Subpage Banner
20
February 2019 - 10:55 pm IST
Flash News
Archives

Troll

ramesh-chennithala-m-a-nishad

"കമോൺട്രാ രമേശേ ...': രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സംവിധായകൻ എം.എ നിഷാദ്.

Published:29 January 2019

2001 ൽ കഴക്കൂട്ടത്ത് കോൺഗ്രസിന്‍റെ വിമത സ്ഥാനാർത്ഥി ആയിരുന്ന എം.എ വാഹിദിന് എതിരെ കോൺഗ്രസ്സിന്‍റെ ഔദ്യോഗിക സ്ഥാനാർത്ഥി ആയി മത്സരിച്ച ആളാണ് എം.എ നിഷാദ് എന്നറിയുമ്പോഴാണ് ഈ 'ചലഞ്ചി'ന്‍റെ പ്രസക്തി ഏറുന്നത്.

നരേന്ദ്ര മോദിക്കെതിരെ മത്സരിച്ച് വർഗീയതയുടെ കാര്യത്തിൽ അഗ്നിശുദ്ധി വരുത്താൻ രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സംവിധായകൻ എം.എ നിഷാദ്. 2001 ൽ കഴക്കൂട്ടത്ത് കോൺഗ്രസിന്‍റെ വിമത സ്ഥാനാർത്ഥി ആയിരുന്ന എം.എ വാഹിദിന് എതിരെ കോൺഗ്രസ്സിന്‍റെ ഔദ്യോഗിക സ്ഥാനാർത്ഥി ആയി മത്സരിച്ച ആളാണ് എം.എ നിഷാദ് എന്നറിയുമ്പോഴാണ് ഈ 'ചലഞ്ചി'ന്‍റെ പ്രസക്തി ഏറുന്നത്.

എം. എ നിഷാദിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

Challenge!!!

തിരഞ്ഞെടുപ്പ് കാലമാണല്ലോ..അപ്പോൾ നമ്മുക്കൊരു പുതിയ challenge ആയാലോ ?
Mr നരേന്ദ്രൻ മോഡി, ഇടക്കിടക്ക് കേരളം സന്ദർശിക്കുന്നത് ഒരു പതിവ് കാഴ്ച്ചയായി മാറിക്കൊണ്ടിരിക്കുകയാണല്ലോ..( ദേശാടന പക്ഷിയെന്ന്, ഉളളിക്കറി കൂട്ടി സുരേന്ദ്രൻ പറയുന്നുണ്ടെങ്കിലും... ഔദ്യോഗികമായി അത് സ്ഥിരീകരിച്ചിട്ടില്ലാത്തത് കൊണ്ട് no comments ) 
അപ്പോൾ പറഞ്ഞ് വരുന്നത്, ബീശേപിക്ക് കേരളത്തിൽ വളരാൻ ഏറ്റവും നല്ല സമയം ഇതാണെന്ന്, മൊത്തത്തിൽ സംഘികൾ മനക്കോട്ട കെട്ടി, അർമ്മാദിക്കുന്ന ഈ കാലത്ത്, പത്തനംതിട്ട എന്ന പോരാട്ട ഭൂമിയിൽ, സാക്ഷാൽ നരേന്ദ്ര മോങ്ങിജിയേ തന്നെ മത്സരിപ്പിക്കാൻ അണിയറയിൽ നീക്കം നടക്കുന്നൂ...അങ്ങനെയെങ്കിൽ, ഇതാണ് നമ്മുടെ challenge..സംഘിത്തലയൻ എന്ന് അസൂയാലുക്കൾ വിളിച്ചാക്ഷേപിക്കുന്ന, രമേശൻ നായർ, മോങ്ങിജിയോട് ഏറ്റുമുട്ടാൻ തയ്യാറാകണം...അതാണ് ഹീറോയിസം...താൻ സംഘിയല്ലാ എന്ന് തെളിയിക്കാൻ പറ്റിയ സുവർണ്ണാവസരം..Golden opportunity...
കമോൺട്രാ രമേശേ...
Accept the challenge ..!!!
NB..ദീർഘകാലം പ്രതിപക്ഷ നേതാവായി ഇരിക്കാമെന്ന് ഇവിടാർക്കും രമേശ്ജി വാക്ക് കൊടുത്തിട്ടില്ല...പിന്നല്ല

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top