Subpage Banner
20
February 2019 - 11:02 pm IST
Flash News
Archives

Analysis

pro-volleyball-league-2019-david-lee

കോ​ർ​ട്ടി​ൽ തീ​പാ​റും

Published:31 January 2019

# ‌ഡേ​വി​ഡ് ലീ

കേ​ര​ളം എ​ന്ന നാ​ടി​ന്‍റെ വോ​ളി​ബോ​ൾ പാ​ര​മ്പ​ര്യ​ത്തെ കു​റി​ച്ച് ഞാ​ൻ അ​ന്വേ​ഷി​ച്ച് അ​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ വോ​ളി​ബോ​ൾ ച​രി​ത്ര​ത്തി​ൽ വ​ലി​യ ശ​ക്തി​യാ​യി​രു​ന്നു കേ​ര​ളം. ദേ​ശീ​യ കി​രീ​ട​ങ്ങ​ൾ ത​ന്നെ നി​ര​വ​ധി​ത​വ​ണ കേ​ര​ള​ത്തി​ൽ എ​ത്തി​യി​ടു​ണ്ടെ​ന്നും അ​റി​ഞ്ഞു.

​റൂ​പേ പ്രോ ​വോ​ളി​ബോ​ൾ ലീ​ഗി​ന് അ​ര​ങ്ങു​ണ​രാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. കൊ​ച്ചി​യി​ലെ ആ​രാ​ധ​ക​രു​ടെ ആ​വേ​ശം തൊ​ട്ട​റി​യാ​ൻ ടീ​മു​ക​ൾ എ​ത്തി​ക്ക​ഴി​ഞ്ഞു. ആ​ദ്യ സം​രം​ഭ​മാ​ണെ​ങ്കി​ലും ടീ​മു​ക​ളു​ടെ ഇ​ട​യി​ലും മൈ​താ​ന​ത്തും പ​രി​ശീ​ല​ന സെ​ക്ഷ​നു​ക​ളി​ലും ടീം ​ഹോ​ട്ട​ലി​ലു​മെ​ല്ലാം ഈ ​ആ​വേ​ശം അ​നു​ഭ​വി​ച്ച​റി​യാ​ൻ സാ​ധി​ക്കു​ന്നുpro-​ണ്ട്. 

കേ​ര​ളം എ​ന്ന നാ​ടി​ന്‍റെ വോ​ളി​ബോ​ൾ പാ​ര​മ്പ​ര്യ​ത്തെ കു​റി​ച്ച് ഞാ​ൻ അ​ന്വേ​ഷി​ച്ച് അ​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ വോ​ളി​ബോ​ൾ ച​രി​ത്ര​ത്തി​ൽ വ​ലി​യ ശ​ക്തി​യാ​യി​രു​ന്നു കേ​ര​ളം. ദേ​ശീ​യ കി​രീ​ട​ങ്ങ​ൾ ത​ന്നെ നി​ര​വ​ധി​ത​വ​ണ കേ​ര​ള​ത്തി​ൽ എ​ത്തി​യി​ടു​ണ്ടെ​ന്നും അ​റി​ഞ്ഞു. അ​തു​കൊ​ണ്ട് ത​ന്നെ എ​ന്‍റെ ടീ​മാ​യ കൊ​ച്ചി ബ്ലൂ ​സ്പൈ​ക്കേ​ഴ്സും യു ​മു​ബാ വോ​ളി​യു​മാ​യി നാളെ ഏ​റ്റു​മു​ട്ടു​മ്പോ​ൾ അ​ദ്ഭു​ത​ങ്ങ​ൾ ത​ന്നെ​യാ​കും കാ​ത്തി​രി​ക്കു​ന്ന​ത്. 

കേ​ര​ള​ത്തി​ന്‍റെ വോ​ളി​ബോ​ൾ ആ​സ്വാ​ദ​ക​ർ​ക്കാ​യി ന​മ്മു​ടെ നാ​ട്ടി​ലെ മ​റ്റൊ​രു ടീ​മാ​യ കാ​ലി​ക്ക​റ്റ് ഹീ​റോ​സ് ഞാ​യ​റാ​ഴ്ച ചെ​ന്നൈ സ്പാ​ർ​ട്ട​ൻ​സു​മാ​യി ഏ​റ്റു​മു​ട്ടും. ആ​ദ്യ റൗ​ണ്ടി​ൽ ആ​വേ​ശ​മാ​യി തി​ങ്ക​ളാ​ഴ്ച ബ്ലാ​ക് ഹാ​വ്ക്സ് ഹൈ​ദ​രാ​ബാ​ദും അ​ഹ​മ​ദാ​ബാ​ദ് ഡി​ഫ​ൻ​ഡേ​ഴ്സും ത​മ്മി​ൽ പോ​രാ​ടും. അ​തി​നാ​ൽ ഈ ​വാ​രാ​ന്ത്യം കോ​ർ​ട്ടി​ൽ തീ​പാ​റു​ന്ന പോ​രാ​ട്ട​ങ്ങ​ൾ സ​മ്മാ​നി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്. 

 ലീ​ഗി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച കാ​ര്യ​മെ​ന്തെ​ന്ന് ചോ​ദി​ച്ചാ​ൽ ആ​ദ്യ ‌എ​ഡി​ഷ​നാ​യ​തി​നാ​ൽ എ​ല്ലാ ടീ​മു​ക​ൾ​ക്കും തു​ല്യ​പ്രാ​ധാ​ന്യം ല​ഭി​ക്കും എന്നതാണ്. ലീ​ഗി​ൽ എ​നി​ക്കൊ​പ്പം ക​ളി​ക്കു​ന്ന ചി​ല താ​ര​ങ്ങ​ളു​മാ​യി മ​റ്റ് പ്ര​ധാ​ന​മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റ്റു​മു​ട്ടി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​ത് വി​വി​ധ ജെ​ഴ്സി​ക​ളി​ലും വി​വി​ധ ടീ​മു​ക​ൾ​ക്കും വി​വി​ധ താ​ര​ങ്ങ​ൾ​ക്കു​മൊ​പ്പ​വു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​വി​ടെ സാ​ച​ര്യ​ങ്ങ​ളെ​ല്ലാം ത​ന്നെ വ്യ​ത്യ​സ്ത​മാ​ണ്. 

ആ​ദ്യ​മാ​യി സൂ​പ്പ​ർ പോ​യി​ന്‍റ് സം​വി​ധാ​നം ആ​വി​ഷ്ക​രി​ക്കു​ന്ന എ​ന്ന​താ​ണ് ലീ​ഗി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത. എ​യ്സ് പോ​യി​ന്‍റു​ക​ൾ​ക്ക് ര​ണ്ട് പോ​യി​ന്‍റും. സ​ർ​വ് ചെ​യ്യു​ന്ന​തി​ന് മു​മ്പ് കോ​ച്ചി​ന് മ​ത്സ​ര​ത്തി​ൽ സൂ​പ്പ​ർ​പോ​യി​ന്‍റ് പ്ര​വ​ചി​ക്കാം. സ​ർ​വ് ചെ​യ്യു​ന്ന ടീ​മി​ന് പോ​യി​ന്‍റ് ല​ഭി​ച്ചാ​ൽ അ​ത് ര​ണ്ട് പോ​യി​ന്‍റാ​കും. അ​ങ്ങ​നെ മ​ത്സ​ര​ത്തി​ന്‍റെ ആ​വേ​ശ​വും പ്ര​വ​ച​ന​വും ഭാ​ഗ്യ​വും സ​മ​ന്വ​യി​പ്പി​ച്ചാ​ണ് ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. 

(ലേ​ഖ​ക​ൻ ഒ​ളിം​പി​ക് സ്വ​ർ​ണ മെ​ഡ​ൽ​താ​ര​വും കൊ​ച്ചി ബ്ലൂ ​സ്പൈ​ക്കേ​ഴ്സി​ന്‍റെ താ​ര​വു​മാ​ണ്) 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top