്രാമ വിഭാഗത്തില്‍ ‘ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബിംഗ്, മിസൂറി’യും മികച്ച കോമഡി വിഭാഗത്തില്‍ ‘ലേഡി ബേഡും’ തെരഞ്ഞെടുക്കപ്പെട്ടു.

ലോസ് ആഞ്ചലസ്: എഴുപത്തിയഞ്ചാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഡ്രാമ വിഭാഗത്തില്‍ ‘ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബിംഗ്, മിസൂറി’യും മികച്ച കോമഡി വിഭാഗത്തില്‍ ‘ലേഡി ബേഡും’ തെരഞ്ഞെടുക്കപ്പെട്ടു.
ലേഡി ബേഡിലെ അഭിനയത്തിന് സയോര്‍സ് റൊണാന്‍ മികച്ച നടിയ്ക്കുള്ള അവാര്‍ഡ് നേടി. ദ ഡിസാസ്റ്റര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ജയിംസ് ഫ്രാങ്കോ മികച്ച നടനായി.മികച്ച സംവിധായകനുള്ള പുരസ്‌കാരം ‘ദ ഷേപ്പ് ഓഫ് വാട്ടര്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഗില്ലേര്‍മോ ടെല്‍ ടോറോയ്ക്കും ലഭിച്ചു. മികച്ച ടിവി ഫിലിം- ബിഗ് ലിറ്റില്‍ ലൈസ് എന്നിവയും തെരഞ്ഞെടുത്തു.

പുരസ്കാരജേതാക്കൾ

  • മികച്ച ചിത്രം, മ്യൂസിക്കല്‍ കോമഡി- ലേഡി ബേഡ്
  • മികച്ച നടി (മോഷന്‍ പിക്ചര്‍)- സയോര്‍സ് റോണാന്‍ (ലേഡി ബേഡ്)
  • മികച്ച നടന്‍ (മോഷന്‍ പിക്ചര്‍)- ജയിംസ് ഫ്രാങ്കോ ( ദ ഡിസാസ്റ്റര്‍)
  • മികച്ച സംവിധായകന്‍- ഗില്ലേര്‍മോ ടെല്‍ ടോറോ (ദ ഷേപ്പ് ഓഫ് വാട്ടര്‍)
  • മിചകച്ച ടിവി ഫിലിം- ബിഗ് ലിറ്റില്‍ ലൈസ
  • മികച്ച നടി (ടിവി ഫിലിം )- നിക്കോള്‍ കിഡ്മാന്‍ ( ബിഗ് ലിറ്റില്‍ ലൈസ്)
  • മികച്ച ടിവി സീരീസ്- ദ ഹാന്റ് മെയ്ഡ് ടെയില്‍
  • മികച്ച നടി (ടിവി സീരീസ്, ഡ്രാമ)- എലിസബത്ത് മോസ്
  • മികച്ച നടന്‍ (ടിവി സീരീസ്, ഡ്രാമ)- സ്റ്റെര്‍ലിംങ് കെ ബ്രൗണ്‍

വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter