Subpage Banner
20
February 2019 - 11:24 pm IST
Flash News
Archives

Comment

saradakkutty

പെണ്ണും ഉലക്കയും ഉരലും ആട്ടുകല്ലും: കപട സ്ത്രീവാദികളെ തള്ളി ശാരദക്കുട്ടി

Published:30 January 2019

പെണ്ണും ഉലക്കയും ഉരലും ആട്ടുകല്ലും അരിയുണ്ടയും എന്നൊക്കെ എഴുതിയ പോസ്റ്റിൽ വന്ന് നിങ്ങളൊക്കെ കലർപ്പില്ലാത്ത സ്നേഹം ചൊരിയുമ്പോഴാണ് കൂട്ടരേ നിങ്ങടെയൊക്കെ ശുദ്ധഹൃദയവും ഉള്ളിലിരിപ്പും വെളിപ്പെട്ടു പോകുന്നത്.

സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി ശക്തമായി സംസാരിക്കുന്ന എഴുത്തുകാരിയാണ് ശാരദക്കുട്ടി. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും സംഘർഷങ്ങളെക്കുറിച്ചും എഴുതാൻ എല്ലായിപ്പോഴും അവർ ശ്രമിക്കാറുമുണ്ട്. സ്ത്രീകളെക്കുറിച്ച്  സമൂഹത്തിന്‍റെ പൊള്ളയായ കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യുകയാണ് ശാരദക്കുട്ടി തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ.  

പെണ്ണിന്റെ അവകാശങ്ങളെ കുറിച്ചൊക്കെ പറയുമ്പോൾ ടീച്ചർക്കു വേറൊരു പണിയുമില്ലേ, ഇവിടെ പെണ്ണുങ്ങൾക്കെന്താ ഒരു കുറവ് എന്നൊക്കെ പരിഹസിക്കുന്നവർ ഏറെയാണ്.

തമാശ അതല്ല. പെണ്ണും ഉലക്കയും ഉരലും ആട്ടുകല്ലും അരിയുണ്ടയും എന്നൊക്കെ എഴുതിയ പോസ്റ്റിൽ വന്ന് നിങ്ങളൊക്കെ കലർപ്പില്ലാത്ത സ്നേഹം ചൊരിയുമ്പോഴാണ് കൂട്ടരേ നിങ്ങടെയൊക്കെ ശുദ്ധഹൃദയവും ഉള്ളിലിരിപ്പും വെളിപ്പെട്ടു പോകുന്നത്.

ഉലക്കയും ഉരലും ഇന്നില്ല.ഞങ്ങളുടെ അഭയവും ആശ്രയവുമായിരുന്ന ദൈവവും വിശ്വാസവും വരെ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. പേനയും കടലാസും പോയി. പ്രിന്റ് മീഡിയയുടെ പോലും സവർണ്ണ - പുരുഷാധിപത്യ. സാംസ്കാരിക ആധിപത്യ മൂല്യങ്ങളൊക്കെ തകിടം മറിഞ്ഞു കഴിഞ്ഞു. . പ്രിന്റ് മീഡിയയിലെ കഥയും കവിതയും പോലും വാട്സ്ആപ്പിലോ ഫെയ്സ് ബുക്കിലോ വന്നാലല്ലാതെ വായിക്കാറില്ല എന്ന് പ്രശസ്തയായ ഒരെഴുത്തുകാരിയുമായി സംസാരിക്കവേ ഞങ്ങൾ രണ്ടാളും തുറന്നു സമ്മതിച്ചു. കാര്യങ്ങൾക്കെല്ലാം വലിയ ചടുലതയാണ്.

എന്നിട്ടുമെന്നിട്ടും പാവങ്ങളേ നിങ്ങൾ ഉലക്കയും ഉരലും ദൈവവും പെണ്ണുമെന്നൊക്കെ കേൾക്കാനാണിഷ്ടപ്പെടുന്നത്.

"ഞാനീ പ്രപഞ്ചത്തിനമ്മയായെങ്കിലേ
മാനിതമായ് വരൂ നിൻ ജന്മമോമനേ"
എന്ന് ബാലാമണിയമ്മയെഴുതിയത് വലിയ അർഥങ്ങളിൽ തന്നെ. സംശയമില്ല

എസ്.ശാരദക്കുട്ടി.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top