Flash News
Archives

Wellness

സ്മാ​ര്‍ട്ട് ഫോ​ണും കു​ട്ടി​ക​ളും

സ്മാ​ര്‍ട്ട് ഫോ​ണും കു​ട്ടി​ക​ളും

Published:20 April 2018

ചു​റ്റി​ലും വെ​ളി​ച്ച​മി​ല്ലാ​തെ സ്മാ​ര്‍ട്ട് ഫോ​ണി​ലെ നീ​ല​വെ​ളി​ച്ച​ത്തി​ല്‍ ക​ണ്ണു​ക​ള്‍ ജോ​ലി ചെ​യ്യു​ന്ന​തു ക​ണ്ണു​ക​ളി​ലെ ഫോ​ട്ടോ റി​സ​പ്റ്റ​റു​ക​ളി​ല്‍ ഒ​ന്നാ​യ റോ​ഡ് കോ​ശ​ങ്ങ​ളെ ബാ​ധി​ക്കും.

ഇ​ത് കാ​ഴ്ച വൈ​ക​ല്യ​ത്തി​ന് കാ​ര​ണ​മാ​കും.

സ്മാ​ര്‍ട്ട് ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍

ചെ​റി​യ സ്ക്രീ​നു​ള്ള സ്മാ​ര്‍ട്ട് ഫോ​ണി​ല്‍ 20 മി​നി​റ്റി​ല്‍ കൂ​ടു​ത​ല്‍ നോ​ക്കി​യി​രി​ക്ക​രു​ത്. സ്മാ​ര്‍ട്ഫോ​ണി​ലെ ബ്രൈ​റ്റ്നെ​സും കോ​ണ്‍ട്രാ​സ്റ്റും കു​റ​ച്ചി​ടു​ക. ഫോ​ണ്‍ സെ​റ്റി​ങ്ങി​ല്‍ ഇ​തി​നു​ള്ള സം​വി​ധാ​നം ഉ​ണ്ട്. വ​ള​രെ കു​റ​ഞ്ഞു പോ​കാ​നും പാ​ടി​ല്ല സു​ര​ക്ഷി​ത​മാ​യി ക്ര​മീ​ക​രി​ക്കു​ക.സ്മാ​ര്‍ട്ട്ഫോ​ണ്‍ ഇ​രു​ട്ടി​ല്‍ ഉ​പ​യോ​ഗി​ക്ക​രു​ത്. ചു​റ്റി​ലും വെ​ളി​ച്ച​മി​ല്ലാ​തെ സ്മാ​ര്‍ട്ട് ഫോ​ണി​ലെ നീ​ല​വെ​ളി​ച്ച​ത്തി​ല്‍ ക​ണ്ണു​ക​ള്‍ ജോ​ലി ചെ​യ്യു​ന്ന​തു ക​ണ്ണു​ക​ളി​ലെ ഫോ​ട്ടോ റി​സ​പ്റ്റ​റു​ക​ളി​ല്‍ ഒ​ന്നാ​യ റോ​ഡ് കോ​ശ​ങ്ങ​ളെ ബാ​ധി​ക്കും. ഇ​ത് കാ​ഴ്ച വൈ​ക​ല്യ​ത്തി​ന് കാ​ര​ണ​മാ​കും.

 വെ​ളി​ച്ച​ത്തി​ന്‍റെ ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച് സ്മാ​ര്‍ട്ട്ഫോ​ണ്‍ സെ​റ്റി​ങ്ങി​ല്‍ മാ​റ്റം വ​രു​ത്തു​ക. ഫോ​ണി​ല്‍ വ​ലി​യ ഫോ​ണ്ട് ഉ​പ​യോ​ഗി​ക്കു​ക. വെ​ളു​ത്ത പ്ര​ത​ല​ത്തി​ലെ ക​റു​ത്ത അ​ക്ഷ​ര​ങ്ങ​ളാ​ണു ന​ല്ല​ത്. വി​വി​ധ നി​റ​ങ്ങ​ളി​ലും ഫോ​ണ്ടു​ക​ളി​ലും ഉ​ള്ള ഓ​രോ വെ​ബ് പേ​ജു​ക​ളും മാ​റി​മാ​റി വ​രു​ന്ന​തു കു​റേ നേ​രം കാ​ണു​ന്ന​തും ക​ണ്ണി​ന്‍റെ കാ​ഴ്ച​യെ ബാ​ധി​ക്കും. മു​ഖ​ത്തോ​ട് വ​ള​രെ അ​ടു​പ്പി​ച്ച് കൊ​ണ്ടും, കി​ട​ന്നു കൊ​ണ്ടും സ്മാ​ര്‍ട്ട് ഫോ​ണ്‍ ഉ​പ​യോ​ഗി​ക്ക​രു​ത്. 

രാ​ത്രി സ്മാ​ര്‍ട്ട് ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റം​വ​രു​ത്തി നൈ​റ്റ് മോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. ക​ണ്ണ​ട ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ സ്മാ​ര്‍ട്ട് ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ ക​ണ്ണ​ട ഉ​പ​യോ​ഗി​ക്കു​ക. കു​ഞ്ഞു​ങ്ങ​ളു​ടെ ക​ര​ച്ചി​ല്‍ മാ​റ്റാ​നും ഭ​ക്ഷ​ണം ക​ഴി​പ്പി​ക്കാ​നു​മൊ​ക്കെ സ്മാ​ര്‍ട്ട്ഫോ​ണ്‍ ന​ല്‍കി ശീ​ലി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. 

ഉ​റ​ക്കം കു​റ​യ്ക്കും, ഐ.​ക്യു കു​റ​യ്ക്കും

ഉ​റ​ക്ക​ത്തെ സ​ഹാ​യി​ക്കു​ന്ന ഹോ​ര്‍മോ​ണാ​ണ് മെ​ലാ​ട്ടോ​ണി​ന്‍. രാ​വും പ​ക​ലു​മൊ​ക്കെ മാ​റി  മ​റി​യു​ന്ന​തു  ത​ല​ച്ചോ​റി​നെ അ​റി​യി​ക്കു​ന്ന​തു മെ​ലാ​ട്ടോ​ണി​ന്‍ ആ​ണ്. രാ​ത്രി​യാ​യാ​ല്‍ ക​ണ്ണി​ല്‍ ഇ​രു​ട്ട് നി​റ​ഞ്ഞാ​ല്‍ ത​ല​ച്ചോ​റി​ല്‍ മെ​ലാ​ട്ടോ​ണി​ന്‍ ഉ​ല്പ്പാ​ദി​പ്പി​ക്ക​പ്പെ​ടും. അ​ര​മ​ണി​ക്കൂ​റി​നു​ള​ളി​ല്‍ നാം ​ഉ​റ​ങ്ങു​ക​യും ചെ​യ്യും. രാ​ത്രി​യി​ല്‍ സ്മാ​ര്‍ട്ട് ഫോ​ണ്‍ പു​റ​ത്തു വി​ടു​ന്ന നീ​ല​വെ​ളി​ച്ചം ത​ല​ച്ചോ​റി​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കും. പ​ക​ലാ​ണെ​ന്നു ക​രു​തി മെ​ലാ​ട്ടോ​ണി​ന്‍റെ ഉ​ല്പ്പാ​ദ​നം ത​ല​ച്ചോ​റി​ല്‍ കു​റ​യ്ക്കു​ക​യും ചെ​യ്യും. ഇ​തു കു​ട്ടി​ക​ളെ ഉ​റ​ക്ക​മി​ല്ലാ​യ്മ എ​ന്ന രോ​ഗാ​വ​സ്ഥ​യി​ലേ​ക്കാ​ണു ന​യി​ക്കു​ക. ഉ​റ​ങ്ങാ​ന്‍ കി​ട​ക്കു​ന്ന​തി​നു മു​മ്പു​ള്ള ഗെ​യി​മു​ക​ളും വാ​ട്സ​പ്പ് തി​ര​ച്ചി​ലും ഫോ​ണ്‍ വി​ളി​ക​ളു​മൊ​ക്കെ ഉ​റ​ക്ക​ത്തെ ത​ക​രാ​റി​ലാ​ക്കും. ഉ​റ​ക്ക​മി​ല്ലാ​യ്മ​യും ത​ല​ച്ചോ​റി​ന്‍റെ  പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും. ഐ​ക്യൂ കു​റ​യാ​നും ഇ​മോ​ഷ​ണ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍സ് ദു​ര്‍ബ്ബ​ല​മാ​കാ​നു​മൊ​ക്കെ ഇ​തു കാ​ര​ണ​മാ​കും. 

വൈ​കാ​രി​ക ബു​ദ്ധി കു​റ​യു​ന്നു

പു​തി​യ ത​ല​മു​റ​യി​ല്‍പ്പെ​ട്ട കു​ട്ടി​ക​ള്‍ക്കു പൊ​തു​വെ വൈ​കാ​രി​ക ബു​ദ്ധി (ഇ​മോ​ഷ​ണ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍സ് ) കു​റ​ഞ്ഞു വ​രു​ന്ന​താ​യി പ​ഠ​ന​ങ്ങ​ള്‍ പ​റ​യു​ന്നു. ക​മ്പ്യൂ​ട്ട​റി​ന്‍റെ​യും സ്മാ​ര്‍ട്ട് ഫോ​ണി​ന്‍റെ​യും ടെ​ലി​വി​ഷ​ന്‍റെ​യും ക​ട​ന്നു​വ​ര​വോ​ടു​കൂ​ടി​യാ​ണ് ഈ ​മാ​റ്റം പ്ര​ക​ട​മാ​യി​ത്തു​ട​ങ്ങി​യ​തെ​ന്നാ​ണു വി​ല​യി​രു​ത്ത​ല്‍. കു​ട്ടി​ക​ളു​ടെ സ​ര്‍ഗാ​ത്മ​ക​മാ​യ ക​ഴി​വു​ക​ള്‍ വ​ള​രു​ന്ന​തി​നും നൈ​സ​ര്‍ഗി​ക​മാ​യ വ്യ​ക്തി​ത്വം രൂ​പ​പ്പെ​ടു​ന്ന​തി​നും യാ​ത്ര​ക​ളും വെ​റു​തെ​യി​രു​ന്ന് ചി​ന്തി​ക്ക​ലും  പ്ര​കൃ​തി നി​രീ​ക്ഷ​ണ​വു​മൊ​ക്കെ സ​ഹാ​യി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം  സം‘​വ​ങ്ങ​ളി​ല്‍ ത​ല​ച്ചോ​റി​ല്‍ നി​ര​വ​ധി മ​സ്തി​ഷ്ക്ക​രോ​ഗ​ങ്ങ​ള്‍ ഒ​ന്നുചേ​ര്‍ന്നു പ്ര​വ​ര്‍ത്തി​ക്കു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യി  പ​ല  ആ​ശ​യ​ങ്ങ​ളും മ​ന​സി​ല്‍ പൊ​ട്ടി​മു​ള​യ്ക്കു​ന്ന​ത് ഇ​ത്ത​രം സ​ന്ദ​ര്‍ങ്ങ​ളി​ലാ​ണ്. മ​ന​സി​നെ ഏ​കാ​ഗ്ര​മാ​ക്കാ​നും ഇ​ത്ത​രം സ​ന്ദ​ര്‍ഭ​ങ്ങ​ള്‍ സ​ഹാ​യി​ക്കും. എ​പ്പോ​ഴും ഫോ​ണി​ല്‍ മു​ഴു​കി​യി​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ഇ​ത്ത​രം ശേ​ഷി​ക​ളെ​ല്ലാം ഇ​ല്ലാ​താ​വും. എ​ന്താ​വ​ശ്യ​ത്തി​നും  ഫോ​ണി​നെ​യും നെ​റ്റി​നെ​യും കൂ​ട്ടു​പി​ടി​ക്കു​മ്പോ​ള്‍ കാ​ര്യ​കാ​ര​ണ ബ​ന്ധ​ങ്ങ​ള്‍ തി​രി​ച്ച​റി​യു​വാ​നും പ്ര​ശ്ന​ങ്ങ​ളെ വി​ശ​ക​ല​നം ചെ​യ്യു​വാ​നു​മു​ള്ള ശേ​ഷി​യും  കു​റ​ഞ്ഞു വ​രു​ന്നു

അ​പ​ക​ട​ങ്ങ​ള്‍ പെ​രു​കു​വാ​ന്‍ കാ​ര​ണം

വാ​ഹ​നാ​പ​ക​ട​ങ്ങ​ളും റോ​ഡ​പ​ക​ട​ങ്ങ​ളും പെ​രു​കു​വാ​ന്‍ സ്മാ​ര്‍ട്ട് ഫോ​ണു​ക​ളു​ടെ പെ​രു​ക്ക​വും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. മ​നു​ഷ്യ​ബു​ദ്ധി​ക്ക് ഒ​രു സ​മ​യം ഒ​രു കാ​ര്യ​ത്തി​ലേ കൂ​ടു​ത​ല്‍  ശ്ര​ദ്ധി​ക്കാ​ന്‍ ക​ഴി​യൂ. ഡ്രൈ​വി​ങ്ങി​നി​ടെ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തും മെ​സ്സേ​ജു​ക​ള്‍ വാ​യി​ക്കു​ന്ന​തും മ​റു​പ​ടി ടൈ​പ്പ് ചെ​യ്യു​ന്ന​തു​മൊ​ക്കെ റോ​ഡി​ല്‍ നി​ന്നു​ള്ള​ ശ്ര​ദ്ധ​യെ വ്യ​തി​ച​ലി​പ്പി​ക്കു​ന്നു. വ​ഴി​യി​ലെ ത​ട​സ്സ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ക​ര​ണം വൈ​കി​പ്പി​ക്കു​ന്നു. വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ക്കു കാ​ര​ണ​മാ​കു​ക​യും ചെ​യ്യു​ന്നു. ഫോ​ണി​ല്‍ സം​സാ​രി​ച്ചു​കൊ​ണ്ട് വാ​ഹ​ന​മോ​ടി​ക്കു​ന്ന ചെ​റു​പ്പ​ക്കാ​ര്‍ക്കു  റോ​ഡി​ലെ ത​ട​സ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​വാ​നു​ള്ള ശേ​ഷി 70 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​രു​ടെ ത​ല​ച്ചോ​റി​നു സ​മാ​ന​മാ​യി​രി​ക്കും. റോ​ഡ​പ​ക​ട​ങ്ങ​ളു​ണ്ടാ​കാ​നു​ള്ള സാ​ദ്ധ്യ​ത ഇ​തു 25 ശ​ത​മാ​ന​ത്തോ​ളം വ​ര്‍ദ്ധി​പ്പി​ക്കു​ന്നു. ഫോ​ണി​ല്‍ സം​സാ​രി​ച്ചു​കൊ​ണ്ടോ വാ​ട്സ​പ്പി​ല്‍ മ​റു​പ​ടി അ​യ​ച്ചു​കൊ​ണ്ടോ റോ​ഡി​ലൂ​ടെ ന​ട​ക്കു​ന്ന​വ​രും അ​പ​ക​ട സാ​ധ്യ​ത വ​ര്‍ദ്ധി​പ്പി​ക്കു​ന്നു. 

ഫോ​ണി​ലെ നീ​ല വെ​ളി​ച്ചം

സ്മാ​ര്‍ട്ട് ഫോ​ണ്‍, ടെ​ലി​വി​ഷ​ന്‍, ടാ​ബ്‌​ല​റ്റു​ക​ള്‍, ലാ​പ്ടോ​പ്പു​ക​ള്‍ എ​ന്നി​വ​യി​ലു​പ​യോ​ഗി​ക്കു​ന്ന വെ​ളി​ച്ച​മാ​ണ്  Blue Light അ​ഥ​വാ High Energy Visible Light സൂ​ര്യ​പ്ര​കാ​ശ​ത്തി​ലും ഇ​വ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ത​രം​ഗ​ദൈ​ര്‍ഘ്യം കു​റ​ഞ്ഞ​തും ഉ​യ​ര്‍ന്ന ഊ​ര്‍ജ്ജ​ത്തി​ലു​മു​ള്ള ഇ​തു 400 - 450 വ​രെ വ​യ​ല​റ്റ് ബ്ലൂ ​സ്പെ​ക്ട്രം ബാ​ന്‍ഡി​ലു​ള്ള​താ​ണ്. രാ​ത്രി​യി​ല്‍ സ്മാ​ര്‍ട്ട് ഫോ​ണി​നും ലാ​പ്ടോ​പ്പി​നും മു​ന്നി​ല്‍ കൂ​ടു​ത​ല്‍ സ​മ​യ​മി​രി​ക്കു​മ്പോ​ള്‍ ഈ ​ബ്ലൂ​ലൈ​റ്റ് പ​ക​ലാ​ണെ​ന്നു ത​ല​ച്ചോ​റി​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്നു. അ​തോ​ടെ മെ​ലാ​ടോ​ണി​നെ ഉ​ല്പ്പാ​ദി​പ്പി​ക്കു​ന്ന പ്ര​ക്രി​യ പീ​നി​യ​ല്‍ ഗ്ര​ന്ഥി വേ​ണ്ടെ​ന്നു വ​യ്ക്കു​ന്നു. ഇ​തു സ്ഥി​ര​മാ​യാ​ല്‍ ശ​രീ​ര​ത്തി​ലെ ജൈ​വ​ഘ​ടി​കാ​ര​ത്തി​ന്‍റെ താ​ളം തെ​റ്റും. പ​ല രോ​ഗ​ങ്ങ​ള്‍ക്കും കാ​ര​ണ​മാ​കു​ന്ന​തു ജൈ​വ​ഘ​ടി​കാ​ര​ത്തി​ന്‍റെ താ​ളം തെ​റ്റ​ലാ​ണ്. 

ക​ണ്ണി​നു ദോ​ഷം

അ​മി​ത​മാ​യ സ്മാ​ര്‍ട്ട് ഫോ​ണ്‍ ഉ​പ​യോ​ഗം കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന​തു ക​ണ്ണു​ക​ളെ​യാ​ണ്. ഇ​തു ക​ണ്ണി​ന്  ആ​യാ​സം  വ​ര്‍ദ്ധി​പ്പി​ക്കു​ന്നു. ത​ല​വേ​ദ​ന,  ക​ണ്ണ് വേ​ദ​ന, കാ​ഴ്ച​മ​ങ്ങ​ല്‍, ക്ഷീ​ണം എ​ന്നി​വ​യാ​ണ് ഇ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍. ഇ​രു​ണ്ട വെ​ളി​ച്ച​ത്തി​ലു​ള്ള സ്മാ​ര്‍ട്ട് ഫോ​ണ്‍ ഉ​പ​യോ​ഗം, സ്ക്രീ​നും ക​ണ്ണും ത​മ്മി​ലു​ള്ള ആ​രോ​ഗ്യ​പ​ര​മാ​യ നി​ശ്ചി​ത അ​ക​ലം പാ​ലി​ക്കാ​തി​രി​ക്ക​ല്‍ എ​ന്നി​വ​യെ​ല്ലാം ക​ണ്ണി​ന്‍റെ സ്ട്രെ​യി​നെ ഇ​ര​ട്ടി​യാ​ക്കു​ന്നു. തു​ട​ര്‍ച്ച​യാ​യി 20 മി​നി​റ്റി​ല്‍ കൂ​ടു​ത​ല്‍ സ്മാ​ര്‍ട്ട് ഫോ​ണി​ല്‍ നോ​ക്കി​യി​രി​ക്കു​ന്ന​തു  ക​ണ്ണി​ന്‍റെ ആ​യാ​സം വ​ര്‍ദ്ധി​പ്പി​ക്കും. ഇ​തു ക​ണ്ണി​ലെ ജ​ലാം​ശം ന​ഷ്ട​പ്പെ​ടു​ന്ന​തി​നും ക​ണ്ണി​നു വ​ര​ള്‍ച്ച അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു. ക​ണ്ണി​ല്‍ പു​ക​ച്ചി​ല്‍, ചൊ​റി​ച്ചി​ല്‍, ചു​വ​പ്പ്, കി​രു​കി​രു​പ്പ് എ​ന്നി​വ ക​ണ്ണി​ലെ വ​ര​ള്‍ച്ച​യു​ടെ ല​ക്ഷ​ണ​മാ​ണ്. 

ആ​കാം ചി​ല ക​രു​ത​ലു​ക​ള്‍

രാ​ത്രി​വൈ​കി ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട. രാ​ത്രി ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ നീ​ല വെ​ളി​ച്ച​ത്തെ ത​ടു​ക്കാ​ന്‍ Twilishf, flux എ​ന്നീ ആ​പ്പു​ക​ള്‍ പ്ര​യോ​ജ​നം ചെ​യ്യും.

വ​ണ്ടി​യോ​ടി​ക്കു​മ്പോ​ഴും റോ​ഡി​ല്‍ ന​ട​ക്കു​മ്പോ​ഴും ഫോ​ണ്‍ നോ​ക്കാ​തി​രി​ക്കു​ക

മൈ​ക്രോ​ഫൈ​ബ​ര്‍ തു​ണി​യോ അ​നു​യോ​ജ്യ​മാ​യ മ​റ്റു ക്ലീ​ന​റു​ക​ളോ ഉ​പ​യോ​ഗി​ച്ച് ഫോ​ണ്‍ ഇ​ട​യ്ക്കി​ടെ തു​ട​ച്ച് വൃ​ത്തി​യാ​ക്കു​ക. ഇ​ത് ഫോ​ണി​ല്‍ നി​ന്നു​ള്ള അ​ണു​ബാ​ധ കു​റ​യ്ക്കും. പ​ര​മാ​വ​ധി എ​ണ്ണം നോ​ട്ടി​ഫി​ക്കേ​ഷ​നു​ക​ളും സൈ​ല​ന്‍റ് ആ​ക്കു​ക. പ്ര​ധാ​ന​പ്പെ​ട്ട എ​ന്തെ​ങ്കി​ലും  ജോ​ലി ചെ​യ്യു​മ്പോ​ള്‍ നെ​റ്റോ ഫോ​ണോ ഓ​ഫാ​ക്കു​ന്ന​താ​ണു ന​ല്ല​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ സൈ​റ്റു​ക​ളി​ലെ പ്രൈ​വ​സി സെ​റ്റി​ങ്ങു​ക​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക.

ക​ഴു​ത്തു വേ​ദ​ന വ​രു​ന്ന വ​ഴി 

സ്മാ​ര്‍ട്ട് ഫോ​ണി​ലേ​ക്കു നോ​ക്കി ഏ​റെ നേ​രം കു​നി​ഞ്ഞി​രി​ക്കു​ന്ന​തു മൂ​ലം ക​ഴു​ത്തി​നു​ണ്ടാ​കു​ന്ന വേ​ദ​ന ചെ​റു​പ്പ​ക്കാ​രു​ടെ ഇ​ട​യി​ല്‍ കൂ​ടി വ​രി​ക​യാ​ണ്. ടെ​ക്സ്റ്റ് നെ​ക്ക് എ​ന്നാ​ണ് ഈ ​രോ​ഗാ​വ​സ്ഥ അ​റി​യ​പ്പെ​ടു​ന്ന​ത്. പു​റം​രോ​ഗ​ത്തെ പേ​ശി​ക​ള്‍ക്കു​ണ്ടാ​കു​ന്ന വ​ലി​ച്ചി​ലും വേ​ദ​ന​യു​മാ​ണു ടെ​ക്സ്റ്റ് നെ​ക്കി​ന്‍റെ ല​ക്ഷ​ണം. 20 മി​നി​റ്റി​ല്‍ കൂ​ടു​ത​ല്‍ ക​ഴു​ത്തു വ​ള​ച്ച് സ്ക്രീ​നി​ല്‍ നോ​ക്കി​യി​രി​ക്കു​ന്ന​തും ക​ഴു​ത്ത് ചെ​രി​ച്ച് ദീ​ര്‍ഘ​നേ​രം ഫോ​ണി​ല്‍ സം​സാ​രി​ക്കു​ന്ന​തും ക​ഴു​ത്ത് വേ​ദ​ന​യ്ക്ക് കാ​ര​ണ​മാ​കു​ന്നു. 

ഫോ​ണ്‍ അ​ഡി​ക്ഷ​ന്‍ ഉ​ണ്ടോ ? ചി​കി​ത്സ​യു​ണ്ട്

ഫോ​ണ്‍ അ​ഡി​ക്ഷ​ന്‍, ഇ​ന്‍റ​ര്‍നെ​റ്റ് അ​ഡി​ക്ഷ​ന്‍ എ​ന്നി​വ​യു​മൊ​ക്കെ​യാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ചി​ല ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ള്‍ ഇ​ന്ത്യ​യി​ല്‍ തു​റ​ന്നി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​കേ​ന്ദ്രം നി​ല​വി​ല്‍ വ​ന്ന​ത് ബാം​ഗ്ലൂ​രി​ലെ നിം​ഹാ​ന്‍സി​ല്‍ ആ​ണ്. ഷ​ട്ട് (സ​ര്‍വീ​സ് ഫോ​ര്‍ ഹു ​യൂ​സ് ഓ​ഫ് ടെ​ക്നോ​ള​ജി ) ക്ലി​നി​ക്ക് എ​ന്നാ​ണി​തി​ന്‍റെ പേ​ര്. .സെ​ന്‍റ​ര്‍ ഫോ​ര്‍ ചി​ല്‍ഡ്ര​ന്‍ ഇ​ന്‍ ഇ​ന്‍റ​ര്‍നെ​റ്റ് ആ​ന്‍റ് ടെ​ക്നോ​ള​ജി ഡി​സ്ട്രെ​സ്സ് എ​ന്നൊ​രു കേ​ന്ദ്രം ഡ​ല്‍ഹി​യി​ലും പ്ര​വ​ര്‍ത്തി​ക്കു​ന്നു.

കുട്ടി​ക​ള്‍ക്ക് സ്മാ​ര്‍ട്ട് ഫോ​ണ്‍ കൊ​ടു​ക്കു​മ്പോ​ള്‍

കൂ​ട്ടി​ക​ള്‍ക്ക് നി​യ​ന്ത്രി​ത​മാ​യി മാ​ത്ര​മേ സ്മാ​ര്‍ട്ട് ഫോ​ണ്‍ ന​ല്‍കാ​വൂ. ചെ​റി​യ കൂ​ട്ടി​ക​ള്‍ക്ക് കൊ​ടു​ക്കാ​തി​രി​ക്കൂ​ന്ന​താ​ണ് ഏ​റ്റ​വും ന​ല്ല​ത്. വി​ഡി​യോ ഗെ​യിം ല​ഹ​രി​യി​ല്‍ നി​ന്നു ര​ക്ഷ​പ്പെ​ടാ​ന്‍ ഇ​തു സ​ഹാ​യി​ക്കും .കൗ​മാ​ര​ക്കാ​ര്‍ക്ക് സ്മാ​ര്‍ട്ട് ഫോ​ണ്‍ കൊ​ടു​ക്കു​മ്പോ​ള്‍ ഏ​പ്പോ​ഴും  അ​വ​ര്‍ ന​മ്മു​ടെ ക​ണ്‍വെ​ട്ട​ത്തൂ​ണ്ടെ​ന്ന കാ​ര്യം ഉ​റ​പ്പു വ​രു​ത്തു​ക .അ​വ​ര്‍ ക​മ്പ്യൂ​ട്ട​റും നെ​റ്റും സ്മാ​ര്‍ട്ട് ഫോ​ണു​മൊ​ക്കെ ആ​വ​ശ്യ​പ്പെ​ടുമ്പോ​ള്‍ ആ​വ​ശ്യം എ​ന്തെ​ന്നു പ്ര​ത്യേ​കം ചോ​ദി​ക്കൂ​ക. പ​ഠാ​നാ​വ​ശ്യ​ങ്ങ​ള്‍ക്കാ​ണെ​ങ്കി​ല്‍ മു​റി​യി​ല്‍ ക​യ​റി അ​ട​ച്ചി​രു​ന്നു​ള്ള ഫോ​ണ്‍ ഉ​പ​യോ​ഗം നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ക. ഫോ​ണ്‍ അ​വ​ര്‍ക്ക് ന​ല്‍കി​യ ശേ​ഷം നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ തി​രി​കെ ത​രു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.  വൈ​ഫൈ ക​ണ​ക്ഷ​ന്‍ ആ​ണെ​ങ്കി​ല്‍ വീ​ട്ടി​ല്‍ ഒ​രു നി​ശ്ചി​ത സ​മ​യം മാ​ത്രം ഇ​ന്‍റ​ര്‍നെ​റ്റ് ക​ണ​ക്ഷ​ന്‍ ന​ല്‍കു​ക. 

കേഴ്‌വിത്ത​ക​രാ​റു​ണ്ടാ​വാം

യാ​ത്ര ചെ​യ്യു​മ്പോ​ഴും മ​റ്റും ഇ​യ​ര്‍ ഫോ​ണും കാ​തി​ല്‍ത്തി​രു​കി ല​യി​ച്ചി​രി​ക്കു​ന്ന ധാ​രാ​ളം കു​ട്ടി​ക​ളെ കാ​ണാം. ദീ​ര്‍ഘ​നേ​രം ഇ​വ​ര്‍ ഫോ​ണു​പ​യോ​ഗി​ച്ച് പാ​ട്ട് കേ​ള്‍ക്കു​ന്ന​തു കേൾവിശ​ക്തി​യെ ബാ​ധി​ക്കും. ഉ​യ​ര്‍ന്ന തോ​തി​ലു​ള്ള ശ​ബ്ദം ചെ​വി​യി​ല്‍ തു​ട​ര്‍ച്ച​യാ​യി പ​തി​ക്കു​ന്ന​താ​ണു  കേ​ള്‍വി​ശ​ക്തി​യെ  ത​ക​രാ​റി​ലാ​ക്കു​ന്ന​ത്. ഇ​ത്ത​രം ശ​ബ്ദ​ത്തി​നു ഫ്രീ​ക്വ​ന്‍സി കൂ​ടു​ത​ലാ​ണ്. 85 ഡെ​സി​ബെ​ല്ലി​ല്‍ കൂ​ടൂ​ത​ലൂ​ള്ള ശ​ബ്ദം കു​ടു​ത​ല്‍ നേ​രം കേ​ള്‍ക്കു​ന്ന​തു കേ​ള്‍വി​ത്ത​ക​രാ​റു​ണ്ടാ​ക്കും. വ്യ​ത്തി​യി​ല്ലാ​ത്ത ഇ​യ​ര്‍ ഫോ​ണ്‍ ചെ​വി​യി​ല്‍ തി​രു​കി വ​യ്ക്കു​ന്ന​ത് അ​ണു​ബാ​ധ​യ്ക്കും തു​ട​ര്‍ന്നു​ള്ള ചെ​വി രോ​ഗ​ങ്ങ​ള്‍ക്കും കാ​ര​ണ​മാ​കും.

 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top